"കുഴഞ്ഞു വീണു മരിച്ചു" എന്ന് പത്രങ്ങളില്‍ സ്ഥിരം കാണാറുണ്ടോ?
എന്താ സംഭവം എന്നറിയുമോ?
ഹാര്‍ട്ട് അറ്റാക്ക് ... കാര്‍ഡിയാക് അറസ്റ്റ് ... ഹൃദയം നിലച്ചു പോവല്...
പക്ഷെ ഹാര്‍ട്ട് അറ്റാക്ക് വരുന്ന ഏതു വ്യക്തിയേയും രിസസ്സിട്ടെയ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ.
മലയാളികള്‍ ചെയ്യാറുണ്ടോ എന്നറിയില്ല.
എന്തായാലും സ്കൌട്ടിങ്ങിലും റെഡ് ക്രോസ്സിലും ഒക്കെ പഠിപ്പിക്കുന്നുണ്ട്..
സംഭവം വളരെ സിമ്പിള്‍ ആണ്..
CPR എന്ന് പറയുന്ന cardio pulmonary resuscitation ഉം ഉണ്ട്.
CCR എന്ന് പറയുന്ന cardio cerbral resuscitation ഉം ഉണ്ട്.
രണ്ടും ഏകദേശം ഒന്ന് തന്നെയാണ്.. പക്ഷെ ആദ്യത്തേതില്‍ കൃത്രിമ ശാസോച്ച്വാസം കൂടി കൊടുക്കുന്നുണ്ട്.. പക്ഷെ ശ്വാസം നല്‍കാതെ തന്നെ ഹൃദയമിടിപ്പ് ഉണ്ടാക്കിയാല്‍ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ താരത്യമ്യേന എളുപ്പമായ മറ്റേതെങ്കിലും ചെയ്യാന്‍ നമുക്ക് ഓര്മ വരട്ടെ
ആദ്യം ശ്വാസോചാസ്വം , ഹൃദയമിടിപ്പ് ഇവ രണ്ടും നിന്നോ എന്ന് നോക്കുക... (അത് ഉണ്ടെങ്കില്‍ പിന്നെ ഇതൊന്നും വേണ്ടല്ലോ) മിക്കവാറും നിലച്ചിരിക്കും.. എന്ന് വെച്ച് അതിനര്‍ത്ഥം ആ മനുഷ്യന് മരിച്ചു എന്നല്ല. തലച്ചോറ് കൂടിപ്പോയാല്‍ 15 മിനിറ്റ് വരെ ഓക്സിജന്‍ ഇല്ലാതെ ജീവിച്ചിരിക്കും... അപ്പോള്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിച്ചുകൊണ്ടിരുന്നാല്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാം.
മാത്രവുമല്ല രക്തത്തില്‍ 5 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജന്‍ ഉണ്ടാവുകയും ചെയ്യും.
അപ്പൊ ഈ ഓക്സിജന്‍ രക്തം തലയില്‍ എത്തിക്കുക എന്നത് മാത്രമേ നമ്മള് ചെയ്യേണ്ടൂ.
CCR ഇല് നെഞ്ചിന്റെ മധ്യത്തില്‍ രണ്ടിഞ്ചു ആഴത്തില്‍ മിനിറ്റില്‍ നൂറു തവണ എന്ന കണക്കെ (സെകണ്ടില് ഒന്നിലധികം തവണ) ശക്തിയായി ഞെക്കുന്നു.
ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സഹായം ലഭിക്കുന്നത് വരെ.
വിജയന് മാഷ് കുഴഞ്ഞു വീണപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് എടുത്തു കൊണ്ട് പോകുന്നതെ കണ്ടുള്ളൂ... ആരും ആ നെഞ്ചില്‍ ഒന്ന് ചേര്‍ത്ത് ഞെക്കിയില്ല. ഒരു പക്ഷെ...
കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെ
നിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള് കൈ വിടുന്നില്ല .
ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്‍ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍ ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.
ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്ന്മേന്റില് നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട് അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?
ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്പില് പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്‍ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.
എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.

രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?
മനോരമ ന്യൂസ് "കൌണ്ടര്‍ പോയിന്റ് " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.
സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?
ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?
ഒബാമയയെ ഓര്‍ക്കാന്‍ സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന് പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?
ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...
അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ് ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍ ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത് ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?
അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?
അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.

നിങ്ങള്‍ ഇപ്പോഴും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ടോ? (കിടക്കയില്‍ മുള്ളുന്നുണ്ടോ?)
ഒന്നിനെയും വെറുക്കുന്നത് ശരിയല്ല എന്നറിയാം. എന്നാലും എന്നെ വെറുക്കൂ എന്നെ വെറുക്കൂ എന്ന് ഇങ്ങോട്ട് പറയുമ്പോള്‍ ചാനല്‍ മാറ്റാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് പറയുകയാണേ നിങ്ങള്‍ ഇപ്പോളും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറയുക ആണെങ്കില്‍ നിങ്ങള്‍ ഇപ്പോളും കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കേണ്ടി വരും.
കാരണംസ്
പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്
സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്‍ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങോട്ട് തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."
കാരണംസ്
- 2007, 2008, 2009, 2010, 2011, 2012 (പിന്നെ ഇല്ല, 2012 ഇല് ലോകാവസാനം :P) എന്നിങ്ങനെ നീണ്ടു പോകുന്ന സീസണുകള്‍ . എന്നാല്‍ എല്ലാം ഒന്നിനൊന്നു പൊട്ടയാണ് താനും.
- കണ്ടു മടുത്ത മുഖങ്ങള്‍.
- കേട്ട് മടുത്ത ഡയലോഗുകള്‍
- മടുപ്പിക്കും നീട്ടികൊണ്ടുപോകള്‍
- എല്ലാത്തിനും ഉപരി വിനോദം എന്ന പ്രാഥമിക ഉദ്ദേശം മറന്നു പോയത്.
പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്
സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്‍ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങോട്ട് തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."
ഓജോ ബോര്‍ഡ് - ഉണ്ട O
ആദ്യമായി നമ്മള് തമ്മില്‍ പ്രോഗ്രമിനോട് നന്ദി പറഞ്ഞു കൊള്ളുന്നു. കേരള ജനത എന്ത് കാണണം എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.
-------------
ഓജോ ബോര്‍ഡ് എന്നാ സംഗതി എന്താണെന്ന് ചെറിയൊരു അറിവ് നിങ്ങള്‍ക്കുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. അല്ല എനിക്കും അത്രയേ ഉള്ളൂ. (അല്ലെങ്കിലും കുട്ടികളുടെ കളിപ്പാട്ട കാറിന്റെ ടയറില്‍ എത്ര സ്ക്രൂ ഉണ്ടെന്നു നമ്മള് എവിടെ നോക്കുന്നു, അല്ലെ?)
എന്റെ ഒരു സഹോദരി ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതെ ഉള്ളൂ ഹോസ്റ്റലില്‍ വെച്ച് ഓജോ ബോര്‍ഡ് വെച്ച് കളിക്കാര്‍ ഉണ്ടെന്നു . ഞാന്‍ ഇത് വരെ ഇതിനെ ഒരു വിനോദോപാധിയില്‍ അധികമായി കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുന്ത്രാണ്ടം വെച്ച് കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലില്‍ നട്ടപ്പാതിരായ്ക്ക് "ആത്മാവുമായി സല്ലപിച്ചു " നാട്ടപ്രാന്തു വന്ന കുട്ടികള്‍ ഉണ്ട് എന്ന അറിവ് ഞാന്‍ ഞെട്ടലോടെയാണ് കേട്ടത് .
എങ്കിലും ഞാന്‍ ചിന്തിച്ചു പോവുകയാണ് എങ്ങിനെ നമുക്ക് ഇത്രയ്ക്ക് വല്ല്യ അന്ധവിശ്വാസികള്‍ ആകാന്‍ കഴിയുന്നു?
ഒന്നാമത് ഇതിന്റെ "ശാസ്ത്രീയ അടിത്തറ" ഇതാണ് : ആത്മാവ് വന്നു നമ്മുടെ കയ്യിലൂടെ ഉത്തരം കാണിച്ചു തരും.
പിന്നെ മറ്റൊന്ന്, വിശ്വാസം ഇല്ലാത്തവര്‍ ചെയ്താല്‍ ഇത് വര്‍ക്ക് ചെയ്യില്ല. (അത് പിന്നെ എന്ത് ലൊട്ട കൊണ്ട് വന്നാലും അങ്ങനെ തന്നെയാണല്ലോ )
നമ്മള് തമ്മില്‍ പരിപാടിയില്‍ ഇത് കണ്ടവര്‍ക്ക് അറിയാം, അവസാനം ഒരു വിവരമുള്ള ഡോക്ടര്‍ വന്നു കള്ളി വെളിച്ചത്താക്കി.
സംഭവം സിമ്പിള്‍. നമ്മള് നമ്മെ തന്നെ പറ്റിക്കുന്നു. നമ്മള് അറിഞ്ഞോ അറിയാതെയോ ബോര്‍ഡില്‍ വെച്ച കോയിന് നീക്കുന്നു. പക്ഷെ നാട്ടപ്പാതിരയുടെ മെഴുകുതിരി എഫെക്റ്റ് വരുമ്പോള്‍ ഇതു നിഷ്കളങ്കനും വിചാരിച്ചു പോകും ആത്മാവ് വന്നു കൈ ചലിപ്പിക്കുന്നതാനെന്നു.
ഇത് തട്ടിപ്പാനെന്നതിനു ഒരു തെളിവും ഞാന്‍ നിരത്തില്ല. കാരണം ഇത് തട്ടിപ്പല്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികള്‍ ആയവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.
എങ്കിലും ബാക്കിയുള്ളവരോട് പറയുകയാ - കേരളത്തില്‍ നമ്മള് വിചാരിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ എളുപ്പം പറ്റിക്കാന്‍ പറ്റുന്നവരാണ്... ഐ മീന്‍ വളരെ വളരെ എളുപ്പം.

കേരള വര്‍മ്മ പഴശ്ശി രാജ - ദി ഫിലിം കാണുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മമ്മൂട്ടി ആരാണെന്ന് അറിയാത്തതും പക്ഷെ മലയാള സിനിമ എന്താണെന്നും അറിയുന്ന ഒരാളെ ശബ്ദം ഇല്ലാതെ പഴശ്ശി രാജ എന്ന സിനിമ കാണിച്ചാല്‍ അയാള്‍ അത് ഒരു മലയാളം സിനിമ അല്ലെ അല്ല എന്ന് മാത്രമേ പറയൂ. പ്രിന്‍സ് ഓഫ് പേര്‍ഷ്യ, ഗ്ലാഡിയേറ്റര്‍, ദി ലാസ്റ്റ് സമുറായ് തുടങ്ങിയ സിനിമകളുമായി വരെ താരതമ്യം ചെയ്യാന്‍ പറ്റും വിധത്തില്‍ ആണ് ഈ സിനിമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് .
അഥവാ ഇനിയും നിങ്ങള്‍ പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില്‍ തൊട്ടടുത്ത തിയേറ്ററില്‍ അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്:
അഥവാ ഇനിയും നിങ്ങള്‍ പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില്‍ തൊട്ടടുത്ത തിയേറ്ററില്‍ അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്:
- സംഗതി മൂന്നു മൂന്നര മണിക്കൂറ് നീളം വരും. അതായത് സെക്കന്റ് ഷോയ്ക്ക് കയറിയാല്‍ രാവിലെ ഒരു മണിയാകും പുറത്തിറങ്ങാന്‍.
- സംഭവം ആദ്യം മുതല്‍ അവസാനം വരെ യുദ്ധം യുദ്ധം യുദ്ധം. അടി കുത്ത് വെട്ടു കുത്ത് ചവിട്ടു വെടി അമ്പ് പീരങ്കി ഇത് മാത്രമേ ഉള്ളൂ. (ഇടയ്ക്കിടയ്ക്ക് സംഗതിയും ഉണ്ട് കേട്ടോ)
- ഫിസിക്സില്‍ വളരെ പിന്നില്‍ ആണ് ഇതിന്റെ ഡയറക്ടര്‍. സിനിമയില്‍ ഒരു നാലഞ്ചു ജമ്പ്സ് ഉണ്ട്. മമ്മൂട്ടി, മനോജ് കെ ജയന് , പദ്മപ്രിയ എല്ലാരും തുള്ളുന്നുണ്ട് . പക്ഷെ എല്ലാവരും തുള്ളുമ്പോള്‍ ഹൈ ജമ്പില്‍ വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയവരെക്കാളും തുള്ളും . അത് പോട്ടെ സിനിമയില്‍ സാധാരണം. പക്ഷെ ഈ തുള്ളല്‍ അങ്ങനെയല്ല. നിന്ന നില്പില് ഒരു പോന്തലാ. (ഒരു മാതിരി കയറു കെട്ടി വലിക്കുന്നത് പോലെ). അതും അല്ല മനോജ് കെ ജയനൊന്നും കയറിന്റെ മുകളില്‍ നിന്ന് ബാലന്‍സ് കിട്ടാഞ്ഞതിനാല്‍ ആകാശത്ത് വെച്ച് ശരീരം അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതൊക്കെ കാണാം. ഒന്ന് കണ്ണ് ചിമ്മിയേക്കണം.
- ശരത് കുമാര്‍ എന്ന ഒരു പ്രശസ്ത തമിള്‍ നടന് ഇതില്‍ എടച്ചേരി കുങ്കന് ആയി അഭിനയിക്കുന്നുണ്ട് . ഇതാരാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഉടന്‍ ഈ വിക്കിപീഡിയ ലേഖനം വായിക്കുക അല്ലെങ്കില്‍ ഒരു മസില് മാന്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ ചുറ്റും കയ്യടി കേള്‍ക്കും പക്ഷെ നിങ്ങള്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കും (ഞാന്‍ ഇരുന്ന പോലെ)
- ഒറിജിനല്‍ പഴശ്ശി രാജ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണു കരുതപ്പെട്ടു വരുന്നത്.
- ഇന്ത്യന്‍ ആര്‍മിയില്‍ രാജാവ് എന്നൊരു പോസ്റ്റ് ഒഴിവില്ല . അതുകൊണ്ട് മമ്മൂട്ടിക്ക് ചാന്‍സും ഇല്ല. ഇനി അത് കഴിഞ്ഞിട്ട് മോഹന്‍ലാല്‍ ഫാന്സിനോട് അടിയാക്കാം എന്ന് വിചാരിചിരിക്കേണ്ട.
- ഇനി നിങ്ങള്‍ വന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെങ്കില്‍ (അല്ല അദ്ദേഹത്തെ കന്നെടുതാല് കണ്ടൂടാ എന്നാണെങ്കിലും) പടത്തിന്റെ തുടക്കത്തില്‍ തന്നെ ലാലേട്ടന്റെ മനോഹരമായ ശബ്ദം ഉള്‍പ്പെടുത്തിയിട്ടുണ്ട്. (കണ്ണ് കൊള്ളാതിരിക്കാന്‍ ;D)
- ഞാന്‍ മോഹന്‍ലാലിന്റെ ആരാധകന് അല്ല (മമ്മൂട്ടിയുടെയും അല്ല)
- ഇത് ഒരു ലോക സിനിമയാണ് . ലോക്കല്‍ അല്ല .
