"കുഴഞ്ഞു വീണു മരിച്ചു" എന്ന് പത്രങ്ങളില്‍ സ്ഥിരം കാണാറുണ്ടോ?
എന്താ സംഭവം എന്നറിയുമോ?
ഹാര്‍ട്ട് അറ്റാക്ക് ... കാര്‍ഡിയാക് അറസ്റ്റ് ... ഹൃദയം നിലച്ചു പോവല്...
പക്ഷെ ഹാര്‍ട്ട് അറ്റാക്ക് വരുന്ന ഏതു വ്യക്തിയേയും രിസസ്സിട്ടെയ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ.
മലയാളികള്‍ ചെയ്യാറുണ്ടോ എന്നറിയില്ല.
എന്തായാലും സ്കൌട്ടിങ്ങിലും റെഡ് ക്രോസ്സിലും ഒക്കെ പഠിപ്പിക്കുന്നുണ്ട്..
സംഭവം വളരെ സിമ്പിള്‍ ആണ്..
CPR എന്ന് പറയുന്ന cardio pulmonary resuscitation ഉം ഉണ്ട്.
CCR എന്ന് പറയുന്ന cardio cerbral resuscitation ഉം ഉണ്ട്.
രണ്ടും ഏകദേശം ഒന്ന് തന്നെയാണ്.. പക്ഷെ ആദ്യത്തേതില്‍ കൃത്രിമ ശാസോച്ച്വാസം കൂടി കൊടുക്കുന്നുണ്ട്.. പക്ഷെ ശ്വാസം നല്‍കാതെ തന്നെ ഹൃദയമിടിപ്പ് ഉണ്ടാക്കിയാല്‍ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ താരത്യമ്യേന എളുപ്പമായ മറ്റേതെങ്കിലും ചെയ്യാന്‍ നമുക്ക് ഓര്മ വരട്ടെ
ആദ്യം ശ്വാസോചാസ്വം , ഹൃദയമിടിപ്പ് ഇവ രണ്ടും നിന്നോ എന്ന് നോക്കുക... (അത് ഉണ്ടെങ്കില്‍ പിന്നെ ഇതൊന്നും വേണ്ടല്ലോ) മിക്കവാറും നിലച്ചിരിക്കും.. എന്ന് വെച്ച് അതിനര്‍ത്ഥം ആ മനുഷ്യന് മരിച്ചു എന്നല്ല. തലച്ചോറ് കൂടിപ്പോയാല്‍ 15 മിനിറ്റ് വരെ ഓക്സിജന്‍ ഇല്ലാതെ ജീവിച്ചിരിക്കും... അപ്പോള്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിച്ചുകൊണ്ടിരുന്നാല്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാം.
മാത്രവുമല്ല രക്തത്തില്‍ 5 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജന്‍ ഉണ്ടാവുകയും ചെയ്യും.
അപ്പൊ ഈ ഓക്സിജന്‍ രക്തം തലയില്‍ എത്തിക്കുക എന്നത് മാത്രമേ നമ്മള് ചെയ്യേണ്ടൂ.
CCR ഇല് നെഞ്ചിന്റെ മധ്യത്തില്‍ രണ്ടിഞ്ചു ആഴത്തില്‍ മിനിറ്റില്‍ നൂറു തവണ എന്ന കണക്കെ (സെകണ്ടില് ഒന്നിലധികം തവണ) ശക്തിയായി ഞെക്കുന്നു.
ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സഹായം ലഭിക്കുന്നത് വരെ.
വിജയന് മാഷ് കുഴഞ്ഞു വീണപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് എടുത്തു കൊണ്ട് പോകുന്നതെ കണ്ടുള്ളൂ... ആരും ആ നെഞ്ചില്‍ ഒന്ന് ചേര്‍ത്ത് ഞെക്കിയില്ല. ഒരു പക്ഷെ...
കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെ
നിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള് കൈ വിടുന്നില്ല .
ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്‍ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍ ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.
ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്ന്മേന്റില് നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട് അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?
ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്പില് പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്‍ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.
എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.

രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?
മനോരമ ന്യൂസ് "കൌണ്ടര്‍ പോയിന്റ് " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.
സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?
ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?
ഒബാമയയെ ഓര്‍ക്കാന്‍ സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന് പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?
ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...
അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ് ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍ ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത് ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?
അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?
അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.

Subscribe to:
Posts (Atom)