എന്താ ചോദിച്ചേ? ഞാന്‍ എന്താ ഇപ്പൊ പണ്ടത്തെ പോലെ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈന്‍ ആയി വരാത്തതെന്നോ? അറിഞ്ഞാല്‍ എന്റെ പ്രശ്നം തീര്ത്തു തരുമോ? ഇല്ലല്ലേ ? എന്നാലും വെറുതെ അറിയാന്‍ ആയിരിക്കും അല്ലെ? എന്നാ കേട്ടോ...
ബി എസ് എന്‍ എല്‍ കോംബോ പ്ലാന്‍ പ്രകാരം മാസം 500 രൂപ കൊടുത്താല്‍ 175 പേരെ വെറുതെ വിളിച്ചു ശല്ല്യപ്പെടുത്താനുള്ള അധികാരവും ഒന്നര ജിഗ ബൈറ്റ് ഫ്രീ ഡൌണ്‍ലോഡ് ഉം പോരാത്തതിന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ എട്ടു മണി വരെ തോന്നിയ പോലെ ഒക്കെ ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള ഔതാര്യവും ഉണ്ട്. അതില്‍ തന്നെ അഡ്വാന്‍സ് ആയി ഒരു വര്ഷത്തെ കാശ് ഒന്നിച്ചു കൊടുത്താല്‍ പന്ദ്രണ്ട് ഗുണിക്കണം അഞ്ഞൂറ് , ആറായിരം രൂപ കൊടുക്കേണ്ട സ്ഥലത്തു വെറും അയ്യായിരം രൂപ കൊടുത്താല്‍ മതി എന്നുള്ള ധാരണയിലാ ഞാന്‍ ബ്രോഡ് ബാന്‍ഡ് എടുത്തത്.
അത് കൊണ്ടു ഗുണമേ ഉണ്ടായിട്ടും ഉള്ളു. 1000 രൂപയല്ലേ പോക്കറ്റില്‍ കിടക്കുന്നത്.
പക്ഷെ ഇതൊന്നുമല്ല എന്റെ പ്രശ്നം. എന്റെ പ്രശ്നം എന്താണെന്ന് വെച്ചാല്‍, എനിക്കിനി ഈ മാസം ഏകദേശം 200 എം ബി മാത്രമെ സൌജന്യമായി ഇന്‍റര്‍നെറ്റില്‍ നിന്നും താഴോട്ടിറക്കാന്‍ പറ്റുകയുള്ളൂ . അതായത് ഇനി 12 ദിവസം ഞാന്‍ ദിവസം 15 എം ബി വെച്ചു കഷ്ടിച്ച് ഒരു ബ്ലോഗ് പോസ്ടോ അല്ലെങ്കില്‍ ഒന്നു ജിമെയില്‍ എടുക്കുകയോ ഒക്കെ ചെയ്തു ജീവിക്കണം.
ഒരു എം ബി അധികം ഉപയോഗിച്ചാല്‍ വെറും 80 പൈസ മാത്രം അധികം കൊടുക്കേണ്ട അവസ്ഥയില്‍ ഞാനെന്തിനാ ഇങ്ങനെ പിശുക്കുന്നത് എന്നല്ലേ അടുത്ത ചോദ്യം?
ഇപ്പ്രാവശ്യം എനിക്ക് ഫോണ്‍ ബില്‍ വന്നത് എത്രയാന്ന് അറിയില്ലല്ലോ? എന്നാല്‍ പിന്നെ എന്നെ പിശുക്കന്‍ എന്ന് വിളിക്കരുത്. ഇത്തവണ എനിക്ക് വന്ന ബില്ലിന്റെ പ്രസക്ത ഭാഗങ്ങള്‍ കീഴെ ചേര്ക്കുന്നു
-----------------------------------------------------
Bill Date: 05/05/2009
Pay by Date: 27/05/2009
Disconnection Date: 28/05/2009
Amount Payable if paid on or before 27/05/2009: 1
Amount Payable if paid after 27/05/2009: 11.00
-----------------------------------------------------
(അതെ , രൂപ ഒന്നു തന്നെ)
എന്നിട്ട് ബില്ലിന്റെ പിന്‍ ഭാഗത്ത് പലതിന്റെയും കൂടെ എഴുതിയിരിക്കുന്നു പതിനഞ്ചു ദിവസം സമയത്തിനുള്ളില്‍ ബില്‍ അടച്ചില്ലെങ്കില്‍ ഏത് നിമിഷവും ഫോണ്‍ കട്ട് ചെയ്തേക്കാം എന്ന്.