ഓക്കേ ഇനി ടാകീസിലേക്ക് വണ്ടി വിട്ടോ.
ഇന്റര്‍നെറ്റില്‍ സുരക്ഷിതരായി ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
പൊതുവായി പറഞ്ഞാല്‍
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security Center
- സ്വന്തം പേര്‍സണല്‍ കാര്യങ്ങള്‍ ആരോടും പറയാതിരിക്കുക. ഉദാഹരണത്തിന് അഡ്രസ്, ടെലിഫോണ്‍ നമ്പര്‍, തുടങ്ങിയവ
- ഇന്റര്‍നെറ്റില്‍ വെച്ചു പരിചയപ്പെട്ട ആരെങ്കിലും നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടാല്‍ കഴിവതും ഒഴിഞ്ഞു മാറുക. അല്ലെങ്കില്‍ ഒരു പൊതു സ്ഥലത്തു വെച്ചു കൂടികാഴ്ച തരപ്പെടുത്തുക.
- സ്വന്തം ചിത്രങ്ങളോ മറ്റോ അറിയാത്തവരുമായി ഷെയര്‍ ചെയ്യാതിരിക്കുക.
- ചാറ്റ് ചെയ്യുമ്പോഴും മറ്റും ഒരു കാര്യം ഓര്‍മിക്കുക 23 വയസ്സുള്ള ഓസ്ട്രേലിയക്കാരി പെണ്‍കുട്ടി എന്ന് പറഞ്ഞു നിങ്ങളോട് ചാറ്റ് ചെയ്യുനത് ചിലപ്പോള്‍ അമ്പത് വയസുള്ള തൊണ്ടന് മലയാളി ആയിരിക്കാം. (മറിച്ചും ആവാം)
- ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുതുകയോ ബ്ലാക്ക് മെയില്‍ ചെയ്യുകയോ ചെയ്താല്‍ ഒന്നുക്കില് പോലീസില്‍ അറിയിക്കുക, അല്ലെങ്കില്‍ അയാളുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കുക, അല്ലാതെ പിന്നെയും അയാള്‍ പറയുന്നതും കേട്ടിരിക്കാന്‍ പോകരുത്
- ഏതെങ്കിലും ബാങ്കിന്റെ വെബ്സൈറ്റ് പോലെത്തന്നെ അതേപോലെ ഉള്ള പേരില്‍ കള്ളന്മാര് സ്വന്തമായിവെബ്സൈറ്റ് ഉണ്ടാക്കും. അത് കൊണ്ടു അഡ്രസ് അടിക്കുമ്പോള്‍ സ്പെല്ലിംഗ് മിസ്ടെയ്ക്കു ഇല്ലാതെ വരാന്‍ നോക്കുക.
പണ്ടു PayPal.com ഇന്‍ പകരം PayPaI.com എന്ന അഡ്രസ് വെച്ചു ഇങ്ങനെ കുറെ പൈസ തട്ടിയതാ. - മോസില്ല ഫയര്‍ഫോക്സ് എന്ന വിപ്ലവകരമായ ബ്രൌസര്‍ ഉപയോഗിക്കുക . ഇതു നിങ്ങളുടെ പാസ്വേര്ഡ് തുടങ്ങിയവ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് , ഇതിന്റെ അഡ്രസ് ബാറിന്റെ ഇടതു ഭാഗത്തുള്ള ഐക്കണ്‍ നോക്കി നിങ്ങള്‍ നില്ക്കുന്ന സൈറ്റ് നല്ല സര്‍ട്ടിഫിക്കറ്റ് ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കാം. അതെ പോലെ വല്ല കള്ളന്മാരുടെ വെബ്സൈറ്റ് ഇലോ മറ്റോ നിങ്ങള്‍ പോവുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരികയും ചെയ്യും
- നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് , ആഡ്വെയര് , സ്പൈവെയര്‍ തുടങ്ങിയവ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തുക. ഇതില്‍ ചിലത് നിങ്ങളുടെ പാസ്വേര്ഡും മറ്റും ചോര്‍ത്താന്‍ സാധ്യതയുണ്ട്.
