tag:blogger.com,1999:blog-12630770647346183642024-03-06T02:19:12.863+05:30ഇഹലോകവാസംബോധോദയത്തിനു ശേഷവും ഇഹലോകവാസം വെടിയാത്ത ഈയുള്ളവന്റെ ഇ-ലോകത്തെ ഉലകംAkshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.comBlogger34125tag:blogger.com,1999:blog-1263077064734618364.post-12565220718784198442017-04-13T20:02:00.000+05:302017-04-13T20:02:18.177+05:30വൈദ്യശാസ്ത്രം ഒരു ശാസ്ത്രമോ? [ഭാഗം 1]"ഒരു മനുഷ്യന് ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന് എപ്പോഴാണ് പറയാന്‍ സാധിക്കുക?" വൈദ്യശാസ്ത്രത്തിലെ വളരെ വിഷമമേറിയ ഒരു ചോദ്യമാണ് ഇത്.
സ്വന്തം ജോലികള്‍ ഒക്കെ കൃത്യമായി ചെയ്യുന്ന ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് ഒരു ദിവസം ഉച്ചയ്ക്ക് കുഴഞ്ഞുവീണു മരിക്കുന്നു. വാതവും, തളര്‍ച്ചയും, മേലാസകലം വേദനയുമായി എത്രയോ അമ്മൂമ്മമാര് സീരിയലുകളും കണ്ടിരിക്കുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് തന്നെ മരിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍. മാസമെത്താതെ പിറന്നിട്ട് കണ്ണ് പോലും തുറക്കാതെ പാലിന് വേണ്ടി അലറുന്ന ചോരക്കടുവകള്. തിങ്കളാഴ്ച രാവിലെ മാത്രം പനി വരുന്ന സ്കൂള്‍ കുട്ടികള്‍. കാലിലൊരു ചെറിയ മുറി വന്നിട്ട് എത്ര ശ്രമിച്ചിട്ടും ഉണങ്ങാതെ അതു പടര്‍ന്ന് പടര്‍ന്ന് അവസാനം കാല് മുറിച്ച് കളയേണ്ടി വരുന്നവര്‍. കോളേജില്‍ ചേര്‍ന്ന് രണ്ടാം മാസം തൂങ്ങി മരിക്കുന്ന വിദ്യാര്‍ത്ഥികള്‍. രാവിലെ ആറ് മണിക്കെണീറ്റ് ജോലിക്കിറങ്ങി രാത്രി പതിനൊന്ന് മണിക്ക് തളര്‍ന്ന് വന്ന് കിടക്കയില്‍ വീണുറങ്ങുന്ന പട്ടണക്കാര്.
ഇതില്‍ ആര്‍ക്കൊക്കെ ആരോഗ്യമുണ്ട്? ആര്‍ക്കൊക്കെ ഇല്ല? എന്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഒരാളുടെ ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുക? ആരോഗ്യകരമായ ജീവിതം എന്ത്? എങ്ങനെ? അസുഖം അല്ലെങ്കില്‍ രോഗാവസ്ഥ എന്താണ്? എന്തുകൊണ്ടാണ്? ഏതൊക്കെ അസുഖങ്ങള്‍ ചികിത്സിക്കണം? ചികിത്സിക്കുന്നെങ്കില് എന്ത്, എത്ര? ഇതൊക്കെ വളരെ വിഷമം പിടിച്ച ചോദ്യങ്ങളായതുകൊണ്ടൊക്കെ തന്നെയാണ് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരു അലോപ്പതി ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുന്നത്.
അഞ്ചിലേറെ വര്‍ഷം ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഒരു മെഡിക്കല്‍ കൗണ്‍സില്‍ റെജിസ്റ്റ്റേഷന്‍ ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ ഞാനെഴുതട്ടെ.
ആരോഗ്യം
വ്യക്തമായ വാക്കുകളില്‍ നിര്‍വചിക്കാന്‍ പറ്റാത്ത പലതിനും നമ്മള് മനുഷ്യര്‍ ചുറ്റിവളഞ്ഞ് നിര്‍വചനം നല്‍കാറുണ്ട്. ഉദാഹരണത്തിന്, "നീതി" എന്ന ആശയം എടുക്കുക. എന്താണ് നീതി? പലര്‍ക്കും പലതാണ് നീതി. പക്ഷെ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ തുല്യത, സമാവകാശങ്ങള്‍, നന്മ, എന്നൊക്കെയുള്ള ആശയങ്ങള്‍ സാമാന്യ ബുദ്ധിയോടെ ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന ഒരു സംഗതിയാണ് നീതി.
അത് പോലെ തന്നെയാണ് ആരോഗ്യത്തെയും നിര്വചിക്കപ്പടുന്നത്. ലോകാരോഗ്യ സംഘടന അതിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:
അതായത്, ആരോഗ്യം എന്നാല്‍ ശാരീരികവും, മാനസികവും, സാമൂഹികവുമായി നന്നായിരിക്കുന്ന ഒരവസ്ഥയാണ്. ഈ മൂന്ന് മണ്ഡലങ്ങളും നന്നായിരുന്നാലേ ആരോഗ്യമാവൂ എന്നു മനസ്സിലായി. പക്ഷെ ചോദ്യം വീണ്ടും ബാക്കി, നന്നായിരിക്കുന്നു എന്ന് പറയേണ്ടത് എപ്പോളാണ്? അങ്ങനെ ചോദിച്ച് പോവുകയാണെങ്കില്‍ ഒറ്റ വാക്യത്തില്‍ ഉത്തരം പറയാന്‍ പറ്റാത്ത ഒരു ചോദ്യമാണിത്. അവിടെയാണ് ഈ പറയുന്നതിന്റെ ഒക്കെ പ്രസക്തി.
അനാരോഗ്യം
മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന് രാജാവ് എന്ന് കേട്ടിരിക്കുമല്ലേ? എന്നാല്‍ കൂനില്ലാ രാജ്യത്ത് ചെറുകൂനന് രാജാവ് എന്ന് പറയാന്‍ പറ്റുമോ? കൂന് എന്നത് നമുക്ക് ഒരു വികലത്വമായിട്ടാണ് തോന്നുന്നത്. എന്നാല്‍ മൂക്ക് അങ്ങനല്ല. അപ്പോള്‍ കൂന് എങ്ങനെ വികലമായി? ചിലര്‍ക്ക് ആറ് വിരളുണ്ടാവും. ചിലര്‍ക്ക് മൂക്കിന്റെ പാലം വളഞ്ഞതായിരിക്കും. ചിലര്‍ക്ക് കൊട്ടുകാലുണ്ടാവും. ചിലര്‍ കുള്ളന്മാരായിരിക്കും. അങ്ങനെയുള്ളവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നമ്മള് എന്ത് പറയണം? ആ ചോദ്യം ഒന്ന് മനസ്സില്‍ വെക്കൂ.
വൈദ്യശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് നോര്‍മല്‍ ("normal"). ആരോഗ്യം എന്നതിന്റേതു പോലെ തന്നെ നോര്‍മല്‍ എന്നതിന്റെയും നിര്‍വചനം വളരെ വിഷമം പിടിച്ചതാണ്. എന്നാല്‍ പിന്നെ അത്ര കഷ്ടപ്പെട്ട് അതിനെ നിര്‍വചിക്കേണ്ട ആവശ്യമുണ്ടോ? ഇത് വായിച്ചതിനു ശേഷം നിങ്ങള്‍ തന്നെ അതിന്റെ ഉത്തരം പറയും.
രോഗം
ഒരു നിര്‍വചനവും അറിയാതെ തന്നെ, നല്ല ഒരു പനി വന്നാല്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളെ ഒരു രോഗിയെന്നു വിളിക്കാന്‍ കഴിയും. വിശപ്പ്, ഭയം എന്നതൊക്കെ പോലെ വാക്കുകളില്ലാതെ തന്നെ ചില രോഗാവസ്ഥകള്‍ നമുക്ക് ആന്തരികമായി അറിയാന്‍ കഴിയും. എന്നാല്‍ എല്ലാ രോഗങ്ങളും ഇങ്ങനെയാണോ? ഭ്രാന്തുള്ള ആരും ഭ്രാന്തുണ്ടെന്ന് സമ്മതിക്കില്ല എന്നു പറയും. അപ്പോള്‍ ഭ്രാന്തിനെ നമ്മള് ഒരു രോഗമായി കണക്കാക്കേണ്ടതില്ലേ? ചെറിയൊരു ക്ഷീണം വന്നെന്നു വെക്കുക, അല്ലെങ്കില്‍ ഒരു വട്ടം ഛര്‍ദ്ദിച്ചു. എല്ലാം പോട്ടെ, നല്ല തല വേദന അല്ലേല്‍ നടു വേദന. ഇതൊക്കെ രോഗങ്ങളാണോ? ആയിക്കൂടായ്കയില്ലാതില്ല.
ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കി ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കാന്‍ മിക്കവര്‍ക്കും സമയമോ സന്ദര്‍ഭമോ ഇല്ലാത്തതുകൊണ്ടാണ് ലോകത്ത് ഡോക്ടര്‍മാര്‍ ഉള്ളത്. എന്താണ് ഡോക്ടര്‍മാരുടെ ജോലി? ആളുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കല്‍.
പക്ഷെ, ഡോക്ടര്‍മാര്‍ പണിയെടുക്കേണ്ടതെങ്ങനെയാണ്? ആരെയാണ് അവര്‍ പരിശോധിക്കേണ്ടത്? ആര്‍ക്കാണ് ചികിത്സ നല്‍കേണ്ടത്? ചികിത്സിക്കുന്നതു കൊണ്ടാണോ രോഗം ഭേദമാകുന്നത്? ചികിത്സിച്ചില്ലെങ്കില്‍ രോഗം മാറില്ലേ? ഇതിനൊക്കെയുള്ള ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറായില്ലെങ്കിലും കുറേയധികം കാര്യങ്ങള്‍ അറിഞ്ഞുമനസ്സിലാക്കേണ്ടതായിട്ടുണ്ട്.
ശാസ്ത്രം
ശാസ്ത്രം എന്നാല്‍ എന്ത്? താന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടി മനുഷ്യന് ചുറ്റും കാണുന്നതിനെ സൂക്ഷമമായി വീക്ഷിച്ച് എത്തുന്ന നിഗമനങ്ങളുടെ സ്വരച്ചേര്ച്ചയോടുകൂടിയുള്ള ഒരു സഞ്ചയനത്തെയാണ് നമ്മള് ശാസ്ത്രം എന്നു വിളിക്കുന്നത്. അതായത്, ആര്യഭടനെയും, ഗലീലിയോയേയും, ക്യൂറിയേയും പോലെയുള്ള എണ്ണമറ്റ ശാസ്ത്രജ്ഞറും ശാസ്ത്രാവബോദ്ധം ഉള്ള വായനക്കാരും ഭൂമിയിലുള്ള സമയത്ത് തങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നത് ഒക്കെചേര്‍ത്ത് ലോകം എന്താണ് അത് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ ഊഹിച്ച് പഠിച്ച് എല്ലാം ഒത്തു വരുന്ന വിധത്തില്‍ ചേര്‍ത്ത് വച്ച് ഒരു അറിവ് ആക്കി മാറ്റിയതിനെയാണ് നമ്മള് ശാസ്ത്രം എന്നു വിളിക്കുന്നത്.
താനാരാന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്
വലിയ കപ്പലുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് കാല്നടയായിട്ടൊക്കെ ആള്ക്കാര് സഞ്ചരിക്കുമ്പോള്‍ അവര്‍ കാണുന്ന ലോകം കണ്ണെത്താതത്രയും ദൂരം പരന്നു കിടക്കുന്നതായിരുന്നു. അധികം ഗഹനമായി ചിന്തിക്കാതെ തന്നെ ഭൂമി പരന്നതാണെന്ന് അപ്പോള്‍ പലരും മനസ്സിലാക്കിയിട്ടുണ്ടാവും. അവര്‍ക്ക് ഒരുപക്ഷെ ഭൂമിയുടെ അറ്റത്തേക്ക് പോയാല്‍ താഴെ വീണേക്കാം എന്ന ഭയം ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ആ കാലഘട്ടത്തില്‍ തന്നെ നക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍ നോക്കിയിട്ട് ഭൂമി ഉരുണ്ടതാണെന്ന് ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിച്ചിട്ടുണ്ടാവും. അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് കപ്പലുകള്‍ ദൂരെ കടലില്‍ മുങ്ങുന്നത് കണ്ടിട്ട് ഇനിയും കുറേ പേര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലായികാണും. പിന്നെ ഗുരുത്വാകര്‍ഷണവും, ടെലസ്കോപ്പും മറ്റും കൂട്ടി ചേര്‍ത്ത് സൗരയൂഥത്തിനെ പറ്റി മുഴുവനും പഠിക്കാനും ചന്ദ്രനില്‍ ചെന്നു കാലു കുത്താനും വരെ നമ്മള് ധൈര്യം കാണിച്ചല്ലോ.
പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ ശാസ്ത്രം പുരോഗമിക്കുന്നത് മനുഷ്യന്റെ ഭാവനാശക്തിക്കും അറിയാനുള്ള ശേഷിക്കും അനുസരിച്ചാണ്. കണ്ണു കൊണ്ട് കാണാന്‍ കഴിയാത്തത്ര ദൂരെയുള്ള ഗ്രഹങ്ങളെകുറിച്ചൊക്കെ പഠിക്കാന്‍ ടെലസ്കോപ് ഇല്ലാതെ മനുഷ്യനെകൊണ്ടു പറ്റുമായിരുന്നില്ല. എന്നാല്‍ കാണാന്‍ കഴിയാത്ത ഗ്രഹങ്ങളെകുറിച്ചൊക്കെ സങ്കല്പിച്ചുവെച്ചിട്ടില്ലായിരുന്നെങ്കില് അവയ്ക് വേണ്ടി ശൂന്യാകാശത്തിലേക്ക് നോക്കാന്‍ ടെലസ്കോപ്പും വെച്ച് ആരും ഇരിക്കുകയുമില്ലായിരുന്നു.
മറിച്ചും ശരിയാണ്. അറിയാന്‍ പറ്റാത്തതോ സങ്കല്പിക്കപ്പെടാത്തതോ ആയ ഒന്നിനേക്കുറിച്ചും ശാസ്ത്രം ഇല്ല. കീടാണുക്കള്‍ എന്ന ആശയം ആരുടെയോ തലയിലുദിക്കുന്നതുവരെ മൈക്രോബയോളജി ("microbiology") എന്ന ശാസ്ത്ര ശാഖ നിലവിലില്ലായിരുന്നു എന്നു തന്നെ പറയാം. പക്ഷേ അങ്ങനൊരു സൂക്ഷ്മജീവിയെ പറ്റി എത്ര പറഞ്ഞു നടന്നാലും ലെന്‍സും മൈക്രോസ്കോപ്പും കണ്ടു പിടിക്കുന്നതുവരെ കീടാണുക്കളെകുറിച്ച് അധികമാരും വ്യാകുലപ്പെട്ടിരിക്കില്ല. എന്തിന് പറയുന്നു, കീടാണുക്കള്‍ കാരണം ചില രോഗങ്ങള്‍ ഉണ്ടാവുന്നു എന്ന് ഇന്ന് പോലും ചിലര്‍ വിശ്വസിക്കുന്നില്ല. ഇതിനു കാരണം കീടാണു രോഗം സൃഷ്ടിക്കുന്നത് അവര്‍ക്ക് കണ്ണ് കൊണ്ട് (മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി പോലും) കാണാന്‍ പറ്റാത്തത് കൊണ്ടാണെന്നേ വിശ്വസിക്കാന്‍ തരമുള്ളൂ.
കാണാന്‍ കഴിയാത്തത് ഇല്ല എന്നാണോ?
അല്ല. അല്ല.
ഒന്ന്. കാണാന്‍ കഴിയാത്തത് എന്ന് ആലങ്കാരികമായി പറയുന്നത് കൊണ്ടുദ്ദേശിക്കുന്നത് അറിയാന്‍ കഴിയാത്തത് എന്നാണ്. അതായത് കാഴ്ച, കേള്‍വി, രുചി, സ്പര്‍ശം, മണം, പിന്നെ ഏറ്റവും പ്രധാനപ്പെട്ടതായ ബുദ്ധി. ഇവ ഒന്നും കൊണ്ട് അറിയാന്‍ കഴിയാത്തവയാണ് നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. (ബുദ്ധികൊണ്ട് എങ്ങനെ അറിയാന്‍ കഴിയും എന്ന് ചോദ്യം മനസ്സിലുദിക്കുകയാണെങ്കില് താങ്കള്‍ക്ക് തലച്ചോറ് ഉണ്ടോ ഇല്ലയോ എന്നതിനെകുറിച്ചൊന്നാലോചിക്കുക)
രണ്ട്. അറിയാന്‍ കഴിയാത്തതിനെ പറ്റി നമുക്ക് സങ്കല്പിക്കാനേ കഴിയൂ. സങ്കല്പം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. പക്ഷെ ഈ സാധ്യതകള്‍ എപ്പോഴും തുല്യമായിരിക്കണമെന്നില്ല. ഒരു സങ്കല്പത്തിനിണങ്ങുന്ന വിധത്തില്‍ അറിവുകള്‍ വരുംതോറും ആ സങ്കല്പം ശരിയാവാനുള്ള സാധ്യത കൂടുകയും എതിരായുള്ള സങ്കല്പങ്ങള് തെറ്റാവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഭൂമിയുടെ ആകൃതി തന്നെ എടുക്കാം. ഭൂമി പരന്നിട്ടാണെന്ന ഒരു സങ്കല്പം, അല്ല ഉരുണ്ടിട്ടാണെന്ന മറ്റൊരു സങ്കല്പം. ആരോ ഒരാള്‍ കപ്പലില്‍ ഒരു ഭാഗത്തേക്ക് നേരെ പോയി എവിടേം വീഴാതെ മറു ഭാഗത്തുനിന്ന് തിരിച്ചെത്തി. അങ്ങനെ ഒരു അറിവ് മുന്നില്‍ വരുമ്പോള്‍ ഉരുണ്ട സങ്കല്പം വച്ചിട്ടുള്ളവര്‍ക്ക് അത് ഒരു കുലുക്കവും ഉണ്ടാക്കുന്നില്ല. പക്ഷെ പരന്ന ഭൂമി സങ്കല്പിച്ചിട്ടുള്ളവര്ക്ക് ഈ അറിവ് അവരുടെ ലോകവീക്ഷണത്തില്‍ ഒരു പ്രശ്നം സൃഷ്ടിക്കുന്നു. ഭൂമിയുടെ അറ്റത്ത് സ്നേക് ഗേമിലെ പോലെ ഒരു ഭാഗത്തുനിന്നു കയറിയാല്‍ മറ്റേ ഭാഗത്തെത്തുന്ന എന്തോ ഉണ്ടോ? അതോ ഭൂമി പരന്നതല്ലേ? ഇങ്ങനെ ചോദ്യങ്ങള്‍ വരുന്നു. ക്രമേണ പരന്ന ഭൂമി എന്ന സങ്കല്പം നമ്മള് ഒഴിവാക്കുന്നു.