ഒന്നാലോചിച്ചേ, ഒന്നോ രണ്ടോ KB അധികം ഉപയോഗിച്ചതിന് ഇനി ഈ ബി എസ് എന്‍ എലുകാര്‍ എനിക്ക് അടുത്ത പ്രാവശ്യം 80 പൈസ ബില്ലിട്ടാല്‍ അതും ഞാന്‍ തന്നെ പോയി അടക്കെണ്ടേ?
തിരഞ്ഞെടുപ്പ് ഫലം പുറത്തു, യു പി എ അകത്തു. ബി ജെ പി...
കഴിഞ്ഞു. എല്ലാം കഴിഞ്ഞു . ഇനി ഒരു സൈറ്റില്‍ ചെന്നാലും "അദ്വാനി ഫോര്‍ പി എം " എന്നോ അദ്ദേഹത്തിന്റെ കൈകൂപ്പിയുള്ള ഫോട്ടോയോ കാണില്ല. കാരണം? കാരണം ബാക്ടീരിയ. പുറത്തു വരുന്ന എല്ലാ ഫലവും കോണ്‍ഗ്രസിന് അനുകൂലം. മന്‍മോഹന്‍ സിംഗ് വീണ്ടും പ്രധാന മന്ത്രി. രാഹുല്‍ ഗാന്ധി പ്രധാനപ്പെട്ട ഒരു മന്ത്രിയുമാവും. അദ്വാനിജീക്കു അവസാന നിമിഷം ഒരു ക്ഷീണം. കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റി. മൂന്നും നാലും അഞ്ചും ആറും എന്നിയവര്‍ ആരും നക്ഷത്രം എണ്ണാതെ ഈ രാത്രി കഴിച്ചുക്കൂട്ടില്ല. അല്ല, വല്ല ആവശ്യവും ഉണ്ടായിട്ടാണോ ഇവര്‍ ഗാന്ധി പഥത്തില്‍ നിന്നും മാറി നടന്നത്? അനുഭവിക്കും. ഏല്ലാവരും അനുഭവിക്കും. അല്ലെങ്കില്‍ വിശന്നു വയറുകാളുംപോള്‍ തിരികെ വന്നു വാതില്‍ മുട്ടും. അപ്പോള്‍ തിന്നാന്‍ വല്ലതും ബാക്കിയുണ്ടായാല്‍ ഭാഗ്യം.
കേരളത്തിന്റെ കാര്യം പറയാനില്ല. ശശി തരൂര്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ ജയിച്ചു. അദ്ദേഹം ജയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പക്ഷെ ജയിച്ചില്ലെങ്കിലും അത്ഭുതമില്ല , കേരളത്തിലെ ആള്‍ക്കാര്‍ തലച്ചോറ് ഉപയോഗിക്കാതെയാണ് വോട്ട് ചെയ്യുന്നത് എന്ന് മാത്രമെ അത് അര്‍ത്ഥമാക്കുകയായിരുന്നുള്ളൂ. പിന്നെ മറ്റു ചില മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചവരും പ്രതീക്ഷിക്കാത്തവരും ഒക്കെ ജയിച്ചു. കാര്യമാക്കേണ്ട. ആര് ജയിച്ചാലും മന്മോങ്ങാന്‍ സിംഗും സോണിയ ഗാന്ധിയും പറയുന്നതു പോലല്ലേ നടക്കൂ .
ഇക്കൊല്ലം തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത് ഹൈ-ടെക് ആയിട്ടാണ്. എണ്ണി കഴിഞ്ഞു നിമിഷങ്ങള്‍ എണ്ണുംപോളേക്കും റിസള്‍ട്ട് ഇന്റര്‍നെറ്റിലൂടെ പ്രവഹിക്കുന്നു. അങ്ങനെ എപ്പോഴോ 1000 വോട്ടിന്റെ ലീഡ് കണ്ടു "ഓ ഞാനങ്ങ് ജയിച്ചു പോയി" എന്ന് കരുതിയവര്‍ ഒക്കെ വൈകുന്നേരം ആവുംപോഴത്തെക്ക് ഫലങ്ങള്‍ മാറി മറിയുന്നത് കണ്ടു തല ചുറ്റി വീണിരിക്കണം, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ എന്തോ കുഴപ്പം ഉണ്ടെന്നു അണികളോട് പറഞ്ഞു പറഞ്ഞു തൊണ്ട വരണ്ടു വെള്ളം കുടിക്കുന്നുണ്ടാവണം.
എന്തായാലും ഇക്കൊല്ലം കോണ്ഗ്രസ് ജയിച്ചത് എനിക്കിഷ്ടപ്പെട്ടു. കാരണം, കോണ്ഗ്രസ് ഒന്നു കഴിഞ്ഞു രണ്ടാമത്തെതിന് അമേരികേലോട്ടു പോവും. അവിടെയാണെങ്കില്‍ ഒബാമ എന്നൊരു സംഭവം റെഡി ആയി ഇരിക്കുന്നുമുണ്ട് .

ഉള്ളടക്കം
ഈ ബ്ലോഗില്‍ നടക്കുന്ന എല്ലാ സ്തുത്യര്‍ഹമായ പരിപാടികളും ഇവിടെ എഴുതിച്ചേര്‍ക്കുന്നതായിരിക്കും.
അവസാനം തീരുമാനിച്ചു
ഇനിയും പിടിച്ചു നില്‍ക്കാന്‍ എന്നെ കൊണ്ടാവില്ല. മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയെ മതിയാവു. ഇംഗ്ലീഷ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പവിത്രമായ ഒരു ബ്ലോഗ്. ("ബ്ലോഗ്"ഇപ്പോള്‍ മലയാളം ആണല്ലോ). അപ്പോള്‍ ഇനി ഒന്നും പേടിക്കാതെ മലയാളം ടൈപ്പ് ചെയ്യാം. ഗൂഗിള്‍ എന്നെ ഒരു വെറും മലയാളി ആക്കികളയും എന്ന പേടിയും വേണ്ട, മലയാളം അറിയാത്തവര്‍ ഒറ്റക്കാക്കി പോകും എന്നാലോചിക്കുകയെ വേണ്ട, മലയാളത്തില്‍ ബ്ലോഗാന്‍ കഴിയാത്തതില്‍ സങ്കടപ്പെടുകയും വേണ്ട.
ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു. ഇതിനെയെല്ലാം പറ്റി ബ്ലോഗ് എഴുതാന്‍ എനിക്ക് ഭ്രാന്താ അല്ലെ. അതും വേറെ ഇഷ്ടം പോലെ ബ്ലോഗ്ഗര്‍ മാര്‍ ഉള്ളപ്പോള്‍. എന്നാലും സ്വന്തമായി എഴുതി മനസ്സില്‍ കാണുന്നതിന്റെ സുഖം ഒരു അവന്മാരുടെ ബ്ലോഗ് വായിച്ചാലും കിട്ടില്ലെട മോനേ!
അതിനാല്‍ ഇന്നു ഈ നിമിഷം ഞാന്‍ ഈ മലയാളം ബ്ലോഗ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു.
ശ്രദ്ധിക്കുക: ഉത്ഘാടനം ചെയ്യാന്‍ ഞാന്‍ തീരുമാനിക്കാന്‍ വൈകിയത് കാരണം പരിപാടി ഒക്കെ നേരത്തെ തുടങ്ങി. അതുകൊണ്ട് ഇതിന് മുന്പെയും പോസ്റ്റുകള്‍ കാണാം.

കേരളത്തില്‍ മഴ പെയ്യുമ്പോള്‍
വരുന്നൂ മഴ. ഇന്നു മുതല്‍ തീയെട്ടരുകളില്‍ , നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, എല്ലായിടത്തും, കേരളം മുഴുവന്‍, മഴ ഇന്നു റിലീസ് ചെയ്തു.
പാലക്കാട് മഴ പെയ്താല്‍ കുറച്ച് അരി അധികം കിട്ടും
ഇടുക്കിയില്‍ പെയ്താല്‍ വൈദ്യുതി മുടങ്ങാതിരിക്കും
പക്ഷെ കണ്ണൂരില്‍ പെയ്താല്‍, ചോരക്കറ മായുമോ?
പാലക്കാട് മഴ പെയ്താല്‍ കുറച്ച് അരി അധികം കിട്ടും
ഇടുക്കിയില്‍ പെയ്താല്‍ വൈദ്യുതി മുടങ്ങാതിരിക്കും
പക്ഷെ കണ്ണൂരില്‍ പെയ്താല്‍, ചോരക്കറ മായുമോ?
തൊന്തരവ്: മൊബൈല്‍ ദുരന്തങ്ങള്‍ - 1 :
തൊന്തരവ്: മൊബൈല്‍ ദുരന്തങ്ങള്‍ - 1 :
തലവാചകം തന്നെ പറയും ഉള്ളടക്കം എന്താണെന്ന്. ധൈര്യമില്ലാത്തവര്‍ വായിക്കാതിരിക്കുക
തലവാചകം തന്നെ പറയും ഉള്ളടക്കം എന്താണെന്ന്. ധൈര്യമില്ലാത്തവര്‍ വായിക്കാതിരിക്കുക
Subscribe to:
Posts (Atom)