- ഇ-മെയിലുകളില്‍ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്തു കിട്ടുന്നത് അതെ ലിങ്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തുക.
- ഇ-മെയിലുകള്‍ വരുന്ന അഡ്രസ് മാറ്റാന്‍ എളുപ്പമാണ്, അതായത് കള്ളന്മാര് ചിലപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പേരില്‍ ഇമെയില്‍ അയക്കും പക്ഷെ അത് മൈക്രോസോഫ്ട് അയക്കുന്നതായിരിക്കില്ല.
അത് കൊണ്ടു, ഇ-മെയിലുകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക - ഒരു ബാങ്കും തന്റെ കസ്ടമെര്സിനോട് പാസ്വേര്ഡ് അയച്ചു കൊടുക്കാന്‍ പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയച്ചുകൊടുതെക്കരുത്
- ബാങ്കുകളെ പോലെ തന്നെ ജിമെയില്‍, ഹോട്മെയില്‍, യാഹൂ തുടങ്ങിയവയും പാസ്സ്വേര്‍ഡ് ചോദിക്കില്ല, അത് കൊണ്ടു, ലോഗ് ഇന്‍ ചെയ്യാന്‍ അതതു വെബ്സയിട്ടുകളില് അല്ലാതെ പാസ്സ്വേര്‍ഡ് കൊടുക്കാന്‍ പാടില്ല.
- പല വെബ്സൈറ്റ് ഉകളും നിങ്ങളുടെ കൂട്ടുകാരെ കണ്ടെത്താന്‍ വേണ്ടി ഇമെയില്‍ അഡ്രസ്സും പാസ്സ്വേര്‍ഡ് ഉം ചോദിക്കും, അങ്ങനെ പാസ്സ്വേര്‍ഡ് കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ വിശ്വസ്തമായ വെബ്സയിടുകള്ക്ക് മാത്രം കൊടുക്കുക, ബാക്കിയുള്ളവര്‍ നിങ്ങളെ പട്ടിക്കും
- ഫോര്‍വേഡ് ആയി വരുന്ന എല്ലാ ഇ-മെയിലുകളും സത്യം അല്ല. പലതിലും പറയുന്നതു അപ്പടി പുളുവായിരിക്കും
ഉദാഹരണത്തിന് എ ടി എം ഇല് വെച്ചു നിങ്ങളെ ഒരു കള്ളന് കത്തി കാട്ടി ഭയപ്പെടുത്തി പണം തട്ടാന്‍ വേണ്ടി പിന് അടിക്കാന്‍ പറയുമ്പോള്‍ നിങ്ങളുടെ പിന് തിരിച്ചടിച്ചാല്‍ (അതായത് 1234 എന്നത് 4321 എന്ന് അടിച്ചാല്‍ ) ഉടനെ പോലീസില്‍ വിവരം അറിയിക്കും എന്ന് പറഞ്ഞു ഒരു മെയില്‍ കറങ്ങി നടക്കുന്നുണ്ട്. ഒന്നാലോചിച്ചാല്‍ ഇതിന്റെ ഒക്കെ സത്യാവസ്ഥ മനസിലാക്കവുന്നത്തെ ഉള്ളൂ. അതുമല്ലെങ്കില്‍ അങ്ങിനെയുള്ള മെയിലുകളുടെ സബ്ജക്റ്റ് ഗൂഗിള്‍ ഇല് സേര്‍ച്ച് ചെയ്തു നോക്കിയാല്‍ കാര്യം മനസിലാവും.
snopes.com
urbanlegends.about.com
hoaxbusters.org
museumofhoaxes.com
hoax-slayer.com
തുടങ്ങിയ വെബ്സയിട്ടുകളും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും.
അര്‍ബന്‍ ലെജെന്ദ്സ് എന്നും ഹോയക്സ് ഇമെയില്‍ എന്നും അറിയപ്പെടുന്ന ഇത്തരം ഇ-മെയിലുകള്‍ ദയവു ചെയ്തു ഫോര്‍വേഡ് ചെയ്യാതിരിക്കുക (വെറും ശല്യം ആയി മാരാതിര്ക്കുക ) - നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ നിങ്ങള്‍ക്ക് പല സ്പാം ഇ-മെയിലുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും . നിങ്ങള്‍ ഇതു വരെ പങ്കെടുക്കാത്ത മത്സരങ്ങളില്‍ ജയിച്ചു എന്ന് പറഞ്ഞും, യാഹൂവിന്റെ ലോട്ടറി കിട്ടി എന്ന് പറഞ്ഞും, നൈജീരിയക്കാരന്റെ അമ്മായി അപ്പന് മരിച്ചു നിങ്ങള്‍ അനന്തരാവകാശി എന്നും ഒക്കെ പറഞ്ഞു ഇമെയില്‍ വരും. അതൊക്കെ അപ്പപ്പോള്‍ ഡിലീറ്റ് ചെയ്തു സമയം ലാഭിക്കുക.
(300000000 dollar എന്നൊക്കെ സംഖ്യകള്‍ ഒബാമ പോലും കണ്ടിട്ടുണ്ടാവില്ല എന്നാലോചിക്കുക) - നിങ്ങളെ അറിയാത്തതോ ഓര്‍മിക്കാന്‍ സാധ്യത ഇല്ലാത്തതോ ആയ ഒരാള്‍ക്ക് ഇമെയില്‍ അയക്കുമ്പോള്‍ നിങ്ങള്‍ ആരാണെന്ന് ഒരു രൂപം എങ്കിലും കൊടുക്കാന്‍ ശ്രദ്ധിക്കുക.
- .gov എന്ന് അവസാനിക്കുന്നത് അമേരികന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്.
.gov.in, എന്നത് ഇന്ത്യന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്. - .kerala.gov.in എന്നത് കേരള ഗവണ്മെന്റ് ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ്.
- .nic.in എന്നത് national informatic center ഉമായി ബന്ധപ്പെട്ട വെബ്സയിറ്റുകള്‍ ആണ്.
- .com, .net, .in, .co.in തുടങ്ങിയവ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന വെബ്സയിറ്റുകള്‍ ആണ്. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
- google പറഞ്ഞു തരുന്ന വെബ്സയിറ്റുകള്‍ എല്ലാം നല്ലവ ആയിക്കോളണം എന്നില്ല.
- ഒരു പണിയും ചെയ്യാതെ മാസം 20000 രൂപ ഉണ്ടാക്കാം എന്നും, വീട്ടില്‍ നിന്നും പണി എടുത്തു മാസം നാല്‍പ്പതിനായിരം ഉണ്ടാക്കാം എന്നൊക്കെ പറയുന്ന വെബ്സയിറ്റുകളെ വിശ്വസിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് കുറെ സമയം ലാഭം.
- വിക്കിപീഡിയ മുതല്‍ ഇങ്ങോട്ട് ഏത് വെബ്സയിറ്റായാലും അതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യം ആയിരിക്കണം എന്നില്ല. കാരണം, മിക്ക വെബ്സയിട്ടുകളും ഉണ്ടാക്കുന്നത് ഓരോരുത്തര് അവര്‍ക്കു തോന്നുന്നതൊക്കെ ടൈപ്പ് ചെയ്തു വെക്കാന്‍ ആണ്. അത് കൊണ്ടു ബുദ്ധിപൂര്‍വ്വം മാത്രം കാര്യങ്ങള്‍ കാണുക.
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security Center
Subscribe to:
Posts (Atom)