തടിയന്‍ പ്രഭാകരന്‍ വടിയായി

ഇപ്പം ഒരു രാജ്യമുണ്ടാക്കിയിട്ടു വരാം എന്നും പറഞ്ഞു പത്തു മുപ്പത്തേഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഇറങ്ങി പുറപ്പെട്ടതാണ് പ്രഭാകരേട്ടന്‍. കൂട്ടിനു ഒരു സംഘടനയും ഉണ്ടാക്കി . Tamil New Tigers. താമസിയാതെ ആ പേരിനു എന്തോ കുഴപ്പം തോന്നി കൂട്ടാളികളെ Liberation Tigers of Tamil Eelam എന്ന് വിളിച്ചു തുടങ്ങി. നമ്മള്‍ അവരെ തമിഴ് പുലികള്‍ എന്നും വിളിച്ചു (ശരിക്കും തമിഴ് കടുവകള്‍ എന്നല്ലേ വിളിക്കേണ്ടത്?). അതൊക്കെ എഴുപത്തി രണ്ടിലെയും എഴുപത്തി ആറിലെയും കാര്യങ്ങള്‍ ആണ്.
ഇടക്കെവിടെയോ വെച്ചു കയ്യില്‍ തോക്ക് കിട്ടിയപ്പോള്‍ പ്രാദേശിക സ്വയം ഭരണം എന്ന ആവശ്യം വിട്ട് പുത്തന്‍ രാജ്യം എന്ന അത്യാഗ്രഹത്തിലെക്കായി ശ്രദ്ധ . അതിന് കണ്ടെത്തിയ മാര്‍ഗമോ കൊലപാതകം. വഴിയേ വരുന്ന എന്ത് തടസവും ഇല്ലാതാക്കി അവര്‍ മുന്നേറി. ശ്രീ ലങ്കന്‍ പ്രധാന മന്ത്രിമാരും രാഷ്ട്രപതിമാരും എന്തിന് സാധാരണ ജനങ്ങള്‍ പോലും വിറച്ചു. അങ്ങനെ ബുദ്ധ ഭിക്ഷുക്കളുടെ ആ നാട്ടില്‍ അക്രമം പെട്ട് പെരുകി.
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം , എന്നാല്‍ അത് കുറച്ചു നേരത്തെ വന്നാല്‍ എന്താന്നും ചോദിച്ചു അരയില്‍ ബോംബും കെട്ടി വെച്ചു ദിവസവും ഓരോരുത്തരായി ഓരോ സ്ഥലത്തു പോയി പൊട്ടിത്തെറിച്ച്, അഥവാ ബോംബ് ചീറ്റിപ്പോയാല്‍ അതുണ്ടാക്കിയ കമ്പനി ഏതാന്നു മനസിലാവാതിരിക്കാന്‍ കഴുത്തില്‍ സ്വയം സംഹാര യാഗത്തില്‍ നിന്നും ലഭിച്ച സയനൈഡ് ഭസ്മവും തൂക്കി നടക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ ആയി മാറി തമിഴ് പുലികള്‍. (തോക്കും പീരങ്കിയും വെച്ചു ആര്ക്കും ബലം കാണിക്കാം എന്ന ഗാന്ധിയന്‍ മാര്‍ഗത്തില്‍ ചിന്തിച്ചാല്‍ - തമിഴ് എലികള്‍)
അങ്ങനെ കൊത്തി കൊത്തി അവസാനം മുറത്തില്‍ കയറി കൊത്തി അവര്‍. കഴുത്തില്‍ മാല അര്‍പ്പിക്കാന്‍ എത്തിയ ആരാധകര്‍ എന്ന വ്യാജേന വന്നു അവര്‍ 1991 -ഇല്‍ തകര്‍ത്തത്‌ ഭാരതത്തിന്റെ ഹൃദയമാണ്. അതോടെ ലങ്കയിലെ തമിഴ് മക്കളോട് ഭാരതാംബയ്ക്ക് ഉണ്ടായിരുന്ന അവസാന ഹൃദയമിടിപ്പും നിലച്ചു.

പിന്നീട് പ്രഭാകരനും അന്ധന്മാരും ചേര്ന്നു നടത്തിയത് സ്വന്തം നിലനില്‍പ്പിനായുള്ള ഒരു പോരാട്ടം ആണ്.
അങ്ങനെയൊരു പോരാട്ടം തുടരുകയാണെങ്കില്‍ തുടരും (ജീവനും ജീവനും കൊണ്ടുള്ള ഓട്ടവും) ഇനി അല്ല അവസാനിക്കുന്നുണ്ടെങ്കില്‍ ഒരേ ഒരു ഫലത്തില്‍ അല്ലെ കലാശിക്കൂ? അത് സംഭവിച്ചു
പ്രഭാകരന്‍, മോന്‍, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ എല്ലാം . തീര്ന്നു .
വാളെടുത്തവന്‍ വാളാല്‍.

3 comments:

  1. സാഡിസം ഇല്ലാതെ നോക്കുക എഴുത്തില്‍...
    മാര്ഗ്ഗമെന്തായാലും അവരുടെ ലക്ഷയത്തില് ശെരികള്‍ ഇല്ലായിരുന്നുവെന്ന് പറയാന്‍ പറ്റില്ല..

    ReplyDelete
  2. കൊത്തി കൊത്തി അവസാനം മുറത്തില്‍ കയറി കൊത്തി അവര്‍. കഴുത്തില്‍ മാല അര്‍പ്പിക്കാന്‍ എത്തിയ ആരാധകര്‍ എന്ന വ്യാജേന വന്നു അവര്‍ 1991 -ഇല്‍ തകര്‍ത്തത്‌ ഭാരതത്തിന്റെ ഹൃദയമാണ്. അതോടെ ലങ്കയിലെ തമിഴ് മക്കളോട് ഭാരതാംബയ്ക്ക് ഉണ്ടായിരുന്ന അവസാന ഹൃദയമിടിപ്പും നിലച്ചു.YES YOU SAID IT..

    prabhakaran the bastard is nomore

    ReplyDelete

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു