കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെ

നിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള്‍ കൈ വിടുന്നില്ല .

ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍  ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.

ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്‍ന്മേന്റില്‍ നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട്  അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്‍ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?

ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്‍പില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.

എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.