ഇങ്ങനെ അറിവ് ആര്‍ജ്ജിക്കാന്‍ വേണ്ടി നമ്മള് ചെയ്യുന്ന കാര്യങ്ങളെയാണ് പരീക്ഷണങ്ങള്‍ എന്ന് പറയുന്നത്. വിരുദ്ധമായ സങ്കല്പങ്ങളില് ഒന്ന് കൂടുതല്‍ ശരിയെന്നും മറ്റേത് കൂടുതല്‍ തെറ്റെന്നും തെളിയിക്കാന്‍ പറ്റുന്ന വിധത്തിലാണ് പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്യപ്പെടുന്നത്.
ശരി. അപ്പോള്‍ വൈദ്യശാസ്ത്രം?
രോഗങ്ങളെകുറിച്ചും മനുഷ്യന് ചിന്തിച്ചിട്ടുണ്ട്. രോഗങ്ങളുണ്ടാവുന്നതെങ്ങനെയെന്ന ചോദ്യത്തിന്റെ ആദ്യത്തെ ചില ഉത്തരങ്ങളാണ് ദൈവകോപം, പാപം, പൂര്‍വ്വജന്മം തുടങ്ങിയവ. പിന്നെ കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചിട്ടായിരിക്കണം ആയുര്‍വേദം പോലെയുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ സങ്കല്പങ്ങള് തുടങ്ങുന്നത്. ശരീരത്തിലെ പല ദ്രാവകങ്ങളും കാണുമ്പോള്‍ അവയുടെ ഏറ്റകുറച്ചിലുകള്‍ കൊണ്ടാവാം രോഗങ്ങളുണ്ടാവുന്നത് എന്ന് സങ്കല്പിക്കാന് ഭാവനാശേഷി കുറച്ചെങ്കിലും വേണം. പിന്നെ രസതന്ത്രവും, ഊര്‍ജതന്ത്രവും, ശരീരശാസ്ത്രവും ഒക്കെ വളര്ന്നുവരുന്നതോടുകൂടിയാണ് അതിലും സൂക്ഷമമായ പല അറിവുകളും, അതിലടിസ്ഥാനപ്പെടുത്തിയിട്ടുള്ള സങ്കല്പങ്ങളും മനുഷ്യന് കിട്ടുന്നത്.
ഉദാഹരണത്തിന്, ഓസ്മോട്ടിക് പ്രഷര്‍ ("osmotic pressure") എന്ന രസതന്ത്രത്തിലെ വിഷയവും, രക്തത്തിന്റെയും രക്തകുഴലിന്റെയും ഘടനയെകുറിച്ചും ഒക്കെ അറിയുന്ന ഒരാള്‍ക്കാണ് ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ ഒട്ടും ലഭിക്കാത്ത കുട്ടിയ്ക്ക് കാലില്‍ നീര് വരുന്നത് എന്തുകൊണ്ടെന്ന് സങ്കല്പിക്കാന് കഴിയുന്നത്. അങ്ങനെ ഒരറിവിന്റെ മേല്‍ മറ്റൊരറിവ് വെച്ച് വെച്ച് മാത്രമേ വൈദ്യശാസ്ത്രം ഇപ്പോള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന അറിവുകളും സങ്കല്പങ്ങളും ഉള്‍കൊള്ളാന്‍ കഴിയൂ.
മാത്രവുമല്ല വൈദ്യശാസ്ത്രത്തിന് ഒരു പ്രത്യേക പരിമിതിയുമുണ്ട്. ഒരു രോഗത്തെ അറിയാന്‍ എളുപ്പ വഴികള്‍ ഒന്നുമില്ല. ഭൂമിയിലേക്ക് പതിക്കുന്ന ഏതൊരു വസ്തുവിന്റേയും ത്വരണം ("acceleration") ഒന്നു തന്നെ എന്ന് തെളിയിക്കാന്‍ ഗലീലിയോയ്ക്ക് പിസാ ഗോപുരത്തിന്റെ മേലെ നിന്ന് രണ്ട് ഗോളങ്ങള്‍ താഴോട്ടിട്ടാല്‍ മതിയാവുമായിരുന്നിരിക്കും. പക്ഷെ, ഇന്ന രോഗാണു ശരീരത്തില്‍ കടന്നാല്‍ ഇന്ന രോഗം ഉണ്ടാവും എന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും ഒരു രോഗാണുവിനെ കുത്തിവെക്കാന്‍ മനുഷ്യാവകാശങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യ ജീവിതത്തിന്റെ വില പരിഗണിച്ച് പല പരീക്ഷണങ്ങളും നമ്മള് ചെയ്യാന്‍ പറ്റാതെ മാറ്റി വെക്കുന്നതിനാലാണ് വൈദ്യശാസ്ത്രത്തില്‍ മിക്കയിടത്തും സംശയങ്ങളും, സാധ്യതകളും നിറഞ്ഞ് നില്‍ക്കുന്നത്.
മാത്രവുമല്ല, ഓരോ മനുഷ്യനും മറ്റുളളവരില്‍ നിന്നും ചെറിയ രീതിയിലെങ്കിലും വ്യത്യസ്തനാണ്.
മരുന്നുകള്‍ ശാസ്ത്രീയമാണോ?
മറുചോദ്യം: പച്ചിലമരുന്നുകള് ശാസ്ത്രീയമായിരുന്നോ?
വയറ്റില്‍ അസുഖം വരുമ്പോള്‍ പൂച്ചകള്‍ ചില പ്രത്യേക ഇലകള്‍ തിന്നുന്നത് കാണാം. ആരു പറഞ്ഞിട്ടാണ് ഇതൊക്കെ തിന്നുന്നത് എന്തോ? മനുഷ്യരും ഇങ്ങനെ തലവേദന വരുമ്പോള്‍ ഇന്ന ചെടിയുടെ ഇല നീരാക്കി തലയില്‍ പുരട്ടിയാല്‍ മതി എന്നൊക്കെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.
ഏത് തിന്നുമ്പോള്‍ അല്ലെങ്കില്‍ പുരട്ടുമ്പോള്‍ അസുഖത്തിന് ശമനം വരുന്നോ, അത് ആ അസുഖത്തിന് മരുന്ന്. ഇത്രേ ഉള്ളൂ.
ആധുനിക വൈദ്യശാസ്ത്രത്തിലേ മരുന്നുകളും ഇത്രയേ ഉള്ളൂ. പലപ്പോഴും പച്ചിലമരുന്നില് രോഗത്തിനെ ശമിപ്പിക്കുന്ന അംശം തന്നെയാണ് ആധുനിക മരുന്നിലും ഉള്ളടക്കം. അത് മനുഷ്യരില്‍ പരീക്ഷിച്ച് രസതന്ത്രം ഉപയോഗിച്ച് ചിലപ്പോള്‍ അതിലും നല്ല രാസവസ്തു ഉണ്ടാക്കിയാലും ആയി.
ഈ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് എങ്ങനെ, നല്ലതേത് മോശമേത് തുടങ്ങിയ ഉത്തരങ്ങള്‍ ലഭിക്കുന്നത് എങ്ങനെ എന്നൊക്കെ വിശദമായി മറ്റൊരു ദിവസം എഴുതാം. അതുവരെ ജിമ്മി മാത്യു ഡോക്ടര്‍ എഴുതിയ അറിവ് വരുന്ന വഴി വായിക്കുക.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-53633136956692361152015-07-22T22:29:00.000+05:302015-07-22T22:29:28.433+05:30വാക്കു് വരുന്ന വളിമോസില ഡെവലപ്പര്‍ നെറ്റ്വര്‍ക്കിനെ പറ്റി എഴുതുമ്പോള്‍ ആണു് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ ക്ഷാമത്തെക്കുറിച്ചു് ചിന്തിച്ചു് തുടങ്ങിയതു്.
റേഡിയോ, ടിവി എന്നൊക്കെ തുടങ്ങി ഇപ്പോള്‍ ഇന്റര്‍നെറ്റ്, ഫോണ്‍, എസ് എം എസ്, തുടങ്ങി എന്തു് പണ്ടാരം ആണെങ്കിലും ആംഗലേയത്തിലുള്ള വാക്കുകള്‍ മൊഴിമാറ്റം ചെയ്തു് ഇതാണിതിന്റെ മലയാളം എന്നു് പറഞ്ഞങ്ങുപയോഗിക്കലാണു് ഇന്നത്തെ രീതി എന്നു് തോന്നുന്നു.
എസ്. എം. സി.യുടെ പഴയ ഖലകത്തുകള് ചികഞ്ഞുനോക്കിയപ്പോള്‍ സന്തോഷ് തോട്ടിങ്ങല്‍ എഴുതിയ ഇതു് കണ്ടു. തമിഴിലൊക്കെ പൂര്‍ണ്ണമായും യുക്തിപരമല്ലെങ്കിലും പ്രയോജനകരമായ വാക്കുകള്‍ നിര്‍മ്മിച്ചു് മിക്ക സാങ്കേതികപദങ്ങളും തര്‍ജ്ജമ ചെയ്തു കഴിഞ്ഞിരിക്കുന്നു. മലയാളത്തിലും ഇതു് എന്തു് കൊണ്ടു് ചെയ്തു് കൂട?
അതുകൊണ്ടു് ഞാന്‍ തന്നെ കുറെ വാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ശ്രദ്ധിച്ചു് വായിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഖണ്ഡികയില്‍ തന്നെ ഒരു പുതിയ പദം കാണാന്‍ കഴിയും. ഇങ്ങനെയുള്ള പദങ്ങള്‍ ശേഖരിക്കാന്‍ എന്റെ ഖലയിടത്തില് ചെറിയൊരു താള് ഉണ്ടു് താനും.
ഇനി ഞാന്‍ വിചാരിച്ചാല്‍ മലയാളത്തില്‍ വാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റുവോന്നൊന്നറിയണല്ലോAkshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-49028317886781083062015-07-22T21:26:00.000+05:302015-07-22T21:27:33.884+05:30ഖല നിര്‍മ്മാതാക്കള്‍ ഏവരും ഉപയോഗിക്കുന്ന (ഉപയോഗിക്കേണ്ടുന്ന) എം ഡി എന്നിനു് പത്തു് വയസ്സത്രെഈ ഭൂപടം ഉണ്ടാവുന്നതിനു് മുമ്പു് ആള്ക്കാര് എങ്ങനെയാ വടക്കു-തെക്കു് സഞ്ചരിച്ചിരുന്നതു്? കുടയുമെടുത്തു് ഇറങ്ങി ഒരു് നടത്തം, പിന്നെ വഴിയില്‍ കാണുന്നവരോടൊക്കെ ചോദിച്ചു് ചോദിച്ചു് അങ്ങോട്ടു് പോവും, അത്ര തന്നെ.
അതേ പോലെയാണു് ചിലര്‍ ഖല (web) നിര്‍മ്മാണത്തിനും ഇറങ്ങാറ്. എന്താ വേണ്ടേന്നു് മാത്രം അറിയുന്നുണ്ടാവും, പക്ഷെ അതിലേക്കുള്ള അടയാളിതപുഷ്ടഖലഭാഷ (html) വഴി അറിയാതെ, കാണുന്ന സംസാരകൂട്ടായ്മകളിലൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു് സമയം കളയും.
ഇതൊഴിവാക്കാനും, ഏതൊരാള്‍ക്കും എത്രയും പെട്ടെന്നു് ഏറ്റവും നല്ല നിലവാരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുവാനും ഒക്കെ കൂടിയാണു് മോസില മോ.ഡെ.നെ. തുടങ്ങിയതു്.
ആ മോസില ഡെവലപ്പര്‍ നെറ്റ്വര്ക്കിനു് ജൂലൈ 23-ിനു് പത്തു് തികയും.
HTML, CSS, Javascript എന്ന ഖലയുടെ മൂന്നു് നെടും തൂണുകളെ പഠിക്കാനും, കൃത്യമായും ശക്തമായും ഉപയോഗിക്കാനും നമ്മെ സഹായിക്കുന്ന പല ലേഖനങ്ങളും ഇവിടുണ്ടു്. തുടക്കക്കാരെ വരെ സഹായിക്കാനായി വളരെ ലഘുവായ ഭാഷയില്‍ ലേഖനങ്ങളും, യന്ദ്രേശങ്ങളും, നിര്‍ദ്ദേശങ്ങളും; ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ തര്‍ജ്ജമകളും ഒക്കെ ലഭ്യമാണു്. ഇരുപതിനായിരത്തിലധികം പേര് ചെര്ന്നു് അഞ്ചു് ലക്ഷത്തില്‍ പരം മാറ്റങ്ങള്‍ ഇതില്‍ വരുത്തിക്കഴിഞ്ഞു.
മോഡെനെന്നെകുറിച്ചു് ഒരു വിവരചിത്രം
മോ. ഡെ. നെ.ക്കു് എന്റെ പിറന്നാളാശംസകള്‍
മോസിലയുടെ സന്നദ്ധസേവകന് എന്ന നിലയില്‍ മോസിലയില്‍ നടക്കുന്ന ചൂടു് വാര്‍ത്തകളെ പറ്റി എഴുതുന്ന ഡോക്യുമെന്റേഷന് പൈലറ്റിന്റെ ഭാഗമാണു് ഈ പോസ്റ്റു്. ഈ ശ്രേണിയിലെ മറ്റു് പോസ്റ്റുകള്‍ ഇവിടെ വായിക്കാം Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-83801136898692733272015-07-16T07:44:00.000+05:302015-07-22T22:52:34.043+05:30സോഷ്യല്‍ മീഡിയ മര്യാദകള്വളരെ ചെറുപ്പത്തിലേ ഇന്റര്‍നെറ്റ് ഉപയോഗിച്ചു് വളര്‍ന്ന ഒരുത്തനാണു് ഞാന്‍. അതുകൊണ്ടു് തന്നെ ചില രീതികള്‍ (മര്യാദകള്‍) എനിക്കു് കൈവശം വന്നിട്ടുണ്ടു്. ആ രീതിയില്‍ നിന്നൊക്കെ വിഭിന്നമായാണു് ഇന്നത്തെ മലയാളികള്‍ (മലയാളികള്‍ അല്ല, ഇന്ത്യാക്കാര്‍ മൊത്തം) ഇന്റര്‍നെറ്റില്‍ പെരുമാറുന്നതു്. ഇങ്ങനെ ഇന്റര്‍നെറ്റ് മൂല്യങ്ങള്‍ക്കു് മൂല്യച്യുതി സംഭവിക്കുന്നതു് തടയാന്‍ എന്നെ പോലുള്ളവര്‍ എല്ലാവരും ഒന്നു ശ്രമിക്കണം എന്നാണെന്റെ അഭിപ്രായം.
ഒരു ചര്‍ച്ചയില്‍ വിഷയം ഏതു് വിഷയേതരം ഏതു് എന്നതു് കൃത്യമായി അറിയുമ്പോള്‍ ആ ചര്‍ച്ചക്കു് വളരെയധികം ഉപയോഗകരമാവാന് സാധിക്കും. ഞാന്‍ ഇന്റര്‍നെറ്റില്‍ ആദ്യം വന്നപ്പോള്‍ ഒര്‍ക്കുട്ട് ആയിരുന്നു വളരെയധികം ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നതു്. അതില്‍ സ്ക്രാപ്പ്ബുക്കുകളേയും, പ്രൊഫൈല്‍ ചിത്രങ്ങളേയുംകാള് കൂടുതല്‍ കമ്മ്യൂണിറ്റീസ് ആയിരുന്നു എന്നെ ആകര്‍ഷിച്ചതു്. എല്ലാ കമ്മ്യൂണിറ്റികളിലും മോഡറേറ്റര്‍സും ചില ലിഖിത/അലിഖിത നിയമങ്ങളും കാണും. ഇന്ന ഇന്ന കാര്യങ്ങള്‍ക്കു് ഇവിടെ സുസ്വാഗതം എന്നു വിവരണങ്ങളും കാണാം. അവിടെ ചര്‍ച്ചാവേദികളില്‍ മര്യാദകള്‍ തീരുമാനിക്കുന്നതു് ഈ കൃത്യമായ ഫോക്കസ് ആണു്.
തമ്മില്‍ തമ്മില്‍ ബഹുമാനമുള്ളവര്‍ സംസാരിക്കുമ്പോള്‍ ആ ആശയകൈമാറ്റം അവരുടയും, ചര്‍ച്ചകളുടെയും നിലവാരത്തെ ഉയര്‍ത്തുന്നു. ഇതു് ഞാന്‍ കണ്ടു പഠിച്ചതു് റെഡ്ഡിറ്റിലാണു്. ബഹുമാനം എന്നാല്‍ യഥാര്‍ത്ഥ ബഹുമാനം അല്ലാതെ ഇവിടത്തെ പോലെ "സാാാാര്‍" വിളിയല്ല. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കു് വില കല്പിക്കുന്ന ഒരാള്‍ക്കേ അവര്‍ പറയുന്നതു് എന്താണെന്നു് വായിച്ചറിഞ്ഞു് അതില്‍ നിന്നും നല്ലതുള്കൊണ്ടു്, മോശം തിരിച്ചറിഞ്ഞു്, അതിനിണങ്ങുന്നൊരു മറുപടി നല്കാന് കഴിയൂ. ബഹുമാനത്തോടുകൂടി വിയോജിക്കേണ്ടി വരുമ്പോളാണു് സര്‍ക്കാസം പോലുള്ള പ്രയോഗങ്ങള്‍ കടന്നുവരുന്നതു്. സര്‍ക്കാസത്തിനു മലയാളത്തില്‍ ഒരു വാക്കില്ലാത്തതു് ചിലപ്പോ പണ്ടു മുതലേ മലയാളികള്‍ക്കു് ആ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരിക്കാം.
പുണ്ണാക്കു് തോന്നുന്നയിടത്തു് കൊണ്ടുപോയി വിളമ്പരുത്. ഇതു് എനിക്കു് അല്ലെങ്കിലും അറിയാമായിരുന്നു. പക്ഷെ ശരിക്കും അനുഷ്ഠിക്കപ്പെട്ടുകണ്ടിട്ടുള്ളതു് ഐ ആര് സി ചാനലുകളിലാണു്. മറ്റുള്ളവരുടെ സമയം വളരെ വിലപ്പെട്ടതാണു്. ചൊറീം കുത്തിയിരിക്കുന്നവര്ക്കു് തോന്നിയ പോലെ അപഹരിക്കാനുള്ളതല്ല എന്റെ സമയവും. ഐ ആര് സീ ചാനലുകളില്‍ ഒരു ലിങ്കിടുകയാണെങ്കില് അതെന്താണു്, അതെന്തിനാണവിടെ ഇട്ടതു് എന്നു വ്യക്തമാക്കുന്നതാണു് മര്യാദ. ഈ കാരണം കൊണ്ടു് തന്നെയാണു് മിക്ക വെബ്സൈറ്റുകളിലും ഒരു ലിങ്കിടുമ്പോള്‍ സ്വയമേ അതിന്റെ വിവരണം പ്രത്യക്ഷപ്പെടുന്നതു്.
ചെയിന്‍ ഫോര്‍വേഡ് എന്ന പരിപാടി ജന്മത്തില് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇ-കത്തുകളിലും, എസ് എം എസുകളിലും തുടങ്ങി ഇപ്പോള്‍ വാട്സാപ്പിലും, സൗജന്യമാണെന്ന ഒറ്റ കാരണം കൊണ്ടു് വയറിളക്കം പിടിച്ച പൂച്ചകുട്ടിയേപോലം സന്ദേശങ്ങള്‍ വിതറേണ്ട കാര്യമില്ല. നമ്മള് എന്തു് പറയുകയാണെങ്കിലും അതിന്റെ ഉത്തരവാദിത്തം നമ്മള് തന്നെ ഏറ്റെടുക്കണം. വാസ്ഥവപരമായും അല്ലാതെയും തെറ്റായ ഒരു സന്ദേശത്തില്‍ വിയാജിപ്പു് പ്രകടിപ്പിക്കുമ്പോള്‍ "ഇതു് വെറും ഫോര്വേഡാണു്, ചൂടാവണ്ട" എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടു്. സ്വന്തം തലച്ചോറു് ഒരിക്കലും ഉപയോഗിക്കില്ല എന്നു് ശപഥമെടുക്കേണ്ട കാര്യമില്ല. സാമാന്യബോധമെങ്കിലും ഉപയോഗിച്ചിട്ടേ എന്തു് സന്ദേശവും അയക്കാവൂ.
അങ്ങനെ പല മര്യാദകളും ഫെയ്സ്ബുക്കിലും മറ്റും ഇല്ലാതായിപോവുന്നതിന്റെ കാരണം രണ്ടുണ്ടെന്നാണെന്റെ തോന്നല്‍.
ഒന്നു്, ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവ ഇതു് വിഷമകരമാക്കുന്നു്. റെഡ്ഡിറ്റിലെ പോലെ കര്‍മ്മ(ം) അടിസ്ഥാനത്തലല്ല ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ ക്രമീകരിക്കുന്നതു്. ഐ ആര് സി പോലെ വിഷയത്തിനു് പ്രാധാന്യം നല്കാന് വാട്സാപ്പിന്റെ സമ്പര്‍ക്കമുഖത്തിനു് (interface) കഴിയുന്നില്ല.
പക്ഷെ രണ്ടു്, ഇപ്പോള്‍ പെയ്ത മഴയില്‍ മുളച്ച പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കു് (മദ്ധ്യവയസ്കരും കുട്ടികളും ഉള്‍പ്പെടും) ഇതൊന്നും പറഞ്ഞു് കൊടുക്കാന്‍ മുതിര്‍ന്നവര്‍ ആരും ഇല്ല. അവര്‍ ഇന്റര്‍നെറ്റില്‍ കയറുന്ന മുറയ്ക്ക് ഫെയ്സ്ബുക്കിന്റെ അരിപ്പകുമിളകളില് അകപ്പെട്ടു് പോവുന്നു. പിന്നീടങ്ങോട്ടു് അവര്‍ കാണുന്നതും കേള്‍ക്കുന്നതും ട്രോള്ളിങ്ങും, ക്ലിക്ക്ബെയിറ്റ് പേജുകളും, മറ്റുമാണു്. അതു് അവര്‍ അവരുടേതായ രീതിയില്‍ ഏറ്റെടുക്കകയും ചെയ്യുന്നു.
പക്ഷെ ഞാന്‍ ഈ എഴുതിയതു് പോലെ ഇന്റര്നെറ്റിലെന്താണു് ശരി, എന്താണു് തെറ്റു് എന്നു് ഗുണപാഠ ക്ലാസുകള്‍ നിരന്തരമായി എല്ലാരും എടുത്തോണ്ടിരിക്കുകയാണെങ്കില് നമുക്കു മെല്ലെ മെല്ലെ ഈ പ്രതിഭാസത്തെ നല്ല വഴിക്കു് നേര്ക്കാന് കഴിയും. Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com2tag:blogger.com,1999:blog-1263077064734618364.post-66332812474162009262015-07-11T21:30:00.002+05:302015-07-11T21:30:31.798+05:30ചെറിയൊരു നന്ദി പ്രകടനംമലയാളം എന്നെന്നേക്കുമായി മറക്കാനുള്ള പാതയില്‍ ചെറുതായി ഓടി തുടങ്ങിയുരുന്ന എന്നെ മലയാളഭാഷയ്ക്ക് (മാതൃഭാഷയായതോണ്ടായിരിക്കണം. അറീല) തലച്ചോറ് തുളച്ചു് കയറി ഉറങ്ങികിടക്കുന്ന വികാരങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള ശേഷിയുണ്ടെന്നു് മനസ്സിലാക്കിപ്പിക്കുകയും, മലയാളത്തില്‍ തന്നെ (അല്ലെങ്കില്‍ മലയാളത്തില്‍ കൂടി) ആശയങ്ങള്‍ പ്രകടിപ്പിക്കാനും ഉള്‍ക്കൊള്ളാനും പ്രചോദനമാവുകയും ചെയ്ത എല്ലാ ഫേസ്ബുക്ക്, അഴിമുഖം, ഡ്രൂള്‍ ന്രൂസ്, ബ്ലോഗ്ഗര്‍ എഴുത്തുകാര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
മടക്കിനു ശേഷം
ഇഹലോകവാസത്തില്‍ പല കാര്യങ്ങളിലും തലയിടണമെന്ന ആഗ്രഹമുണ്ട് (പ്രേമം, മാധ്യമപ്രവര്‍ത്തനം, ടൊറന്റ്, മണിപ്പൂര്‍, കോഴിക്കോഡ് കലക്റ്റര്‍, സ്വവര്‍ഗ്ഗാനുരാഗം, മുതലായവ കൂടാതെ ആരും ഏറ്റെടുക്കാനില്ലാത്ത കുറേ സാമൂഹിക പ്രശ്നങ്ങള്‍ സ്വന്തമായും), പക്ഷെ പരീക്ഷ എന്ന പേരില്‍ ഒരു ജീവിത പ്രശ്നം തൊട്ടുമുന്നില്‍ നില്ക്കുന്നതിനാല് ഒരല്പം വൈകി (ഒരു രണ്ടാഴ്ച) ഞാന്‍ വരുന്നതായിരിക്കും, എന്റെ സ്വന്തം ശൈലിയില്‍ ക്ഷ ണ്ണ വരക്കാന്‍. അതു വരേക്കും ഇവിടെ ഒക്കെ കാണുമല്ലൊ അല്ലേ, പുകച്ചോണ്ട്?Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-49036840095975615172015-05-24T20:55:00.002+05:302015-05-25T07:17:37.703+05:30വെറുതേ തരുന്ന പാഷാണം വിഴുങ്ങിയേ മതിയാവൂ എന്നുണ്ടോ?
ഇന്ന് വൈകുന്നേരം എന്റെ ഫോണില്‍ വന്ന സന്ദേഹജനകമായ സന്ദേശം
"ഫ്രീ ഇന്റര്‍നെറ്റിനെ പിന്തുണയ്ക്കുന്നുവെങ്കില്‍, 18002661100ലേക്ക് ഒരു മിസ്കോള് നല്‍കൂ"
കേട്ടാല്‍ ആരാ മിസ്കാള്‍ അടിക്കാണ്ടിരിക്കുവ അല്ലേ?
ഒന്നുമില്ലേലും കയിഞ്ഞ കൊറേ ആഴ്ച ടീവീലും പത്രത്തിലും നെറഞ്ഞൊഴുകീതല്ലെ - നെറ്റ് ന്യൂട്രാലിറ്റി, എല്ലാ വെബ്സൈറ്റളും ഒരോരുത്തറുക്കും ഒരേ പോലെ ആയിരിക്കണം എന്ന വേള്‍ഡ് വൈഡ് വെബിന്റെ അടിസ്ഥാന തത്വം. അപ്പൊ പിന്നെ അതെല്ലം തന്നെ ആയിരിക്കും ഇവിടെ ഉദ്ദേശിക്കുന്നത്. അടിച്ചേക്കാം ഒരു മിസ്കോള് - നമ്മക്ക് നഷ്ടൊന്നുമില്ലല്ലോ.
അങ്ങനെ പറഞ്ഞ് മിസ്കോള് അടിച്ച് വിടുന്ന മണ്ടന്മാര് കൊറെ ഉണ്ട്ന്നറിഞ്ഞിട്ട് തന്നെ എന്തോ ഗൂഢോദ്ദേശവുമായി ആരോ തുടങ്ങിയതാണ് ഈ പരിപാടി എന്ന് തോന്നിയതു കൊണ്ടാവണം എന്റെ പ്രിയ സുഹൃത്ത് അനിവര്‍ ഒരു മിസ്കോള് അടിച്ചു - ആരാ ഇതിന്റെ പിന്നിലെ അദൃശ്യ ശക്തി എന്നറിയാന്‍.
ശടേ..ന്നു വന്നു ഉത്തരം. ഭാരത മഹാരാജ്യത്തു മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ള എല്ലാര്ക്കും അവരുടെ സ്വന്തം ഭാഷയില്‍, അവര്‍ക്കു മനസ്സിലാക്കാനായി ഒന്നും എഴുതാതെ ഒരു നമ്പറ് മാത്രം വെച്ച് ഈ മിസ്കോള് യജ്ഞം നടത്തുന്നത് മറ്റാരുമല്ല - സ്വന്തം പ്രജകളെ "വിഡ്ഢി കൂശ്മാണ്ഡങ്ങള്‍" എന്നു വിശേഷിപ്പിച്ചിരുന്ന, ഇപ്പോ പ്രജകളൊന്നും പണ്ടത്തെ പോലെ പെറ്റു പടരാത്തതുകൊണ്ട് തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന വാനരവേലകളൊക്കെ കാട്ടി അവരെ പിടിച്ചു നിര്‍ത്തുന്ന ഫെയ്സ്ബുക്ക് രാജ്യത്തെ സക്കര്‍ബര്‍ഗ്ഗ് തമ്പുരാന് തന്നെ.
മിസ്കോള് അടിക്കുമ്പോ കിട്ടുന്ന സന്ദേശം. കടപ്പാട്: അനിവര്‍
വ്യക്തിഹത്യ, ചരിത്രം തോണ്ടല് തുടങ്ങിയവ ഒരു സംവാദത്തിനു യോജിച്ചതല്ല എന്നെനിക്കു നന്നായറിയാം. പക്ഷെ എതിരാളി അതിശക്തനാണെന്നതിനാലും, നാക്കെടുത്താല്‍ അര്‍ദ്ധസത്യങ്ങളല്ലാതെ മറ്റൊന്നും പറയില്ലെന്നതിനാലും, പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എന്റെ തരത്തിനും താഴേക്ക് (ഫെയ്സ്ബുക്കിന്റെ തലത്തിലേക്ക്) പോവുകയാണ്.
കളിയിലെ വില്ലന്‍ താരം internet.org എന്ന വ്യാജ പേരിലോടുന്ന "ഫെയ്സ്ബുക്ക് സീറോ" ആണ്.
എന്താണ് internet.org അഥവാ ഫെയ്സ്ബുക്ക് സീറോ?
ഒരു രണ്ടു വര്‍ഷത്തോളമായി പല പിന്നോക്ക രാജ്യങ്ങളിലും (ഇന്ത്യ ഉള്‍പ്പടെ, കേള്‍ക്കുന്നില്ലേ സംഖികളെ?) പാവപ്പെട്ടവര്‍ക്കും ഇന്റര്‍നെറ്റ് കിട്ടാത്തവര്‍ക്കും "ഇന്റര്‍നെറ്റ്" എത്തിച്ചു കൊടുക്കുക എന്ന വ്യാജേനെ ഫെയ്സ്ബുക്ക്, വിക്കിപീഡിയ, പിന്നെ കുറേ വാര്‍ത്താ വെബ്സൈറ്റുകള്‍, കാലാവസ്ഥ, ജ്യോതിഷം, പിന്നെ ആരോഗ്യം എന്ന പേരില്‍ എന്തൊക്കെയോ കുറേ കാട്ടി കൂട്ടി വെച്ചിട്ടുള്ളവ - ഇങ്ങനെ ഫെയ്സ്ബുക്കുകാര്ക്ക് സൗകര്യമുള്ള കൊറേ വെബ്സൈറ്റുകള്‍ "അടിസ്ഥാന സൗകര്യങ്ങള്‍" എന്നു പറഞ്ഞ് നല്കുന്ന ഒരു തട്ടിപ്പ്.
(ലിസ്റ്റ് ഇന്ത്യക്കു മാത്രം ബാധകം, ഇവിടെ നിന്നും സംഖടിപ്പിച്ചത്)
ഫെയ്സ്ബുക്ക് മാത്രം സൗജന്യമാക്കി നല്കിയാല് കള്ളി വെളിച്ചെത്താവുമെന്ന് അറിയുന്നോണ്ടായിരിക്കണം കൂടെ കൊറെ പേരെ പേരിന് കൂട്ടിയത്.
അതിപ്പം ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തേലുമൊക്കെ?
ആണോ? ചെലപ്പോഴൊക്കെ ആണ്. പക്ഷെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ആണെങ്കില്‍ ചാവുന്നത് പ്രതിയോഗികളും, ഓപ്പണ്‍ വെബ്ബും, പിന്നെ നമ്മളൊക്കെ തന്നെ ആയിരിക്കും എന്ന നിലക്ക് ഒന്നുമില്ലാത്തതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. രണ്ടു കാരണങ്ങള്‍ പറഞ്ഞൊതുക്കാം.
ഒന്നാമത് ഫെയ്സ്ബുക്ക്കാര് മതിലു വെച്ച ഉദ്യാനങ്ങള്‍ (walled gardens) നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയില്‍ വിരാജിക്കുന്നവരാ. അതായത് അവര്‍ എത്ര വല്ല്യ അന്യായങ്ങള്‍ കാണിച്ചാലും നിങ്ങള്‍ക്ക് പുറത്തുപോയി രക്ഷപ്പെടാന്‍ പറ്റില്ലാത്തൊരു അവസ്ഥ സൃഷ്ടിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നവര്‍. ഒരു മാതിരി ജന്മിമാര് പാവപ്പെട്ട കര്‍ഷകന്മാരെ കുടുക്കുന്നതു പോലെ, സ്വകാര്യ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കുടുക്കുന്നതു പോലെ. അങ്ങനെയൊരു കാരാഗൃഹത്തിലേക്ക് ഗൃഹാതുരത്വത്തോടുകൂടി ഫെയ്സ്ബുക്ക് ആളുകളെ വിളിച്ചു കയറ്റുകയാണ് -- വടകര-കോഴിക്കോട് പാതയിലോടുന്ന ബസ്സിന്റെ കിളിയെ പോലെ.
എന്നിട്ട് നമ്മള് ഫെയ്സ്ബുക്കില്‍ ഒരു പേജ് ഇഷ്ടപ്പെട്ടു എന്നു വെക്കുക. ആ പേജില്‍ പാവം ഇടുന്ന പോസ്റ്റുകള്‍ നമ്മള് കുറേ പേരെങ്കിലും കാണണം എന്നുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥന് അവര്‍ക്ക് ചക്ക ചുള പോലെ ഡോളര്‍ എണ്ണി കൊടുക്കണം. പിന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്യക്കാര്‍ക്കു വിറ്റ് കൊടുക്കുക, തോന്നുന്ന പോലെ പോസ്റ്റുകള്‍ നീക്കം ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യം തടയുക തുടങ്ങി കേസുകള്‍ വേറേം ഉണ്ട്. അപ്പോള്‍ ഭൂലോകത്തെ സകലമാനം ആളുകളേം ഫെയ്സ്ബുക്കില്‍ തളച്ചിട്ടാല്‍ ആര്‍ക്കാ ലാഭം? ലാഭം അവരെടുത്തോട്ടെ, ആര്‍ക്കാ നഷ്ടം? ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം സൗജന്യം കിട്ടിയ പാവത്തിനു പോലും നഷ്ടം വരുമെന്ന്.
ങേ? അതെങ്ങനേ?
ഇന്റര്‍നെറ്റ് ഒരു പൊതു സ്വത്താണ്. അതില്‍ എല്ലാവര്ക്കും അവകാശമുള്ളതാണ് - പണക്കാരനും പാവപ്പെട്ടവനും, ഇന്റര്‍നെറ്റ് സമുദ്രത്തിലെ തിമിംഗലങ്ങളായ ഗൂഗിളിനും ഫെയ്സ്ബുക്കിനും മുതല്‍ തട്ടീം മുട്ടീം ബ്ലോഗെഴുതി ജീവിച്ചു പോന്ന ബെര്ളിച്ചായന്മാര്ക്കു വരെ. അതങ്ങനെ ഒരു കൂട്ടര്‍ക്കും കുടുംബ സ്വത്താക്കി വെക്കാനുള്ള അവകാശം നമ്മളായിട്ട് ഉണ്ടാക്കികൊടുക്കരുത്. അല്ലാന്നുണ്ടെങ്കില് അതിനു നമ്മളൊക്കെ വലിയ തുക നല്‍കേണ്ടി വരും.
അപ്പോ ഈ മിസ്കോള്?
ങാ! ഇനി ആ പറഞ്ഞ തട്ടിപ്പിലേക്കു വരാം. ഈ അടുത്ത് ട്രായി ഇന്റര്‍നെറ്റ് സേവനങ്ങളെ ഒതുക്കി തീര്‍ക്കാന്‍ ഒരു പേപ്പര്‍ ഇറക്കിയതും അതിനു ശേഷം നടന്ന പുകിലുകളും നിങ്ങള്‍ ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.
ഇന്റര്‍നെറ്റ് റീചാര്‍ജ്ജ് ചെയ്തതാണെങ്കിലും, ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് (എയര്‍ടെല്‍, റിലയന്‍സ്, തുടങ്ങിയവയ്ക്ക്) അധികം പൈസ കൊടുക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു വകുപ്പ് കൊണ്ടു വന്നാലോ എന്നൊക്കെ ചോദിച്ചോണ്ടായിരുന്നു ട്രായി വന്നത്. അതായത് ഇപ്പം 1GB 3G റീചാര്‍ജ്ജ് ചെയ്ത ആള്‍ക്ക് വാട്സാപ്പില്‍ ഒരു ചളി ഫോര്‍വേഡ് അയക്കണെങ്കില് വേറെ തന്നെ ഒരു വാട്സാപ്പ് റീചാര്‍ജ്ജ് കൊണ്ടുവരാന്‍. അതല്ലെങ്കില്‍ വേറെയും കൊറേ നിര്‍ദ്ദേശങ്ങള്‍ - വെബ് സേവനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, അവരുടെ വരുമാനം പങ്കു വെപ്പിക്കുക തുടങ്ങി പലതും.
ഇതൊക്കെ വെബ്ബിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ നെറ്റ് ന്യൂട്രാലിറ്റിയെ കടപുഴക്കി എറിയുന്ന വിധത്തിലുള്ളതാണ്.
ഈ കൊടുങ്കാറ്റിന്റെ എടേല് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പോലാണ് സീറോ റേറ്റിംഗ് എന്ന വിദ്യയുമായി ഫെയ്സ്ബുക്ക് (എയര്‍ടെലുമുണ്ട് കൂട്ടിന്). സീറോ റേറ്റിംഗ് എന്നു വെച്ചാല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപഭോക്താവിന്റേന്ന് പൈസ വാങ്ങാതിരിക്കുന്ന ഒരു പരിപാടിയാണ്.
നല്ലതല്ലേ?
നല്ലതാണ്, എപ്പോ? ഏതു വെബ്സൈറ്റും ഒരേ പോലെ സൗജന്യമാണെങ്കില്. പണക്കാര്‍ക്കു വേണ്ട. പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രം മതി. കണക്കില്ലാത്തത്രയൊന്നും വേണ്ട, മാസം ഒരു കാല് ജി.ബി.യോ മറ്റോ മതീന്നേ. അല്ലെങ്കില്‍ വൈഫൈ ആയിക്കോട്ടെ. പാഠശാലകളിലും, ഗ്രന്ഥാലയങ്ങളിലും ഒക്കെ പൊതു വൈഫൈ വരട്ടെ. വിവരമുള്ളവര്‍ പലരും ഇങ്ങനെ പലതും തലസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുമുണ്ട്.
അങ്ങനെ കുറേ നല്ല മനുഷ്യര്‍ ചേര്‍ന്ന ഒച്ചപ്പാടുണ്ടാക്കിയോണ്ടാണ് എയര്‍ടെല്‍ സീറോ എന്ന പരിപാടീന്ന് ഫ്ലിപ്പ്കാര്‍ട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി ദൂരെ പോയത്. എന്താന്ന് വെച്ചാല്‍ എയര്‍ടെല്‍ സീറോയും ഫെയ്സ്ബുക്ക് സീറോ പോലെ തെരഞ്ഞെടുക്കപ്പെട്ട വെബ്ബ് സേവനങ്ങള്‍ മാത്രം ഉള്കൊള്ളിച്ചിട്ടുള്ള സംഗതിയായിരുന്നു. അങ്ങനെ ഒരു സംവിധാനത്തില്‍ ഒരു എതിരാളി സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചേരുന്നുണ്ടായിരുന്നെങ്കില് ഫ്ലിപ്പ്കാര്‍ട്ട് എന്ന വാക്കു പോലും ഇന്ന് ആരും കേട്ടിട്ടുണ്ടാവില്ലായിരുന്നു എന്ന ബോധോദയം ഫ്ലിപ്പ്കാര്ട്ട്കാര്ക്ക് വന്നപ്പോ അവര്‍ മെല്ലെ സ്ഥലം കാലിയാക്കി. കൂടെ internet.org (ഫെയ്സ്ബുക്ക് സീറോ)ല്‍ നിന്നും ക്ലിയര്‍ട്രിപ്പ്, എന്‍.ഡി.ടി.വി. തുടങ്ങിയവരും ഇറങ്ങിപ്പോയി.
ആഹാ?
പക്ഷെ സക്കര്ബര്ഗ്ഗിന്റത്ര തല വേറാര്‍ക്കും ഉണ്ടാവൂല. പണി പാളുന്നു എന്നു കണ്ട ഉടനെ അദ്ദേഹം സര്‍വ്വശക്തിയുമെടുത്ത് പോരാട്ടം തുടങ്ങി. എന്തൊക്കെയായിരുന്നു - ഫെയ്സ്ബുക്കില്‍ തന്നെ സ്പോണ്‍സേര്‍ഡ് പോസ്റ്റ് ഇന്റര്‍നെറ്റ് ഓര്ഗ്ഗിന്റെ മഹിമകളെ കുറിച്ച്, അത് കഴിഞ്ഞ് change.org എന്ന വെബ്സൈറ്റില്‍ (ട്രായി പേപ്പര്‍ വന്നപ്പോ അതിനെതിരായി 3 ലക്ഷത്തിലധികം പേര് നിവേദനം ഒപ്പിട്ട സ്ഥലം) എങ്ങനെ ഏത് എന്നൊന്നും പറയാതെ "ഇന്റര്‍നെറ്റ് എല്ലാവര്ക്കും എത്തിക്കൂ" എന്ന തലക്കെട്ടില്‍ ഒരു നിവേദനം, ആളെ പറ്റിക്കുാന് ഒരു ആനിമേഷന്‍ വീഡിയോ, internet.org ആര്‍ക്കും ചേരാവുന്ന ഒരു ഇടം ആക്കി മാറ്റുന്നു എന്ന പ്രസ്താവന പക്ഷെ https പാടില്ല, ജാവാസ്ക്രിപ്റ്റ് പാടില്ല തുടങ്ങിയ നിബന്ധനകള്‍...
അങ്ങനെ പലതും പയറ്റിയതിനുശേഷം അടുത്ത അങ്കത്തിലേക്കു ചെല്ലുമ്പോള്‍ (മിക്കവാറും അംബാനീന്റെ കൂടെ 7, RCR-ിലേക്ക് വെച്ചു പിടിക്കാനായിരിക്കും പദ്ധതി) ഒരു ധൈര്യത്തിനു കൂടെ കരുതാന്‍ "സേവ് ദി ഇന്റര്‍നെറ്റ്"കാരുടെ പത്തു ലക്ഷം ഇ-മെയിലുകള്‍ എന്ന എണ്ണത്തെ ചെറുതായി കാണിക്കാന്‍ പോന്ന ഒരു സംഖ്യ വേണം. അതിനു വേണ്ടിയുള്ള ഒരു ഉഡായിപ്പ് വേല മാത്രമാണ് അന്തവും കുന്തവും ഇല്ലാത്ത ഈ മിസ്കോള് പ്രയാണം എന്നു കരുതാനേ നിര്‍വ്വാഹമുള്ളൂ.
എന്തായാലും സക്കര് ചേട്ടാ, കഴിവും അവസരവും ഭാഗ്യവും കൊണ്ട് കലാലയ ജീവിതത്തില്‍ തന്നെ വന്‍ വിജയമായി തീര്‍ന്ന അങ്ങ് സ്വന്തം വെബ്സൈറ്റിന്റെ നിലവാരവും, ഉപയോഗ്യതയും തുടര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരുന്നതിനു പകരം ആര്‍ത്തി മൂത്ത് ഇന്റര്‍നെറ്റിനെ വരെ പണയം വെച്ച് ബാക്കിയുള്ളവരുടെ പിച്ചചട്ടീല്‍ കയ്യിട്ടുവാരാന്‍ നടത്തുന്ന ഈ അക്ഷീണ പരിശ്രമമുണ്ടല്ലോ, ഇന്റര്‍നെറ്റിനെയും അതിന്റെ മൂല്യങ്ങളെയും സ്നേഹിച്ച് വളര്‍ന്നുവന്ന ഒരു തലമുറ ഇവിടെ ഉള്ളെടത്തോളം കാലം അതു വിജയിക്കില്ല, വിജയിക്കാന്‍ സമ്മതിക്കില്ല.
അതിനു കലക്കി വെച്ച വെഷമൊക്കെ നിങ്ങള്‍ തന്നങ്ങ് കണ്ണടച്ച് കുടിച്ചേക്ക്. Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-60192546687888662892015-05-14T19:02:00.001+05:302015-05-14T19:04:19.920+05:30അന്ധകാരത്തിന്റെ അഗാധങ്ങളിലും ടോര്ച്ചുമായെത്തും മലയാളിമൈസൂരില് ഞാന്‍ പത്രം വായിക്കാറില്ല. എന്തുകൊണ്ടോ എന്തോ, ഇവിടത്തെ വാര്‍ത്തകള്‍ എനിക്കിഷ്ടമല്ല. അതൊക്കെ കേരളം.
കഴിഞ്ഞേന്റെ മുന്നറ്റത്തെ പ്രാവശ്യം ഞാന്‍ വീട്ടില്‍ പോവുമ്പം നിയമസഭയിലെ കൂട്ടയടി ആയിരുന്നു വാര്‍ത്ത. ഇപ്രാവശ്യം പോയപ്പം പുതിയ സംഗതിയാണ് - കൊറച്ച് ആധുനികമാണ് പേരെങ്കിലും ആര്‍ഷഭാരത ചിന്താഗതിയില്‍ ഉയിര്‍കൊണ്ട "മിഡ് ബ്രെയിന്‍ ആക്ടിവേഷന്".
മട്ടന്നൂരമ്പലത്തിലെ ഉത്സവപറമ്പീന്നാണ് ജാലവിദ്യാ രഹസ്യങ്ങളും കണ്കെട്ടു വിദ്യകളും എന്ന ഒരു പുസ്തകം പത്തു വയസ്സിന്റടുത്തുള്ളപ്പോള് ഞാന്‍ വാങ്ങി വായിക്കുന്നത്. "ഞായറാഴ്ച പുലര്‍ച്ചക്ക് തെക്കൊട്ട് നോക്കി നിക്കുന്ന ഓന്തിനെ ഒറ്റ വെട്ടിന് രണ്ടാക്കി തല കഷ്ണം ചതച്ചരച്ച് അമ്പലമുറ്റത്തുണക്കാനിട്ട് ഉണ്ണി മൂത്രം തളിച്ച് ആ പൊടിയെടുത്ത് കാലില്‍ തേച്ച് വെച്ചാല്‍ വെള്ളത്തിന് മുകളില്‍ കൂടി നടക്കാം..."ന്ന് തുടങ്ങി പല വിദ്യകളും അതിലുണ്ടായിരുന്നു. അതൊക്കെ പച്ചില പെട്രോളാണെന്ന് മനസ്സിലാക്കാന്‍ അതു ചെയ്തു നോക്കാന്‍ തുടങ്ങുമ്പം അമ്മ വന്ന് ചീത്ത പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറും നാലാം ക്ലാസുകാരന്റെ പുത്തി മാത്രം മതിയാര്‍ന്നു.
പറയുമ്പം എല്ലം പറയണല്ലോ. വിവരമില്ലാത്തവനല്ല മലയാളി, നേരെ മറിച്ച് ബുദ്ധി കൂടി വട്ടായതാണ്. വെറുതെ വല്ലവനും വല്ലതും വന്നു പറഞ്ഞാല്‍ നമ്മള് വിശ്വസിക്കൂല. ശാസ്ത്രീയത വേണം. (അതെന്താന്ന് മാത്രം ചോദിക്കരുത്)
അതു കൊണ്ടാണ് അര മണിക്കൂര്‍ "പ്രഭാഷണ"ത്തില്‍ അമ്പതു പ്രാവശ്യം "അള്‍ട്രാ മോഡേണ്‍ സയന്‍സ്" എന്നു വിളമ്പുന്ന ഗോപാലകൃഷ്ണന്മാര്‍ക്കും, മൊബൈല്‍ ടവറുകള്‍ വന്നതു കാരണം അണ്ണാന് കുഞ്ഞുങ്ങള്‍ക്കു വംശനാശം സംഭവിച്ചു എന്ന് പറഞ്ഞ് കൈയ്യടി വാങ്ങുന്ന സ്വാമിജിമാര്‍ക്കും മാത്രം കേരളത്തില്‍ സിനിമാ നടന്മാരേക്കാള് ആരാധകര്‍.
സ്വന്തം മതഗ്രന്ഥത്തില്‍ ലോകത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു എന്ന വിശ്വാസം പലരെയും രക്ഷിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അങ്ങോട്ട് കേറി ഒരു പ്രശ്നവും ഉണ്ടാക്കാത്തത്. പക്ഷെ നമ്മള് മിണ്ടാണ്ടിരിക്കുമ്പം ബാക്കിയുള്ളവര്‍ക്ക് പണിയുണ്ടാക്കാനിറങ്ങിതിരിക്കുന്നവര്ക്ക് ഒരു ചോദ്യം. ലോകത്ത് പുതിയതായി കണ്ടുപിടിക്കുന്ന ഓരോ സാധനങ്ങളും പണ്ടു മുതലേ നിങ്ങള മുത്തച്ഛന്മാര്ക്കറിയാര്ന്നൂന്ന് പറയുന്നതല്ലാതെ മേലെ പറഞ്ഞ ഗ്രന്ഥം വായിച്ചിട്ട് നിങ്ങക്ക് സ്വന്തമായിട്ടെന്തെങ്കിലും കണ്ടുപിടിച്ചൂടേ? ലോകനന്മക്കായിട്ട്?
ഇനി ഇതൊക്കെ കണ്ടു അന്തം വിട്ടു നിക്കുന്നവര്‍ക്ക് ഒരു എളുപ്പ വിദ്യ പറഞ്ഞു തരാം. നിങ്ങള്‍ ലോകത്ത് വല്ലതും ഒക്കെ കണ്ടൂന്നു വെക്കുക. അതിന്റെ കാരണം മിക്കവാറും അതിന്റെ ഏറ്റവും സരളമായ വിശദീകരണമാവും. (ഒക്ഹാമിന്റെ ക്ഷൗരകത്തി). കണ്ണു കെട്ടി വായിക്കുന്നുണ്ടെങ്കില്‍ കെട്ടിയത് ശരിയില്ലാന്നു തന്നെ. അല്ലാതെ തലച്ചോറിന്റെ പ്രവര്‍ത്തന രഹിതമായ ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ കണ്ണിലാതെ കാണാം, ചെവിയില്ലാതെ കേള്‍ക്കാം എന്നു പറഞ്ഞു ആരെങ്കിലും വരികയാണെങ്കില്‍ ആ അതിബുദ്ധിമാന്റെ കണ്ണുകള്‍ ഒക്ഹാമിന്റെ തന്നെ കത്തി വച്ചങ്ങ് കുത്തി പൊട്ടിച്ച് കൊടുത്തേക്ക് - അവന്മാര് മിഡ്ബ്രെയിന്‍ വെച്ച് ജീവിച്ചോളും.
പിന്നെ സമയം കിട്ടുവാണെങ്കില്‍ ഗോപിനാഥ് മുതുകാട് എന്ന മഹാനായ, നല്ലവനായ മാന്ത്രികന്റെ താഴെ കൊടുത്തിരിക്കുന്ന പത്ര സമ്മേളനവും കണ്ടേക്കൂ.
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1tag:blogger.com,1999:blog-1263077064734618364.post-70871585672504581302015-04-14T20:04:00.000+05:302015-04-14T20:04:32.964+05:30ഇത് എന്റെ ബ്ളോഗ് തന്നെ ആണോന്നൊരു സംശയംഞാന് തന്നെ പൊടിമീശക്കാരന് ആയിരുന്ന കാലത്ത് എന്തൊക്കെയോ എവിടെയൊക്കെയോ വായിച്ച് തട്ടിക്കൂട്ടിയ പല പോസ്റ്റുകളും കുത്തിരുന്നു വായിച്ചു. അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തെ! ഇന്നുള്ള ആളിക്കത്തലുകള്‍ക്കു അന്നു തന്നെ തീ കൊളുത്തപ്പെട്ടിരുന്നു.
മലയാളം കൊറേശ്ശെ മറന്നു തുടങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. മൈസൂരില്‍ മാതൃഭൂമി ഇല്ലാഞ്ഞിട്ടല്ല. വായിക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ്.
എന്നാലും തിരികേ ഞാന്‍ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി കൊതിക്കുന്ന ആരേലുമുണ്ടെങ്കില്‍ കേട്ടോ, ചേട്ടന് വരും.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-71027447785876156072015-03-05T23:54:00.000+05:302015-03-05T23:54:13.086+05:30സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്SMC അഥവാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ഇവരുടെ പരിശ്രമഫലമായി മലയാളം എഴുതാന്‍ എനിക്കിനി ഗൂഗിളിന്റെ കാലു പിടിക്കണ്ട. താമസിയാതെ വളരെ വേഗത്തില്‍ എഴുതാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരേക്കും വണക്കം.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-1633357821160472922011-05-20T19:42:00.000+05:302011-05-20T19:42:16.941+05:30വാര്‍ത്ത ഉണ്ടാക്കുന്ന/ഉണ്ടാകുന്ന വിധം
മുന്‍കൂര്‍ ജാമ്യം: ഇന്നലെയും ഇന്നും ആയി മനോരമ ന്യൂസില്‍ ആകെ ഒരു പത്തു പതിനഞ്ചു മിനിട്ട് വാര്‍ത്ത കേട്ടപ്പോള്‍/കണ്ടപ്പോള്‍ ശ്രദ്ധിച്ച രണ്ടേ രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ഒച്ചപ്പാട്. സ്ഥിരമായി വാര്‍ത്ത കേള്‍ക്കാനുള്ള ഒരു മൂഡില്‍ അല്ല ഇപ്പോള്‍ ഉള്ളത് (മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്ന് കഴിഞ്ഞോട്ടെ)
ഒന്ന്) ദിലീപ് പറഞ്ഞത്രേ "കേരളത്തില്‍ നിന്ന് ജൂറിയില്‍ അംഗങ്ങള്‍ ഇല്ലാത്തതു മാത്രം കൊണ്ടാണ് സലിം കുമാറിന് അവാര്‍ഡ് കിട്ടിയത്" എന്ന്. അതിന്റെ സത്യാവസ്ഥയല്ല എന്റെ ചോദ്യം. അത് ദിലീപ് പറഞ്ഞതാണോ അതോ ദിലീപിനെ കൊണ്ട് പറയിപ്പിച്ചതാണോ ?
ആ നിമിഷം ഞാന്‍ ലൈവ് ആയി കണ്ടതാണ് . സലിം കുമാറിന് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് അവതാരകന് ദിലീപിനോട് ചോദിച്ചു വളരെ സന്തോഷം എന്നൊക്കെ പറഞ്ഞു ദിലീപ്. എന്നിട്ട് അവതാരകന് കുത്തി ചോദിച്ചു "നേരത്തെ പലരും പറഞ്ഞത് പോലെ (ഏതൊക്കെയോ പേരും പറഞ്ഞു, അത് ഞാന്‍ ഓര്‍ക്കുന്നില്ല. കാരണം അപ്പോള്‍ അതിനു പ്രാധ്യാനം ഉണ്ടായിരുന്നില്ല) കേരളത്തില്‍ നിന്ന് ജൂറി ഇല്ലാത്തതു കൊണ്ടാണോ സലിം കുമാറിന് അവാര്‍ഡ് കിട്ടിയത് എന്ന്. അങ്ങനെ ചോദിച്ചപ്പോള്‍ ഒരു ലൈവ് ഫോണ്‍-ഇന്‍ ഇന്റര്‍വ്യൂവില്‍ ദിലീപ് വളരെ പെട്ടെന്ന് (മിക്കവാറും ചിന്തിക്കാതെ) ചോദ്യത്തിന്റെ ടോണിനു അനുസൃതമായി പറഞ്ഞ ആ ഉത്തരം മിനിട്ടുകള്‍ക്ക് ശേഷം മനോരമ ന്യൂസ് അടിയില്‍ എഴുതി കാണിക്കാന്‍ തുടങ്ങി ദിലീപിന്റെ മാത്രം പേരില്‍!!
രണ്ട്) പ്ലസ് ടു റിസള്‍ട്ട് വന്നു കഴിഞ്ഞ ഉടനെ റിപ്പോര്‍ട്ടര്‍ (കയ്യില്‍ ഒരു കടലാസും പിടിച്ചു എല്ലാം ഒഫീഷ്യല്‍ ആയ കാര്യങ്ങളാണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന ഇഫക്റ്റ് വരുത്തിച്ചു കൊണ്ട് ) കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ഫലത്തില്‍ യോഗ്യത പരീക്ഷയുടെ മാര്‍ക്ക് കൂടി കൂട്ടും എന്നതിനാല്‍ ഇപ്പോള്‍ എന്‍ട്രന്‍സ് ഫലത്തിന് മുന്‍പ് പ്ലസ് ടു ഫലം വന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്കുന്നു . മാത്രമല്ല ഇനി ഇപ്പോള്‍ എന്‍ട്രന്‍സ് ഫലത്തിനോട് പ്ലസ് ടു മാര്‍ക്ക് കൂടി കൂട്ടി ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നും പറഞ്ഞു.
സി ബി എസ് ഇ പ്ലസ് ടു ഫലം പുറത്തു വന്നിട്ടില്ല എന്ന് ഈ റിപ്പോര്‍ട്ടര്‍ മറന്നതാണോ അതോ അറിയാത്തതാണോ എന്നറിയില പക്ഷെ ഈ വാര്‍ത്ത ഒഫീഷ്യല്‍ അല്ല എന്നും ആ റിപ്പോര്‍ട്ടറുടെ ഭാവനയില്‍ ഉണര്‍ന്നത് ആണെന്നും സംശയമില്ല. (ഞാന്‍ ഉദ്ദേശിച്ചത് സംശയം ഉണ്ട് എന്നാണു) അങ്ങനെ ആണെങ്കില്‍ വാര്‍ത്ത ചാനലുകളില്‍ പറയുന്ന വാര്‍ത്ത തനിയെ ഉണ്ടാക്കുന്ന പ്രകൃതിദത്തമായ വാര്‍ത്തകള്‍ ആണോ?
വാര്‍ത്തകള്‍ ഇങ്ങനെ സ്വയം സൃഷ്ടിക്കുക ആണെങ്കില്‍ ബ്ലോഗ്ഗര്‍ ബെര്‍ളിയും മനോരമ ന്യൂസും തമ്മില്‍ എന്ത് വ്യത്യാസം?
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1tag:blogger.com,1999:blog-1263077064734618364.post-42973960245127302822011-03-23T19:41:00.000+05:302011-03-23T19:41:32.867+05:30വഴിയില്‍ നിന്ന് കിട്ടിയ ഒരു നോട്ടീസ് of S.U.C.A. (Communist)
സംഭാവന കൊടുക്കാന്‍ കയ്യില്‍ കാഷില്ലാഞ്ഞതിനാല് ഇത് ബ്ലോഗില്‍ ഇടാം എന്ന് പറഞ്ഞു വാങ്ങി കൊണ്ട് വന്നതാണ്.
വീട്ടില്‍ എത്തിയ ഉടനെ അമ്മ പറഞ്ഞു "ഈ തട്ടിപ്പൊക്കെ നമ്മള് എത്ര കണ്ടതാ. യു ഡി എഫിന് വോട്ട് ചെയ്യില്ല എന്നുറപ്പിച്ചതും എന്നാല്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യാന്‍ ഗതിയില്ലാതതുമായ ആള്‍ക്കാരുടെ വോട്ട് കൊണ്ട് ജയിച്ചു പോയാല്‍ ഇവര്‍ ഉടനെ കളം മാറ്റി ചവിട്ടി ഏതെങ്കിലും പക്ഷത് ചേരും .. നീ ഇത് കണ്ടു വീണു പോകണ്ടാ മോനെ " ന്നു.
ശരിയായിരിക്കാം. അല്ലെങ്കില്‍ എസ് യു സി എ ആത്മാര്‍ഥമായി പണിയെടുക്കുന്ന ഒരു പാര്‍ട്ടി ആയിരിക്കാം. എങ്ങിനെ ആയാലും എല്ലാവര്ക്കും നല്ലത് വരട്ടെ.
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com0tag:blogger.com,1999:blog-1263077064734618364.post-50193386263531909792010-10-19T07:28:00.000+05:302010-10-19T07:28:21.937+05:30ഹൃദയാഘാതം മാരകമല്ല"കുഴഞ്ഞു വീണു മരിച്ചു" എന്ന് പത്രങ്ങളില്‍ സ്ഥിരം കാണാറുണ്ടോ?
എന്താ സംഭവം എന്നറിയുമോ?
ഹാര്‍ട്ട് അറ്റാക്ക് ... കാര്‍ഡിയാക് അറസ്റ്റ് ... ഹൃദയം നിലച്ചു പോവല്...
പക്ഷെ ഹാര്‍ട്ട് അറ്റാക്ക് വരുന്ന ഏതു വ്യക്തിയേയും രിസസ്സിട്ടെയ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ.
മലയാളികള്‍ ചെയ്യാറുണ്ടോ എന്നറിയില്ല.
എന്തായാലും സ്കൌട്ടിങ്ങിലും റെഡ് ക്രോസ്സിലും ഒക്കെ പഠിപ്പിക്കുന്നുണ്ട്..
സംഭവം വളരെ സിമ്പിള്‍ ആണ്..
CPR എന്ന് പറയുന്ന cardio pulmonary resuscitation ഉം ഉണ്ട്.
CCR എന്ന് പറയുന്ന cardio cerbral resuscitation ഉം ഉണ്ട്.
രണ്ടും ഏകദേശം ഒന്ന് തന്നെയാണ്.. പക്ഷെ ആദ്യത്തേതില്‍ കൃത്രിമ ശാസോച്ച്വാസം കൂടി കൊടുക്കുന്നുണ്ട്.. പക്ഷെ ശ്വാസം നല്‍കാതെ തന്നെ ഹൃദയമിടിപ്പ് ഉണ്ടാക്കിയാല്‍ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ താരത്യമ്യേന എളുപ്പമായ മറ്റേതെങ്കിലും ചെയ്യാന്‍ നമുക്ക് ഓര്മ വരട്ടെ
ആദ്യം ശ്വാസോചാസ്വം , ഹൃദയമിടിപ്പ് ഇവ രണ്ടും നിന്നോ എന്ന് നോക്കുക... (അത് ഉണ്ടെങ്കില്‍ പിന്നെ ഇതൊന്നും വേണ്ടല്ലോ) മിക്കവാറും നിലച്ചിരിക്കും.. എന്ന് വെച്ച് അതിനര്‍ത്ഥം ആ മനുഷ്യന് മരിച്ചു എന്നല്ല. തലച്ചോറ് കൂടിപ്പോയാല്‍ 15 മിനിറ്റ് വരെ ഓക്സിജന്‍ ഇല്ലാതെ ജീവിച്ചിരിക്കും... അപ്പോള്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിച്ചുകൊണ്ടിരുന്നാല്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാം.
മാത്രവുമല്ല രക്തത്തില്‍ 5 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജന്‍ ഉണ്ടാവുകയും ചെയ്യും.
അപ്പൊ ഈ ഓക്സിജന്‍ രക്തം തലയില്‍ എത്തിക്കുക എന്നത് മാത്രമേ നമ്മള് ചെയ്യേണ്ടൂ.
CCR ഇല് നെഞ്ചിന്റെ മധ്യത്തില്‍ രണ്ടിഞ്ചു ആഴത്തില്‍ മിനിറ്റില്‍ നൂറു തവണ എന്ന കണക്കെ (സെകണ്ടില് ഒന്നിലധികം തവണ) ശക്തിയായി ഞെക്കുന്നു.
ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സഹായം ലഭിക്കുന്നത് വരെ.
വിജയന് മാഷ് കുഴഞ്ഞു വീണപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് എടുത്തു കൊണ്ട് പോകുന്നതെ കണ്ടുള്ളൂ... ആരും ആ നെഞ്ചില്‍ ഒന്ന് ചേര്‍ത്ത് ഞെക്കിയില്ല. ഒരു പക്ഷെ...Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1tag:blogger.com,1999:blog-1263077064734618364.post-59551782560257962632010-04-28T21:01:00.000+05:302010-04-28T21:01:14.316+05:30കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെനിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള് കൈ വിടുന്നില്ല .
ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്‍ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍ ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.
ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്ന്മേന്റില് നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട് അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?
ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്പില് പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്‍ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.
എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com8tag:blogger.com,1999:blog-1263077064734618364.post-64464224444861191922010-02-06T22:24:00.001+05:302010-02-06T22:26:27.362+05:30രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?മനോരമ ന്യൂസ് "കൌണ്ടര്‍ പോയിന്റ് " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.
സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?
ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?
ഒബാമയയെ ഓര്‍ക്കാന്‍ സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന് പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?
ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...
അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ് ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍ ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത് ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?
അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?
അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com11tag:blogger.com,1999:blog-1263077064734618364.post-75102360208023039562009-12-05T07:30:00.001+05:302009-12-05T07:31:07.385+05:30നിങ്ങള്‍ ഇപ്പോഴും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ടോ? (കിടക്കയില്‍ മുള്ളുന്നുണ്ടോ?)ഒന്നിനെയും വെറുക്കുന്നത് ശരിയല്ല എന്നറിയാം. എന്നാലും എന്നെ വെറുക്കൂ എന്നെ വെറുക്കൂ എന്ന് ഇങ്ങോട്ട് പറയുമ്പോള്‍ ചാനല്‍ മാറ്റാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് പറയുകയാണേ നിങ്ങള്‍ ഇപ്പോളും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറയുക ആണെങ്കില്‍ നിങ്ങള്‍ ഇപ്പോളും കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കേണ്ടി വരും.
കാരണംസ്
2007, 2008, 2009, 2010, 2011, 2012 (പിന്നെ ഇല്ല, 2012 ഇല് ലോകാവസാനം :P) എന്നിങ്ങനെ നീണ്ടു പോകുന്ന സീസണുകള്‍ . എന്നാല്‍ എല്ലാം ഒന്നിനൊന്നു പൊട്ടയാണ് താനും.
കണ്ടു മടുത്ത മുഖങ്ങള്‍.
കേട്ട് മടുത്ത ഡയലോഗുകള്‍
മടുപ്പിക്കും നീട്ടികൊണ്ടുപോകള്‍
എല്ലാത്തിനും ഉപരി വിനോദം എന്ന പ്രാഥമിക ഉദ്ദേശം മറന്നു പോയത്.
ഇത് എല്ലാം ചേര്‍ന്ന് രാത്രി ഒമ്പത് മണിയാകുമ്പോള്‍ ഏഷ്യാനെറ്റ് എന്ന ചാനലിന്റെ അടുത്തുകൂടെ പോവാതിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്
സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്‍ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങോട്ട് തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com5tag:blogger.com,1999:blog-1263077064734618364.post-49435151644111688432009-11-24T18:01:00.000+05:302009-11-24T18:01:25.077+05:30ഓജോ ബോര്‍ഡ് - ഉണ്ട Oആദ്യമായി നമ്മള് തമ്മില്‍ പ്രോഗ്രമിനോട് നന്ദി പറഞ്ഞു കൊള്ളുന്നു. കേരള ജനത എന്ത് കാണണം എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.
ഓജോ ബോര്‍ഡ് എന്നാ സംഗതി എന്താണെന്ന് ചെറിയൊരു അറിവ് നിങ്ങള്‍ക്കുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. അല്ല എനിക്കും അത്രയേ ഉള്ളൂ. (അല്ലെങ്കിലും കുട്ടികളുടെ കളിപ്പാട്ട കാറിന്റെ ടയറില്‍ എത്ര സ്ക്രൂ ഉണ്ടെന്നു നമ്മള് എവിടെ നോക്കുന്നു, അല്ലെ?)
എന്റെ ഒരു സഹോദരി ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതെ ഉള്ളൂ ഹോസ്റ്റലില്‍ വെച്ച് ഓജോ ബോര്‍ഡ് വെച്ച് കളിക്കാര്‍ ഉണ്ടെന്നു . ഞാന്‍ ഇത് വരെ ഇതിനെ ഒരു വിനോദോപാധിയില്‍ അധികമായി കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുന്ത്രാണ്ടം വെച്ച് കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലില്‍ നട്ടപ്പാതിരായ്ക്ക് "ആത്മാവുമായി സല്ലപിച്ചു " നാട്ടപ്രാന്തു വന്ന കുട്ടികള്‍ ഉണ്ട് എന്ന അറിവ് ഞാന്‍ ഞെട്ടലോടെയാണ് കേട്ടത് .
എങ്കിലും ഞാന്‍ ചിന്തിച്ചു പോവുകയാണ് എങ്ങിനെ നമുക്ക് ഇത്രയ്ക്ക് വല്ല്യ അന്ധവിശ്വാസികള്‍ ആകാന്‍ കഴിയുന്നു?
ഒന്നാമത് ഇതിന്റെ "ശാസ്ത്രീയ അടിത്തറ" ഇതാണ് : ആത്മാവ് വന്നു നമ്മുടെ കയ്യിലൂടെ ഉത്തരം കാണിച്ചു തരും.
പിന്നെ മറ്റൊന്ന്, വിശ്വാസം ഇല്ലാത്തവര്‍ ചെയ്താല്‍ ഇത് വര്‍ക്ക് ചെയ്യില്ല. (അത് പിന്നെ എന്ത് ലൊട്ട കൊണ്ട് വന്നാലും അങ്ങനെ തന്നെയാണല്ലോ )
നമ്മള് തമ്മില്‍ പരിപാടിയില്‍ ഇത് കണ്ടവര്‍ക്ക് അറിയാം, അവസാനം ഒരു വിവരമുള്ള ഡോക്ടര്‍ വന്നു കള്ളി വെളിച്ചത്താക്കി.
സംഭവം സിമ്പിള്‍. നമ്മള് നമ്മെ തന്നെ പറ്റിക്കുന്നു. നമ്മള് അറിഞ്ഞോ അറിയാതെയോ ബോര്‍ഡില്‍ വെച്ച കോയിന് നീക്കുന്നു. പക്ഷെ നാട്ടപ്പാതിരയുടെ മെഴുകുതിരി എഫെക്റ്റ് വരുമ്പോള്‍ ഇതു നിഷ്കളങ്കനും വിചാരിച്ചു പോകും ആത്മാവ് വന്നു കൈ ചലിപ്പിക്കുന്നതാനെന്നു.
ഇത് തട്ടിപ്പാനെന്നതിനു ഒരു തെളിവും ഞാന്‍ നിരത്തില്ല. കാരണം ഇത് തട്ടിപ്പല്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികള്‍ ആയവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.
എങ്കിലും ബാക്കിയുള്ളവരോട് പറയുകയാ - കേരളത്തില്‍ നമ്മള് വിചാരിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ എളുപ്പം പറ്റിക്കാന്‍ പറ്റുന്നവരാണ്... ഐ മീന്‍ വളരെ വളരെ എളുപ്പം.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com2tag:blogger.com,1999:blog-1263077064734618364.post-59417974003635485412009-10-25T10:23:00.000+05:302009-10-25T10:23:47.017+05:30കേരള വര്‍മ്മ പഴശ്ശി രാജ - ദി ഫിലിം കാണുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്മമ്മൂട്ടി ആരാണെന്ന് അറിയാത്തതും പക്ഷെ മലയാള സിനിമ എന്താണെന്നും അറിയുന്ന ഒരാളെ ശബ്ദം ഇല്ലാതെ പഴശ്ശി രാജ എന്ന സിനിമ കാണിച്ചാല്‍ അയാള്‍ അത് ഒരു മലയാളം സിനിമ അല്ലെ അല്ല എന്ന് മാത്രമേ പറയൂ. പ്രിന്‍സ് ഓഫ് പേര്‍ഷ്യ, ഗ്ലാഡിയേറ്റര്‍, ദി ലാസ്റ്റ് സമുറായ് തുടങ്ങിയ സിനിമകളുമായി വരെ താരതമ്യം ചെയ്യാന്‍ പറ്റും വിധത്തില്‍ ആണ് ഈ സിനിമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് .
അഥവാ ഇനിയും നിങ്ങള്‍ പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില്‍ തൊട്ടടുത്ത തിയേറ്ററില്‍ അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്:
സംഗതി മൂന്നു മൂന്നര മണിക്കൂറ് നീളം വരും. അതായത് സെക്കന്റ് ഷോയ്ക്ക് കയറിയാല്‍ രാവിലെ ഒരു മണിയാകും പുറത്തിറങ്ങാന്‍.
സംഭവം ആദ്യം മുതല്‍ അവസാനം വരെ യുദ്ധം യുദ്ധം യുദ്ധം. അടി കുത്ത് വെട്ടു കുത്ത് ചവിട്ടു വെടി അമ്പ് പീരങ്കി ഇത് മാത്രമേ ഉള്ളൂ. (ഇടയ്ക്കിടയ്ക്ക് സംഗതിയും ഉണ്ട് കേട്ടോ)
ഫിസിക്സില്‍ വളരെ പിന്നില്‍ ആണ് ഇതിന്റെ ഡയറക്ടര്‍. സിനിമയില്‍ ഒരു നാലഞ്ചു ജമ്പ്സ് ഉണ്ട്. മമ്മൂട്ടി, മനോജ് കെ ജയന് , പദ്മപ്രിയ എല്ലാരും തുള്ളുന്നുണ്ട് . പക്ഷെ എല്ലാവരും തുള്ളുമ്പോള്‍ ഹൈ ജമ്പില്‍ വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയവരെക്കാളും തുള്ളും . അത് പോട്ടെ സിനിമയില്‍ സാധാരണം. പക്ഷെ ഈ തുള്ളല്‍ അങ്ങനെയല്ല. നിന്ന നില്പില് ഒരു പോന്തലാ. (ഒരു മാതിരി കയറു കെട്ടി വലിക്കുന്നത് പോലെ). അതും അല്ല മനോജ് കെ ജയനൊന്നും കയറിന്റെ മുകളില്‍ നിന്ന് ബാലന്‍സ് കിട്ടാഞ്ഞതിനാല്‍ ആകാശത്ത് വെച്ച് ശരീരം അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതൊക്കെ കാണാം. ഒന്ന് കണ്ണ് ചിമ്മിയേക്കണം.
ശരത് കുമാര്‍ എന്ന ഒരു പ്രശസ്ത തമിള്‍ നടന് ഇതില്‍ എടച്ചേരി കുങ്കന് ആയി അഭിനയിക്കുന്നുണ്ട് . ഇതാരാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഉടന്‍ ഈ വിക്കിപീഡിയ ലേഖനം വായിക്കുക അല്ലെങ്കില്‍ ഒരു മസില് മാന്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ ചുറ്റും കയ്യടി കേള്‍ക്കും പക്ഷെ നിങ്ങള്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കും (ഞാന്‍ ഇരുന്ന പോലെ)
ഒറിജിനല്‍ പഴശ്ശി രാജ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണു കരുതപ്പെട്ടു വരുന്നത്.
ഇന്ത്യന്‍ ആര്‍മിയില്‍ രാജാവ് എന്നൊരു പോസ്റ്റ് ഒഴിവില്ല . അതുകൊണ്ട് മമ്മൂട്ടിക്ക് ചാന്‍സും ഇല്ല. ഇനി അത് കഴിഞ്ഞിട്ട് മോഹന്‍ലാല്‍ ഫാന്സിനോട് അടിയാക്കാം എന്ന് വിചാരിചിരിക്കേണ്ട.
ഇനി നിങ്ങള്‍ വന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെങ്കില്‍ (അല്ല അദ്ദേഹത്തെ കന്നെടുതാല് കണ്ടൂടാ എന്നാണെങ്കിലും) പടത്തിന്റെ തുടക്കത്തില്‍ തന്നെ ലാലേട്ടന്റെ മനോഹരമായ ശബ്ദം ഉള്‍പ്പെടുത്തിയിട്ടുണ്ട്. (കണ്ണ് കൊള്ളാതിരിക്കാന്‍ ;D)
ഞാന്‍ മോഹന്‍ലാലിന്റെ ആരാധകന് അല്ല (മമ്മൂട്ടിയുടെയും അല്ല)
ഇത് ഒരു ലോക സിനിമയാണ് . ലോക്കല്‍ അല്ല .
ഓക്കേ ഇനി ടാകീസിലേക്ക് വണ്ടി വിട്ടോ.
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com5tag:blogger.com,1999:blog-1263077064734618364.post-38091310991430709182009-08-09T15:03:00.005+05:302009-08-09T16:43:02.781+05:30ഇന്റര്‍നെറ്റില്‍ സുരക്ഷിതരായി ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകപൊതുവായി പറഞ്ഞാല്‍
സ്വന്തം പേര്‍സണല്‍ കാര്യങ്ങള്‍ ആരോടും പറയാതിരിക്കുക. ഉദാഹരണത്തിന് അഡ്രസ്, ടെലിഫോണ്‍ നമ്പര്‍, തുടങ്ങിയവ
ഇന്റര്‍നെറ്റില്‍ വെച്ചു പരിചയപ്പെട്ട ആരെങ്കിലും നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടാല്‍ കഴിവതും ഒഴിഞ്ഞു മാറുക. അല്ലെങ്കില്‍ ഒരു പൊതു സ്ഥലത്തു വെച്ചു കൂടികാഴ്ച തരപ്പെടുത്തുക.
സ്വന്തം ചിത്രങ്ങളോ മറ്റോ അറിയാത്തവരുമായി ഷെയര്‍ ചെയ്യാതിരിക്കുക.
ചാറ്റ് ചെയ്യുമ്പോഴും മറ്റും ഒരു കാര്യം ഓര്‍മിക്കുക 23 വയസ്സുള്ള ഓസ്ട്രേലിയക്കാരി പെണ്‍കുട്ടി എന്ന് പറഞ്ഞു നിങ്ങളോട് ചാറ്റ് ചെയ്യുനത് ചിലപ്പോള്‍ അമ്പത് വയസുള്ള തൊണ്ടന് മലയാളി ആയിരിക്കാം. (മറിച്ചും ആവാം)
ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുതുകയോ ബ്ലാക്ക് മെയില്‍ ചെയ്യുകയോ ചെയ്താല്‍ ഒന്നുക്കില് പോലീസില്‍ അറിയിക്കുക, അല്ലെങ്കില്‍ അയാളുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കുക, അല്ലാതെ പിന്നെയും അയാള്‍ പറയുന്നതും കേട്ടിരിക്കാന്‍ പോകരുത്
ഇ-ബാങ്കിംഗ് , ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയവ ചെയ്യുമ്പോള്‍
ഏതെങ്കിലും ബാങ്കിന്റെ വെബ്സൈറ്റ് പോലെത്തന്നെ അതേപോലെ ഉള്ള പേരില്‍ കള്ളന്മാര് സ്വന്തമായിവെബ്സൈറ്റ് ഉണ്ടാക്കും.  അത് കൊണ്ടു അഡ്രസ് അടിക്കുമ്പോള്‍ സ്പെല്ലിംഗ് മിസ്ടെയ്ക്കു ഇല്ലാതെ വരാന്‍ നോക്കുക.
പണ്ടു PayPal.com ഇന്‍ പകരം PayPaI.com എന്ന അഡ്രസ് വെച്ചു ഇങ്ങനെ കുറെ പൈസ തട്ടിയതാ.
മോസില്ല ഫയര്‍ഫോക്സ് എന്ന വിപ്ലവകരമായ ബ്രൌസര്‍ ഉപയോഗിക്കുക . ഇതു നിങ്ങളുടെ പാസ്വേര്ഡ് തുടങ്ങിയവ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് , ഇതിന്റെ അഡ്രസ് ബാറിന്റെ ഇടതു ഭാഗത്തുള്ള ഐക്കണ്‍ നോക്കി നിങ്ങള്‍ നില്ക്കുന്ന സൈറ്റ് നല്ല സര്‍ട്ടിഫിക്കറ്റ് ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കാം. അതെ പോലെ വല്ല കള്ളന്മാരുടെ വെബ്സൈറ്റ് ഇലോ മറ്റോ നിങ്ങള്‍ പോവുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരികയും ചെയ്യും
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് , ആഡ്വെയര് , സ്പൈവെയര്‍ തുടങ്ങിയവ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തുക. ഇതില്‍ ചിലത് നിങ്ങളുടെ പാസ്വേര്ഡും മറ്റും ചോര്‍ത്താന്‍ സാധ്യതയുണ്ട്.
ഇമെയില്‍ മര്യാദകള്‍
ഇ-മെയിലുകളില്‍ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്തു കിട്ടുന്നത് അതെ ലിങ്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തുക.
ഇ-മെയിലുകള്‍ വരുന്ന അഡ്രസ് മാറ്റാന്‍ എളുപ്പമാണ്, അതായത് കള്ളന്മാര് ചിലപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പേരില്‍ ഇമെയില്‍ അയക്കും പക്ഷെ അത് മൈക്രോസോഫ്ട് അയക്കുന്നതായിരിക്കില്ല.
അത് കൊണ്ടു, ഇ-മെയിലുകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക
ഒരു ബാങ്കും തന്റെ കസ്ടമെര്സിനോട് പാസ്വേര്ഡ് അയച്ചു കൊടുക്കാന്‍ പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയച്ചുകൊടുതെക്കരുത്
ബാങ്കുകളെ പോലെ തന്നെ ജിമെയില്‍, ഹോട്മെയില്‍, യാഹൂ തുടങ്ങിയവയും പാസ്സ്വേര്‍ഡ് ചോദിക്കില്ല, അത് കൊണ്ടു, ലോഗ് ഇന്‍ ചെയ്യാന്‍ അതതു വെബ്സയിട്ടുകളില് അല്ലാതെ പാസ്സ്വേര്‍ഡ് കൊടുക്കാന്‍ പാടില്ല.
പല വെബ്സൈറ്റ് ഉകളും നിങ്ങളുടെ കൂട്ടുകാരെ കണ്ടെത്താന്‍ വേണ്ടി ഇമെയില്‍ അഡ്രസ്സും പാസ്സ്വേര്‍ഡ് ഉം ചോദിക്കും, അങ്ങനെ പാസ്സ്വേര്‍ഡ് കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ വിശ്വസ്തമായ വെബ്സയിടുകള്ക്ക് മാത്രം കൊടുക്കുക, ബാക്കിയുള്ളവര്‍ നിങ്ങളെ പട്ടിക്കും
ഫോര്‍വേഡ് ആയി വരുന്ന എല്ലാ ഇ-മെയിലുകളും സത്യം അല്ല. പലതിലും പറയുന്നതു അപ്പടി പുളുവായിരിക്കും
ഉദാഹരണത്തിന് എ ടി എം ഇല് വെച്ചു നിങ്ങളെ ഒരു കള്ളന് കത്തി കാട്ടി ഭയപ്പെടുത്തി പണം തട്ടാന്‍ വേണ്ടി പിന് അടിക്കാന്‍ പറയുമ്പോള്‍ നിങ്ങളുടെ പിന് തിരിച്ചടിച്ചാല്‍ (അതായത് 1234 എന്നത് 4321 എന്ന് അടിച്ചാല്‍ ) ഉടനെ പോലീസില്‍ വിവരം അറിയിക്കും എന്ന് പറഞ്ഞു ഒരു മെയില്‍ കറങ്ങി നടക്കുന്നുണ്ട്. ഒന്നാലോചിച്ചാല്‍ ഇതിന്റെ ഒക്കെ സത്യാവസ്ഥ മനസിലാക്കവുന്നത്തെ ഉള്ളൂ. അതുമല്ലെങ്കില്‍ അങ്ങിനെയുള്ള മെയിലുകളുടെ സബ്ജക്റ്റ് ഗൂഗിള്‍ ഇല് സേര്‍ച്ച് ചെയ്തു നോക്കിയാല്‍ കാര്യം മനസിലാവും.
snopes.com
urbanlegends.about.com
hoaxbusters.org
museumofhoaxes.com
hoax-slayer.com
തുടങ്ങിയ വെബ്സയിട്ടുകളും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും.
അര്‍ബന്‍ ലെജെന്ദ്സ് എന്നും ഹോയക്സ് ഇമെയില്‍ എന്നും അറിയപ്പെടുന്ന ഇത്തരം ഇ-മെയിലുകള്‍ ദയവു ചെയ്തു ഫോര്‍വേഡ് ചെയ്യാതിരിക്കുക (വെറും ശല്യം ആയി മാരാതിര്ക്കുക )
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ നിങ്ങള്‍ക്ക് പല സ്പാം ഇ-മെയിലുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും . നിങ്ങള്‍ ഇതു വരെ പങ്കെടുക്കാത്ത മത്സരങ്ങളില്‍ ജയിച്ചു എന്ന് പറഞ്ഞും, യാഹൂവിന്റെ ലോട്ടറി കിട്ടി എന്ന് പറഞ്ഞും, നൈജീരിയക്കാരന്റെ അമ്മായി അപ്പന് മരിച്ചു നിങ്ങള്‍ അനന്തരാവകാശി എന്നും ഒക്കെ പറഞ്ഞു ഇമെയില്‍ വരും. അതൊക്കെ അപ്പപ്പോള്‍ ഡിലീറ്റ് ചെയ്തു സമയം ലാഭിക്കുക.
(300000000 dollar എന്നൊക്കെ സംഖ്യകള്‍ ഒബാമ പോലും കണ്ടിട്ടുണ്ടാവില്ല എന്നാലോചിക്കുക)
നിങ്ങളെ അറിയാത്തതോ ഓര്‍മിക്കാന്‍ സാധ്യത ഇല്ലാത്തതോ ആയ ഒരാള്‍ക്ക് ഇമെയില്‍ അയക്കുമ്പോള്‍ നിങ്ങള്‍ ആരാണെന്ന് ഒരു രൂപം എങ്കിലും കൊടുക്കാന്‍ ശ്രദ്ധിക്കുക.
വെബ്സയിറ്റുകളെ പറ്റി
.gov എന്ന് അവസാനിക്കുന്നത് അമേരികന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്.
.gov.in, എന്നത് ഇന്ത്യന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്.
.kerala.gov.in എന്നത് കേരള ഗവണ്മെന്റ് ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ്.
.nic.in എന്നത് national informatic center ഉമായി ബന്ധപ്പെട്ട വെബ്സയിറ്റുകള്‍ ആണ്.
.com, .net, .in, .co.in തുടങ്ങിയവ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന വെബ്സയിറ്റുകള്‍ ആണ്. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
google പറഞ്ഞു തരുന്ന വെബ്സയിറ്റുകള്‍ എല്ലാം നല്ലവ ആയിക്കോളണം എന്നില്ല.
ഒരു പണിയും ചെയ്യാതെ മാസം 20000 രൂപ ഉണ്ടാക്കാം എന്നും, വീട്ടില്‍ നിന്നും പണി എടുത്തു മാസം നാല്‍പ്പതിനായിരം ഉണ്ടാക്കാം എന്നൊക്കെ പറയുന്ന വെബ്സയിറ്റുകളെ വിശ്വസിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് കുറെ സമയം ലാഭം.
വിക്കിപീഡിയ മുതല്‍ ഇങ്ങോട്ട് ഏത് വെബ്സയിറ്റായാലും അതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യം ആയിരിക്കണം എന്നില്ല. കാരണം, മിക്ക വെബ്സയിട്ടുകളും ഉണ്ടാക്കുന്നത് ഓരോരുത്തര് അവര്‍ക്കു തോന്നുന്നതൊക്കെ ടൈപ്പ് ചെയ്തു വെക്കാന്‍ ആണ്. അത് കൊണ്ടു ബുദ്ധിപൂര്‍വ്വം മാത്രം കാര്യങ്ങള്‍ കാണുക.
കൂടുതല്‍ വായിക്കാന്‍
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security CenterAkshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com2tag:blogger.com,1999:blog-1263077064734618364.post-35808920849665219912009-08-09T14:44:00.003+05:302009-08-09T16:29:40.397+05:30ആ നൈജീരിയാക്കാരന്‍ എങ്ങിനെ ഇതു സാധിച്ചുഏകദേശം അരക്കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയ ഒരു നൈജീരിയക്കാരനെ പോലീസ് പിടിച്ചത്രേ. ആ തട്ടിപ്പ് എങ്ങിനെയാ നടത്തിയത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ മാത്രമെ ഞെട്ടൂ.
നൈജീരിയയില്‍ ഒരു വല്ല്യ പണക്കാരന് മരിച്ചു. അദ്ദേഹത്തിന്റെ അനന്തരാവകാശി ആയി തിരഞ്ഞെടുത്തത് താങ്കളെയാണ് . ഏകദേശം 15 ദശലക്ഷം രൂപയുടെ സ്വത്താ ഉള്ളത്. നിങ്ങള്‍ നൈജീരിയയില്‍ വന്നു പണം വാങ്ങേണ്ടതാണ്.
ഈ ഇമെയില്‍ വായിച്ചിട്ട് അതില്‍ പറയുന്നതു അപ്പടി വിഴുങ്ങി കൊണ്ടു പോയി നാല്‍പ്പതു ലക്ഷം രൂപ ഏതോ ബാങ്ക് അക്കൌണ്ടില്‍ ഇട്ടു കൊടുത്തു ഏതോ വിദ്വാന്, എന്തിനെന്നോ ആ 150 ലക്ഷം ട്രാന്‍സ്ഫര്‍ ആക്കാന്‍.
ഇത്തരം തട്ടിപ്പ് കേസുകളില്‍ ചെന്നു വീഴുന്നവരെ വേണം ശരിക്ക് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍. ഏതെങ്കിലും ശരാശരി മനുഷ്യന് ഇതൊക്കെ വിശ്വസിക്കുമോ? ഏതോ ഒരു പണക്കാരന് എവിടെയോ വെച്ചു മരിച്ചു. എന്നിട്ട് അയാളുടെ മൊത്തം പണവും നമുക്കു കൊണ്ടു തരുന്നു. അതും എവിടെയോ കിടക്കുന്ന നമ്മുടെ ഇമെയില്‍ അഡ്രസ് പരതി കണ്ടെത്തി നമ്മളെ അറിയിക്കുന്നു. എന്തായാലും ചത്തവന് ഇമെയില്‍ അയക്കാന്‍ ആവില്ല. അപ്പോള്‍ ബാക്കിയുള്ളവന്മാര് അല്ലെ ഇതു ചെയ്യുന്നത് . എന്താന്നോ
"ചാന്സേയില്ല !" എന്ന് പറഞ്ഞു ഒഴിവാക്കേണ്ട സംഗതികള്‍ ആണ് ഇതൊക്കെ. എന്നിട്ടും പോയി വീണു . ഇങ്ങനെയുള്ള നൂറുകണക്കിന് ഈമെയിലുകള്‍ മാസം തോറും വന്നിട്ടും ഒന്നു പോലും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തിട്ടും ഇന്നു രാവിലെ എന്റെ അമ്മ എന്നോട് പറയുകയാ: "നോക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണേ. "  എന്ന്
എന്താ പറയുക ? ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ബാക്കിയുള്ളവര്‍ക്ക് പണിയാക്കാന്‍.
അപ്പോളാ ഞാന്‍ ആലോചിച്ചത് . കുട്ടികളോട് സൂക്ഷിച്ചു ഉപയോഗിക്കണം എന്നൊക്കെ പറയുമെങ്കിലും വല്ല്യവരോട് ആരും ഇതൊന്നും പറയാറില്ല. അതെ കാരണം കൊണ്ടാണ് കുട്ടികളെക്കാള്‍ കൂടുതല്‍ കേരളത്തില്‍ വല്ല്യവര് പറ്റിക്കപ്പെടുന്നത്.
അത് കൊണ്ടു ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കാനായുള്ള കുറെ കാര്യങ്ങള്‍ ഞാന്‍ അടുത്ത പോസ്റ്റില്‍ ഇടുന്നതായിരിക്കും
ബന്ധപ്പെട്ട പോസ്റ്റുകള്‍ :
ഇന്റര്‍നെറ്റില്‍ സുരക്ഷിതരായി ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകAkshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com2tag:blogger.com,1999:blog-1263077064734618364.post-21371866697917637452009-07-21T11:12:00.008+05:302009-07-21T12:06:21.073+05:30ഇന്ത്യ സ്വാതന്ത്ര്യം പണയം വെച്ചതോ അതോ സ്വാതന്ത്ര്യം നേടിയതോ?
കസബ് കുറ്റം സമ്മതിച്ചു. (ഇനി അതിന്റെ കുറവും കൂടിയല്ലേ ഉള്ളൂ)
ആര്‍ക്കെല്ലാമോ അര്‍ജ്ജുനാ അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, ഭീമ അവാര്‍ഡ് , നകുല അവാര്‍ഡ്, ....
എല്ലാ കണ്ണുകളും മാനത്തേക്ക്
മലമ്പുഴയില്‍ മലം ഒഴുക്കാന്‍, ഖും ഖും ക്ഷമിക്കണം, മണല്‍ എടുക്കാന്‍ നാല് കമ്പനികള്‍
ഇന്ത്യ യും അമേരികയും കരാര്‍ ഒപ്പിട്ടു
അഞ്ചു കിടിലന്‍ വാര്‍ത്തകളാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍. പോരാത്തതിന് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോല്പിച്ച്, ജാക്ക്സണ് ദിവസം അമ്പത് ഗുളിക കഴിച്ചു... അത് പോരെങ്കില്‍ ഇന്നു അവധി ദിവസവും. കുശാല്‍.
ആദ്യം പറഞ്ഞ വാര്‍ത്തകളില്‍ ആദ്യത്തെ നാലും പോട്ടെ (സൂര്യ ഗ്രഹണം നാളെ അതിരാവിലെ എന്നുള്ളത് മാറ്റി വൈകുന്നേരം 5 മണിക്ക് ആക്കാന്‍ കഴിഞ്ഞിരുനെന്കില്...), ആ അവസാനത്തെ വാര്‍ത്ത , അഞ്ചില്‍ ഒരാള്‍ അര്ജുനന് എന്ന് പറഞ്ഞതു പോലെ എന്റെ ചങ്കില് തറച്ചു നിന്നു.
കാരണം, സംഭവത്തില്‍ കാണുന്ന 'ഇന്ത്യ'യും 'അമേരിക'യും എനിക്ക് ജീവനാണ്. ഈ പറയുന്ന കരാര്‍ ഒപ്പിടല്‍ ഞാന്‍ തത്സമയം ആയി ടിവിയില്‍ കാണുകയും ചെയ്തതാ. അപ്പോള്‍ പിന്നെ ഈ വാര്‍ത്ത കണ്ണില്‍ പെടാതിരിക്കുമോ. കരടു പെട്ടത് പോലെ ആയിപ്പോയി പെട്ടെന്ന് എന്ന് മാത്രമെ ഉള്ളൂ. കാരണം, പണ്ടു ഇന്ത്യ അമേരികയുമായി ആണവ കരാര്‍ ഒപ്പിട്ടപ്പോള്‍ ഉള്ള പോലെ സ്വന്തം "സ്വാതന്ത്ര്യം പണയം വെച്ചു" എന്ന് തോന്നിപിക്കുന്ന വിധത്തില്‍ ആണ് മാതൃഭൂമി സംഭവം പരാമര്‍ശിച്ചിട്ടുള്ളത്.
അന്ന് ഈ ബ്ലോഗ് ഇല്ലാത്തതിനാല്‍,  അന്ന് പറയേണ്ടിയിരുന്നത് ഞാന്‍ ഇന്നു പറയുകയാണ്.
ഇന്ത്യ അബ്ദുല്‍കലാം പറയുന്നതുപോലെ 2020 ആവുമ്പോഴേക്കും ഒരു ലോകശക്തി ആയി മാറണം എന്നുണ്ടെങ്കില്‍, ട്രെയിനും ബസും കാറും ഓടാനും, കമ്പ്യൂട്ടറും മൊബൈലും ടിവിയും ഒക്കെ പ്രവര്‍ത്തിക്കാനും, എനര്‍ജി അഥവാ ഊര്‍ജം വേണം. ഈ ഊര്‍ജം ഉണ്ടാക്കാന്‍, നമ്മള് ഇപ്പോളും ഉപയോഗിക്കുന്ന വെള്ളവും കല്‍ക്കരിയും ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍
E = 1/2 m v 2
എന്ന തോതില്‍ മാത്രമാണ് ലഭിക്കുക. (അല്ല സയന്‍സ് പടിക്കുന്നതല്ല, പടിപ്പിക്കുന്നതുമല്ല, വെറുതെ ഒരു കൌതുകത്തിന് എഴുതിയതാ)
പക്ഷെ അമേരികായും മറ്റു വികസിത രാഷ്ട്രങ്ങളും ഉപയോഗിക്കുന്ന ആണവോര്‍ജം നമുക്കുപയോങിക്കാന് കഴിഞ്ഞാല്‍
E = m c 2
എന്ന തോതില്‍ അതിന്റെ എത്രയോ മടങ്ങ് ഊര്‍ജം നമുക്കുണ്ടാക്കാം.
(ഐന്സ്റ്റീന് ഇത്ര കഷ്ടപ്പെട്ട് ഇതു കണ്ടുപിടിച്ചത് പിന്നെന്തിനാണ്?)
പക്ഷെ,  നമ്മള് പാവം ഇന്ത്യാക്കാര്‍ക്ക് ഈ നയൂട്രോനിനെ പിടിച്ചു കറന്റ് ആക്കാന്‍ യുറേനിയം എവിടുന്നു കിട്ടാനാ?
ഇനി അഥവാ ഉള്ള നക്കാപിച്ച നുള്ളി പെറുക്കി വല്ലവന്റെയും കയ്യില്‍ നിന്നും വാങ്ങാം എന്ന് വിചാരിച്ചാല്‍, സംഭവം ആരാ നമുക്കു വില്‍ക്കുക? (18 വയസിനു താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്)
ഇനി ഇപ്പം അഥവാ എവിടെ നിന്നെങ്കിലും യുറേനിയം സംഖടിപിച്ചാല് തന്നെ കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയിട്ടെന്താ കാര്യം?
അതുകൊണ്ടാ വിവരമുള്ളവര്‍ (ഉദാഹരണം : മന്മോഹന് സിംഗും ബുഷും പിന്നെ ഞാനും)ആണവ കരാര്‍ ഒപ്പിടാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്.
പക്ഷെ ഇപ്പം നോക്കിയാലും ചിലര്‍ക്കൊരു പ്രശ്നമുണ്ട്.
കരാര്‍ ഒപ്പിടുമ്പോള്‍ അമേരിക ചില നിബന്ധനകള്‍ മുന്നോട്ടു വെക്കും. എന്ത് നിബന്ധന വെച്ചാലും അത് ഇന്ത്യയുടെ സര്‍വാധികാരത്തിനും സ്വാതന്ത്ര്യത്തിനും കോട്ടം തട്ടുന്നതാണ് എന്നെ ഇവര്‍ക്ക് പറയാന്‍ ഉണ്ടാവൂ. പിന്നെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു നിബന്ധനയുമില്ലാതെ കരാര്‍ ഒപ്പിടണോ?അതോ ഇങ്ങോട്ട് സാധനം തരുന്നവര്‍ നമ്മള് അങ്ങോട്ട് പറയുന്നതു പോലെ കേള്‍ക്കണമോ?
ഇതെന്താ വെള്ളരിക്കാ പട്ടണമോ
ഒന്നുക്കില് മര്യാദയ്ക്ക് കിട്ടുന്നതും കൊണ്ടു നന്നാവാന്‍ നോക്ക്. അല്ലെങ്കില്‍ വായും പൊളിച്ചു കയ്യും പൊന്തിച്ചു അവിടെ നിന്നോ.
2020 ആകുമ്പോഴേക്കും ഇന്ത്യ ട്വന്റി ട്വന്റി മാത്രം അറിയുന്ന രാജ്യം ആയി മാറും.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1tag:blogger.com,1999:blog-1263077064734618364.post-62805794347064632392009-07-14T18:48:00.005+05:302009-07-14T19:46:30.355+05:30ജ്യോതിഷം സത്യമാണോ അല്ലയോ? അല്ല എന്നാണെങ്കില്‍, ദൈവം സത്യമാണോ അല്ലയോ?ആക്കിയപ്പോള്‍ ആദ്യം കണ്ടത് ഏഷ്യാനെറ്റിലെ നമ്മള് തമ്മില്‍ പരിപാടിയാണ്. (അതെ റീ-ടെലികാസ്റ്റ് ആണ് , അല്ലാതെ ഞാന്‍ ഗള്‍ഫില്‍ ഒന്നും അല്ല). വിഷയം - ജ്യോതിഷം.
രണ്ടോ മൂന്നോ ജ്യോത്സന്മാരും, ഒരു വക്കീലും, ഒരു ഡോക്ടറും, ഒരു യുക്തിവാദിയും, പിന്നെ വേറെ ഏതോ ഒരാളും അതിഥികള്‍. ശ്രീ ശ്രീകണ്ഠന് നായര്‍ (അദ്ദേഹം ഉണ്ടെന്നത് പിന്നെ പറയണ്ടല്ലോ). പിന്നെ കുറെ സ്ത്രീകളും, (പുരുഷന്മാര് ഉണ്ടായിരുന്നോ എന്ന് ഓര്‍ക്കുന്നില്ല, എന്തായാലും ആരും സംസാരിച്ചതായി കണ്ടില്ല.)
അങ്ങനെ അടി തുടങ്ങി.(അതായത് ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍ അടിയായിരുന്നു)
കാണികളില്‍ ഒരാള്‍ ചോദിക്കുന്നു : ഒരു ജ്യോത്സന് ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞതു കൊണ്ടു കല്യാണം നടക്കാതെ പോയ എത്രയോ കുട്ടികളെ നമ്മള് കാണുന്നു. എന്നാല്‍ അതെ സമയം ഒരു ജ്യോത്സനെയും കാണാതെ പ്രേമിച്ചു കല്യാണം കഴിച്ചവര്‍ സുഖമായി ജീവിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഇനി മുതല്‍ എന്റെ ഭാവനയില്‍ ഉള്ള സംവാദം ആണ്)
ജ്യോത്സന് (അതായത് ഞാന്‍) : ആ സുഖമായി ജീവിക്കുന്നു എന്ന് പറയുന്നവരുടെ ജാതകം ചേരുന്ന ജാതകം ആയിരിക്കാം.
കാണി: അങ്ങനെയെങ്കില്‍ ലോകത്ത് എത്രയോ മുസ്ലിംങ്ങള്‍, ക്രിസ്ത്യാനികള്‍, അവര്‍ക്കൊന്നും ജ്യോതിഷം ആവശ്യമില്ലല്ലോ?
ജ്യോ: അവര്‍ ജ്യോതിഷം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമ്മള് നോക്കേണ്ട ആവശ്യമില്ലല്ലോ. അവരുടെയും ജാതകം എഴുതിയാല്‍ ഒത്തു നോക്കാവുന്നത്തെ ഉള്ളു.
യുക്തിവാദി: ജ്യോത്സന് ചേരാത്ത ജാതകം എന്ന് പറഞ്ഞിട്ടും സുഖമായ ജീവിക്കുന്നവര്‍ ഉണ്ടല്ലോ?
ജ്യോ: ചിലപ്പോള്‍ ജ്യോത്സനു തെറ്റിയതാവാം, പക്ഷെ ജ്യോതിഷം തെറ്റില്ല....
അങ്ങനെ പോകുന്നു. പക്ഷെ ഇവിടെ ചോദിക്കാതെ പോയ ഒരു ചോദ്യം ഉണ്ട്.
ജ്യോതിഷത്തിന്റെ അടിത്തറ എന്താണ് ?
ഏത് ശാസ്ത്രത്തില്‍ ആണ് ജ്യോത്സന്മാര് വിശ്വസിക്കുന്നത്?
ആധുനികമായ ഒരു ശാസ്ത്ര പ്രകാരവും അവര്‍ക്കു ജ്യോതിഷം തെളിയിക്കാന്‍ പറ്റില്ല (പിന്നെ ചിലര്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രഭാവം മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം കാക്ക മലന്നു പറക്കും കോഴിക്കു കൊമ്പ് മുളയ്ക്കും എന്നൊക്കെ പറയും, അതിന് എന്റെ മനസ്സില്‍ സ്ഥാനമില്ലല്ലോ)
പിന്നെ ആകെ പറയാന്‍ പറ്റുന്നത്, ഒരു വിശ്വാസം എന്നാണു. (ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും, ഏകാഗ്ര മനസും, 'ശാസ്ത്ര'വും ഒരുമിച്ചു കൂട്ടി ജ്യോത്സന്മാര് പറയുന്നതു അപ്പടി വിഴുങ്ങുക). അതും, അങ്ങോട്ട് ഇറങ്ങുന്നില്ല അല്ലെ?
ഇവിടെയാണ് ഞാന്‍ എന്റെ തുരുപ്പ് ചീട്ടു ഇറക്കുന്നത്.
കല്ലില്ലോ, തൂണിലോ, ആകാശത്തോ, ഇവിടെയോന്നുമല്ല മനസിലാക്കാന്‍ പറ്റാത്ത ഒരിടതോ, എവിടെയെങ്കിലും ഒരു ദൈവം ഉണ്ടെന്നും, ആ ദൈവം മനുഷ്യന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ക്ക്, എന്തുകൊണ്ട് നിമിത്തങ്ങള്‍ കവടി തുടങ്ങിയവയെ വിശ്വസിച്ചുകൂടാ?
അതായത്, നിങ്ങള്‍ക്ക് ദൈവത്തെ വിശ്വസിക്കാം എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ജ്യോതിഷത്തില്‍ വിശ്വസിച്ചു കൂടാ?
ഇനി അഥവാ നിങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നില്ല ഇനി വിശ്വസിക്കാന്‍ കൂട്ടാക്കുന്നുമില്ല എന്നാണെങ്കില്‍, നിങ്ങള്‍ ദൈവത്തില്‍ എന്ത് കൊണ്ടു വിശ്വസിക്കുന്നു.
ജ്യോത്സന്മാര് പറയുന്നതു ജ്യോതിഷം ഒരു ശാസ്ത്രം ആണെന്നും, അത് പഠിച്ചാല്‍ മാത്രമെ മനസിലാവൂ എന്നും.
മതവിശ്വാസികള്‍ പറയുന്നതു ദൈവം ഒരു സംഭവം ആണെന്നും, അത് മനസിലാക്കിയാല്‍ മാത്രമെ മനസിലാവൂ എന്നും.
എന്താ ഞാന്‍ പറയുന്നതു സരിയല്ലേ?Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com2tag:blogger.com,1999:blog-1263077064734618364.post-941445171727933532009-07-05T09:18:00.004+05:302009-07-05T09:39:24.642+05:30ഫെഡറര്‍ - ഫൈനലിന് മുമ്പെ ഫൈനല്‍ ജയിച്ച മഹാവിസ്മയംവിംബിള്ഡണ് പുല് മൈതാനത്തില്‍ ഇന്നു വൈകുന്നേരം (ഇന്ത്യന്‍ സമയം) ഫെഡറര്‍ തന്റെ 15-ആം ഗ്രാണ്ട്സ്ലാം നേടുന്നതായിരിക്കും. അമേരികയുടെ ആന്റി റോഡിക്കിനെ തോല്പിച്ചാണ് ഫെഡറര്‍ തന്റെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ പോകുന്നത്.
ഇങ്ങനെ ഞാന്‍ പറഞ്ഞാല്‍ അമിതാത്മവിശ്വാസം ആണ്, ഫെഡറര്‍ ഇന്നു തോല്‍ക്കണം എന്നാലേ ഞാന്‍ പഠിക്കൂ എന്ന് ആരോക്കെയെന്കിലും മനസ്സില്‍ കരുതിയിട്ടുണ്ടാവും എന്നത് അവിടെ നില്ക്കട്ടെ.
ഇന്നു ഫെഡറര്‍ ജയിക്കുമ്പോള്‍ മറ്റൊരു വാദം ആണ് ലോകം മുഴുവന്‍ അലയടിക്കാന്‍ പോന്ന വിവാദമായി തീരാന്‍ പോകുന്നത്. നദാല്‍.
നദാല്‍ ഇല്ലാത്തതാണ് ഫെടരരുടെ വിജയരഹസ്യം എന്ന് നാളെ പതിനായിരം നദാല്‍ ഫാന്‍സ് എങ്കിലും പറയും പറഞ്ഞിരിക്കും. ഇനി നദാല്‍ ഉണ്ടായിരുന്നെങ്കിലും ഫെഡറര്‍ ജയിക്കുമായിരുന്നു എന്ന സത്യം എത്ര ഫെഡറര്‍ അനുകൂലികള്‍ വിളിച്ചു കൂക്കിയാലും അവര്‍ സമ്മതിക്കില്ല . ഫെഡറര്‍ എന്ന പ്രതിഭാസം ഈ മാസം ജൂലൈ 22 ഇന്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ  ഈ ജന്മം കാണാന്‍ പറ്റാത്ത സൂര്യഗ്രഹണം പോലെ അപൂര്‍വ്വം ആണെന്ന സത്യം മനസിലാക്കാന്‍ അവര്‍ വളര്‍ന്നിട്ടില്ല എന്ന് പറയുന്നതു തെറ്റാണ്. ഫെഡറര്‍ എന്ന മഹാസത്യത്തെ ആരെങ്കിലും കെട്ടിയിടും എന്ന് മോഹിച്ചു സ്വപ്നം കാണുന്നവര്‍ ആണ് നദാല്‍ ഫാന്‍സ് ആയി മാറുന്നത് എന്നത് തന്നെ കാരണം.
അതുകൊണ്ട് ഇനി ഒന്നേ പറയാനുള്ളൂ .
ഫെഡറര്‍
ഫെഡറര്‍ മാത്രം
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1tag:blogger.com,1999:blog-1263077064734618364.post-89234556181803740732009-06-30T21:48:00.005+05:302009-06-30T22:14:44.424+05:30"താങ്കള്‍ നായയെ ശ്രദ്ധിച്ചോ?" "ഇല്ല, അത് ശബ്ദിച്ചതേ ഇല്ലല്ലോ " "അതെ അതുതന്നെയാണ് ഞാന്‍ ശ്രദ്ധിച്ചോ എന്ന് ചോദിച്ചത്"ഞാന്‍ കുറെ ദിവസമായി എവിടെയായിരുന്നു എന്ന് ആര്‍ക്കും ഒരു സംശയവും ഉണ്ടായിട്ടുണ്ടാകില്ല എന്നറിയാം. എങ്കിലും കഴിഞ്ഞ മാസം ശ്രീ അച്ചുതാനന്ദനും ശ്രീ സുകുമാര്‍ അഴീക്കോടും ഒക്കെ ശൂന്യതയില്‍ നിന്നു വാര്‍ത്തകള്‍ സൃഷ്ടിച്ചു പത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ എങ്കിലും വളര്‍ന്നു വരുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയ്ക്ക് (അതെ, എന്റെ മുത്തശ്ശി ഇന്നും കൂടി പറഞ്ഞതെ ഉള്ളു ഞാന്‍ വളരുന്ന പ്രായമാണെന്ന്) ഞാന്‍ ഇവിടെ വന്നു ഒന്നു രണ്ടു കിടിലന്‍ പോസ്റ്റുകള്‍ ഇറക്കെണ്ടാതായിരുന്നു. എന്ത് ചെയ്യാം. സാഹചര്യങ്ങള്‍ എന്നെ അതിന് അനുവദിച്ചില്ല (വിടമാട്ടെ, വിടമാട്ടെ, എന്നെ ബ്ലോഗ് ചെയ്യാന്‍ വിടമാട്ടെ)
അപ്പോള്‍ എന്താ പറഞ്ഞു വരുന്നതു? അതുതന്നെ. സാഹചര്യങ്ങള്‍. അങ്ങനെയൊക്കെ പറയുമ്പം എന്നെ താലിബാന് അങ്ങ് തട്ടികൊണ്ട് പോവുക ഒന്നും ചെയ്തിട്ടില്ല.
ഒന്നാമതു പത്താം ക്ലാസ്സ് ഫലം വന്നു (അതല്ലേ തമാശ, കഷ്ടപ്പെട്ട് പഠിച്ചു പത്താം ക്ലാസിനു നല്ല മാര്‍ക്കും വാങ്ങി പത്രം വായിച്ചു നോക്കുമ്പം പത്താം ക്ലാസ്സ് പരീക്ഷ ഒഴിവാക്കാന്‍ പോവുകയാണ് പോലും)
പിന്നെ, എനിക്ക് 93.2 ശതമാനം മാര്‍ക്ക് എന്നും, കണക്കില്‍ നൂറില്‍ നൂറ് എന്നും ഒക്കെ പറയുമ്പോള്‍ അത് പിന്നെ നിങ്ങള്‍ അഹങ്കാരം എന്നോ പൊങ്ങച്ചം എന്നോ പറഞ്ഞു കളഞ്ഞാലോ എന്ന ഭയം ഉള്ളതിനാല്‍ പറയുകയാ മോശമില്ലാത്ത മാര്‍ക്ക് ഉണ്ട്.
അതുകൊണ്ട് തന്നെ മോശമല്ലാത്ത ഒരു സ്കൂളിലേക്ക് ഞാന്‍ മാറി ചേരുകയും ചെയ്തു. (സസ്പെന്‍സ് ഒന്നും ഇല്ല - ചിന്മയ കണ്ണൂര്‍)
അപ്പോള്‍ ഒരു ചെറിയ വീട്ടു കാര്യം കൂടി പറയാന്‍ ഉണ്ട്, ഞാന്‍ വീടും മാറ്റി. ഒരു പുതിയ വാടക വീട്. ഇങ്ങോട്ട് വന്നപ്പോള്‍ ലോകജാലകമായ ഇന്റെര്നെട്ടിലേക്കുള്ള കണക്ഷനും നഷ്ടപ്പെട്ടു. അങ്ങനെ പത്തു ദിവസം ഏകാന്തമായ വനവാസം നടത്തിയ ഞാന്‍, തിരിച്ചു ബെര്ലിജിയുടെ നാട്ടില്‍ എത്തിയപ്പോള്‍ അതിനേക്കാള്‍ വല്ല്യ കഷ്ടം - പനി.
ചക്ക വെട്ടിയിട്ടത് പോലെ രണ്ടു ദിവസം (ശനി, ഞായര്‍ എന്നി ഒഴിവുദിനങ്ങളില്‍ ഒഴിവു നികത്താന്‍ എന്നോണ്ണം) കിടക്കയില്‍ തന്നെ.
പക്ഷെ ഒരു ഗുളികയുടെയും സഹായം ഇല്ലാതെ ഒരു കൊതുകിനെയും പേടിക്കാതെ, തിങ്കളാഴ്ച ഞാന്‍ സ്കൂളില്‍ പോയി. ഉച്ചക്ക് ശേഷം ബി പി കുറഞ്ഞു ഉറക്കം വന്നു എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.
അങ്ങനെ, ഞാന്‍ തിരിച്ചെത്തി. ഈ ലോകത്തില്‍ എന്തായാലും ജീവിച്ചല്ലേ മതിയാവു. ജീവിക്കുമ്പോള്‍ കണ്ണും കാതും തുറന്നല്ലേ ജീവിക്കാന്‍ പറ്റൂ. അങ്ങനെ വരുമ്പോള്‍ ചുറ്റുപാടും നടക്കുന്നതിനെ പറ്റി പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ വീണ്ടും വീണ്ടും ഞാന്‍ തിരിച്ചു വന്നു കൊണ്ടിരിക്കും എന്നതിനാല്‍ യാത്ര ചോദിക്കാതെ നിര്‍ത്തുന്നു.Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com3tag:blogger.com,1999:blog-1263077064734618364.post-72954057851981796342009-05-26T05:50:00.006+05:302009-05-26T06:17:33.738+05:30വിജയം പരാജയത്തിലേക്കുള്ള ചവിട്ടു പടിയോ?എന്താന്നറിയില്ല, നോക്കുന്നിടത്തെല്ലാം കാണുന്നത് വിജയിച്ചു കൊണ്ടിരുന്നവര്‍ പരാജയപ്പെടുന്നതാ.
ഉദാഹരണത്തിന് ഐ പി എല്‍. കഴിഞ്ഞ വര്‍ഷം സുഖ സുന്ദരമായി ജയിച്ച രാജസ്ഥാന് ഇക്കൊല്ലം പൊട്ടി പാളീസായി. സെമി എത്തുന്നത് വരെ, ഓരോ കളിയും ജയം ഉറപ്പിച്ചു കളിച്ചിരുന്ന ഡല്‍ഹിയും എതിരാളികളെ വിറപ്പിച്ചു തോല്‍പ്പിക്കുന്ന ചെന്നൈയും സെമിയില്‍ പപ്പടം പോലെ പൊട്ടി.
ടെന്നിസില്‍ ആണെങ്കില്‍ രാജാവ് കഴിഞ്ഞ കുറെ മാസങ്ങളായി തോറ്റു കൊണ്ടേയിരിക്കുകയാണല്ലോ.
കാര്‍ റേസിങ്ങില്‍ ഫെരാരി, മക്ലാരെന്‍.
സ്പോര്‍ട്സിന്റെ കാര്യമേ പോട്ടെ. ലോക സഭ ഇലക്ഷനില്‍ ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിച്ചു?
അതും പോട്ടെ പത്തു പതിനഞ്ച് വര്‍ഷമായി ജയിച്ചു കൊണ്ടേയിരുന്ന എല്‍ ടി ടി ഇ , എന്ത് പറ്റി?
ഒരു ജയം ഒരു തോല്‍വി, ഇതു ജീവിതത്തിന്റെ നിയമം ആണോ? ഒരാള്‍ക്ക് ജയിച്ചു കൊണ്ടേയിരിക്കാന്‍ പാടില്ലേ?
ഇതെല്ലാം ചോദിക്കാന്‍ എന്താ കാരണം എന്നോ? എന്റെ പത്താം ക്ലാസ്സ് പരീക്ഷാഫലം ഇന്നു പത്തു മണിക്ക് വിളംബരം ചെയ്യും. എനിക്കാണെങ്കില്‍ ഇത്രയും നാള് സ്കൂളില്‍ നല്ല മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നതാ.
ഇനിയിപ്പം ഒരിക്കല്‍ ജയിച്ചവര്‍ രണ്ടാമതും ജയിക്കരുത് എന്നെങ്ങാനും ഉണ്ടായിപ്പോവുമോ ആവോ?Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com5tag:blogger.com,1999:blog-1263077064734618364.post-28179506431312392792009-05-22T16:34:00.001+05:302009-05-22T16:34:43.836+05:30സൌത്ത് ആഫ്രിക്കനൈസ്ഡ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശാന്ത്യം (വരെ നടന്ന കാര്യങ്ങൾ)
സംഭവ ബഹുലമായ ഐ പി എൽ രണ്ടാം ഭാഗം കഴിയാറാകാറായി. ഇന്നു രാത്രി ഡെൽഹിയും ഡെക്കാനും തമ്മിലുള്ള ആദ്യത്തെ സെമിഫൈനലും നാളെ ചെന്നൈയ്യും ബാംഗ്ലൂരും തമ്മിലുള്ള രണ്ടാമത്തേതും പിന്നെ പേരിനു ഒരു ഫൈനലും (എന്താന്നോ? ഏത് ടീമു ജയിച്ചാലും ജയിക്കുന്നത് ലലിത് മൊഡിയും പരസ്യക്കാരും) കൂടി കഴിഞ്ഞാൽ കഴിഞ്ഞു , ഒരു മാസത്തോളം ഇന്ത്യാക്കാരെക്കാൾ കൂടുതൽ സൌത്ത് ആഫ്രിക്കക്കാരെ രസിപ്പിച്ച ഐ പി എൽ മാമാങ്കം.
ഈ വർഷത്തെ ഐ പി എൽ കഴിഞ്ഞ വർഷത്തേതിനേക്കാളും വളരെ അധികം ആകർഷകമാക്കിയത് മൂന്നാലഞ്ച് കാര്യങ്ങൾ ആണ്.
ആദ്യമായി, നടക്കുന്ന സ്ഥലം. എവിടെയാ? ദക്ഷിണാഫ്രിക്കയിൽ. എന്താ കാരണം? പലരും മറന്നു കഴിഞ്ഞു – തീവ്രവാദം, ഇന്ത്യ തകർക്കാൻ വരുന്ന തീവ്രവാദികളെ പേടിച്ചാണ് പി എൽ ദൂരെ മാറി പോയി നിന്നത്.
എങ്കിലും ആ ട്രാൻസ്ഫർ ഐ പി എല്ലിന്റെ ആവേശം ഒരു വിധത്തിലും ചോർത്തിയിട്ടില്ലാത്തതിന്റെ മുഴുവൻ ക്രെഡിറ്റും ദക്ഷിണാഫ്രിക്കയിലെ ക്രിക്കെറ്റ് പ്രേമികൾക്കാണ് എന്നത് സംശയാതീതമാണ്. അങ്ങനെ വെറുതെ പറയുന്നതല്ല, ഐ പി എൽ വൻ വിജയമാകുന്നത് പലവർക്കും പിടിക്കുന്നില്ല. ഒരു ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകൻ ഐ പി എല്ലിനെ കുറിച്ചു വളരെ മനോഹരമായി എഴുതിയ ഈ വാക്കുകൾ ശ്രധിക്കൂ
"ഹൊ! സമാധാനമായി, ഐ സി സി 20-20 വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതോടെ ശരിയായ ക്രിക്കെറ്റ് കാണാമല്ലൊ. ഇനി ഗോവ ഗോയേർസ് എന്നൊ കേരള ക്രോളേർസ് എന്നൊ ആരും കേൾക്കാത്ത പേരുകൾ കേൾക്കേണ്ടല്ലൊ"
അങ്ങനെ ഇരിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്കാർ നൽകുന്നതു വളരെ വല്ല്യ ഒരു സഹായം തന്നെയാണ്.
പിന്നെയുള്ളത് പരസ്യങ്ങൾക്കിടയിൽ നമ്മുടെ ശ്രധ പിടിചു പറ്റിയ പുതിയ ഒരു അവതാരമാണ്. പേര് സൂസൂ. വൊഡഫോണിന്റെ ഈ പരസ്യം ഇല്ലായിരുന്നെങ്കിൽ പലരും രാത്രിയത്തെ കളിയിൽ രണ്ടാമിന്നിങ്സിൽ സ്ട്രാറ്റജി ബ്രെയ്ക്കിന്റെ സമയത്ത് അറിയാതെ ഉറങ്ങിപ്പൊയേനെ.
ഈ വർഷത്തെ കളികളുടെ ആകാംക്ഷാഭരിതത ശ്രധിക്കപ്പെടാതെപോകാത്ത ഒരു കാര്യമാണ്. അല്ലെങ്കിൽ രണ്ടോവറു ബാക്കി നിൽക്കെ കളി ഇവന്മാരു ജയിച്ചു എന്നും പറഞ്ഞു എണീറ്റു പോയിരുന്ന ഭയങ്കരന്മാർ ഇത്തവണ അവസാന പന്തും കഴിയുന്നതു വരെ മിണ്ടാതിരിക്കുന്നതിന്റെ രഹസ്യം മറ്റെന്താണ്?
പിന്നെ പറയാനുള്ളത് രണ്ടു ടീമുകളെ കുറിച്ചാണ് – റോയൽ ചലഞ്ചേർസും, നൈറ്റ് റൈഡേർസും. ചലഞ്ചേർസ് കഴിഞ്ഞ തവണതേതു പോലെ തന്നെ എട്ടു നിലയിൽ പൊട്ടി പുറത്തായി എന്നു വിചാരിച്ചു നിൽക്കുമ്പോളാണ് അവരുടെ വൻ തിരിച്ചുവരവ്. നൈറ്റ് റൈഡേർസ് ആണെങ്കിൽ കെടുന്നതിനു മുൻപുള്ള ആളിക്കത്തൽ എന്ന പോലെ അവസാന നിമിഷം വൻ അട്ടിമറികൾ നടത്തി എല്ലാവരേയും ഞെട്ടിച്ചു.
അങ്ങനെ ഉജ്ജ്വലമായ ഒരു അന്ത്യത്തിൽ എത്തി നിൽക്കുകയാണു നമ്മുടെ സ്വന്തം ഐ പി എൽ
Akshay S Dineshhttp://www.blogger.com/profile/13477111115934396454noreply@blogger.com1