വിജയം പരാജയത്തിലേക്കുള്ള ചവിട്ടു പടിയോ?

എന്താന്നറിയില്ല, നോക്കുന്നിടത്തെല്ലാം കാണുന്നത് വിജയിച്ചു കൊണ്ടിരുന്നവര്‍ പരാജയപ്പെടുന്നതാ.
ഉദാഹരണത്തിന് ഐ പി എല്‍. കഴിഞ്ഞ വര്‍ഷം സുഖ സുന്ദരമായി ജയിച്ച രാജസ്ഥാന്‍ ഇക്കൊല്ലം പൊട്ടി പാളീസായി. സെമി എത്തുന്നത്‌ വരെ, ഓരോ കളിയും ജയം ഉറപ്പിച്ചു കളിച്ചിരുന്ന ഡല്ഹിയും എതിരാളികളെ വിറപ്പിച്ചു തോല്‍പ്പിക്കുന്ന ചെന്നൈയും സെമിയില്‍ പപ്പടം പോലെ പൊട്ടി.
ടെന്നിസില്‍ ആണെങ്കില്‍ രാജാവ് കഴിഞ്ഞ കുറെ മാസങ്ങളായി തോറ്റു കൊണ്ടേയിരിക്കുകയാണല്ലോ.
കാര്‍ റേസിങ്ങില്‍ ഫെരാരി, മക്ലാരെന്‍.

സ്പോര്‍ട്സിന്റെ കാര്യമേ പോട്ടെ. ലോക സഭ ഇലക്ഷനില്‍ ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിച്ചു?
അതും പോട്ടെ പത്തു പതിനഞ്ച് വര്‍ഷമായി ജയിച്ചു കൊണ്ടേയിരുന്ന എല്‍ ടി ടി ഇ , എന്ത് പറ്റി?

ഒരു ജയം ഒരു തോല്‍വി, ഇതു ജീവിതത്തിന്റെ നിയമം ആണോ? ഒരാള്ക്ക് ജയിച്ചു കൊണ്ടേയിരിക്കാന്‍ പാടില്ലേ?

ഇതെല്ലാം ചോദിക്കാന്‍ എന്താ കാരണം എന്നോ? എന്റെ പത്താം ക്ലാസ്സ് പരീക്ഷാഫലം ഇന്നു പത്തു മണിക്ക് വിളംബരം ചെയ്യും. എനിക്കാണെങ്കില്‍ ഇത്രയും നാള്‍ സ്കൂളില്‍ നല്ല മാര്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്നതാ.
ഇനിയിപ്പം ഒരിക്കല്‍ ജയിച്ചവര്‍ രണ്ടാമതും ജയിക്കരുത് എന്നെങ്ങാനും ഉണ്ടായിപ്പോവുമോ ആവോ?

5 comments:

  1. കൊള്ളാല്ലോ പൂതി.

    ReplyDelete
  2. എന്നിട്ട്‌ result എന്തായി

    ReplyDelete
  3. റിസള്‍ട്ട്‌ മോശമില്ല
    ഇംഗ്ലീഷ് 82
    ഹിന്ദി 93
    സയന്‍സ് 94
    സോഷ്യല്‍ 97
    മാത്സ്‌ 100
    ആകെ മൊത്തം ടോട്ടല്‍ 93.2 % (466/500)

    ReplyDelete
  4. നന്നായി.
    300000000 dollar എന്നൊക്കെ സംഖ്യകള്‍ ഒബാമ പോലും കണ്ടിട്ടുണ്ടാവില്ല

    ടോട്ടല്‍ 93.2 % (466/500
    ആളൊരു "കണക്കുതന്നെയാണ്" അല്ലെ

    ReplyDelete

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു