നിങ്ങള്‍ ഇപ്പോഴും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ടോ? (കിടക്കയില്‍ മുള്ളുന്നുണ്ടോ?)

ഒന്നിനെയും വെറുക്കുന്നത് ശരിയല്ല എന്നറിയാം. എന്നാലും എന്നെ വെറുക്കൂ എന്നെ വെറുക്കൂ എന്ന് ഇങ്ങോട്ട് പറയുമ്പോള്‍ ചാനല്‍ മാറ്റാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് പറയുകയാണേ നിങ്ങള്‍ ഇപ്പോളും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറയുക ആണെങ്കില്‍ നിങ്ങള്‍ ഇപ്പോളും കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കേണ്ടി വരും.
കാരണംസ്
  1. 2007, 2008, 2009, 2010, 2011, 2012 (പിന്നെ ഇല്ല, 2012 ഇല്‍ ലോകാവസാനം :P) എന്നിങ്ങനെ നീണ്ടു പോകുന്ന സീസണുകള്‍ . എന്നാല്‍ എല്ലാം ഒന്നിനൊന്നു പൊട്ടയാണ് താനും.
  2. കണ്ടു മടുത്ത മുഖങ്ങള്‍.
  3. കേട്ട് മടുത്ത ഡയലോഗുകള്‍
  4. മടുപ്പിക്കും നീട്ടികൊണ്ടുപോകള്‍
  5. എല്ലാത്തിനും ഉപരി വിനോദം എന്ന പ്രാഥമിക ഉദ്ദേശം മറന്നു പോയത്.
ഇത് എല്ലാം ചേര്‍ന്ന് രാത്രി ഒമ്പത് മണിയാകുമ്പോള്‍ ഏഷ്യാനെറ്റ്‌ എന്ന ചാനലിന്റെ അടുത്തുകൂടെ പോവാതിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്

സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്‌. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍  നിങ്ങള്‍ അങ്ങോട്ട്‌ തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."

5 comments:

  1. true.i stopped watching star singer after the 2nd season.

    ReplyDelete
  2. "സൂപ്പര്‍സ്റ്റാര്‍" തന്നെയാണ് സംഗീതം സംബന്ധിച്ച് കഴമ്പുള്ള ഷോ... ഒരേയൊരു കുഴപ്പം മാത്രം - അനാവശ്യസന്ദര്‍ഭത്തില്‍ അവശ്യം വേണ്ട കണ്ടസ്റ്റന്‍സിനെ എലിമിനേറ്റ് ചെയ്തു കളയും... പിന്നെ അമൃതയിലെ റിയാലിറ്റി ഷോകള്‍ക്കെല്ലാം ഒരു 'ഡോക്ടര്‍' കണക്ഷന്‍ കാണും..സാരമില്ല, പൊതുവെ വളരെ ആകര്‍ഷകവും ക്ലാസിക് ലുക്കുള്ളതുമാണ് സൂപ്പര്‍സ്റ്റാര്‍ (എന്നാലും ആദ്യ 'സൂപ്പര്‍സ്റ്റാറി'ന്‍റെ അത്രയും പോര ഇപ്പോള്‍ നടക്കുന്നത്) ഇതുപോലെ സ്റ്റാന്‍ഡാര്‍ഡുള്ള ഒരേയൊരു റിയാലിറ്റി ഷോ ആയി തോന്നിയത് അല്പ നാള്‍ മുന്‍പ് ജീവന്‍ ടീവിയില്‍ വന്ന ഡാന്‍സ് റിയാലിറ്റി ഷോയാണ്.

    ഐഡിയ സ്റ്റാര്‍ സിങറില്‍ അനാവശ്യ സ്റ്റേജ് പളപളപ്പ്, നൃത്ത രംഗങ്ങള്‍, തമിഴ് പാട്ട് പ്രളയം, കോസ്റ്റ്യൂം ഫാഷന്‍ ഷോ, കണ്ടു മടുത്ത 'ജഡ്ജസിനെ അനുകരിക്കല്‍', കണ്ട് മടുത്ത അവതാരക, പാട്ടുമായി ബന്ധമില്ലാത്ത ഗസ്റ്റുകളുടെ ലീലാവിലാസങ്ങള്‍...ഇങ്ങനെ T20 ക്രിക്കറ്റ് പോലെ ബോറടിച്ച് തുടങ്ങിയിട്ടുണ്ട്

    ReplyDelete
  3. ഇവിടെ അമൃതാ ടി വി കിട്ടില്ല, സൂപ്പര്‍സ്റ്റാര്‍ പ്രോഗ്രാമിനെ പറ്റി കേട്ടറിവേയുള്ളൂ.

    പിന്നെ, സ്റ്റാര്‍ സിംഗര്‍ ഏതായാലും കണ്ണീര്‍ സീരിയലുകളേക്കാള്‍ ഭേദമാണ്, ഞാന്‍ സമയം കിട്ടുമ്പോഴെല്ലാം അത് കാണാന്‍ ശ്രമിയ്ക്കാറുണ്ട്.

    ReplyDelete
  4. @Nipun
    നല്ലത്

    @ആചാര്യന്‍
    കറക്റ്റ്

    @ശ്രീ
    ഒരു മാതിരി തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പോലെ അല്ലെ? മാനസികപുത്രി എന്ന ഒരു അവസാന സീരിയല്‍ എന്റെ അമ്മയും മുത്തശ്ശിയും കാണുന്നത് കൊണ്ട് ഞാന്‍ അറിയാതെ കേട്ട് പോകാറുണ്ട്. അതിന്റെ കഥ ആലോചിക്കുമ്പോള്‍ തന്നെ അറിയാം സ്റ്റാര്‍ സിങ്ങര്‍ വളരെ വളരെ ഭേദം എന്ന്

    ReplyDelete
  5. ഞാന്‍ എന്നേ ആ പരിപാടി ഉപേക്ഷിച്ചു “കിടക്കയില്‍ മുള്ളല്‍“ കൂട്ടത്തില്‍ സ്റ്റാര്‍സിന്‍ഗറും

    ReplyDelete

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു