കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെ

നിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള്‍ കൈ വിടുന്നില്ല .

ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍  ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.

ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്‍ന്മേന്റില്‍ നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട്  അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്‍ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?

ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്‍പില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.

എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.

8 comments:

  1. എത്ര വിളിച്ചിട്ടെന്ത് കാര്യം.. എന്നാലും ഒരു വാക്ക് അല്ലേ അണ്ണാ!

    ReplyDelete
  2. എന്നിട്ടും ഈ നായിണ്റ്റെ മക്കളെ വോട്ട്‌ കൊടുത്‌ ജയിപ്പിക്കാന്‍ കേരളത്തില്‍ ആള്‍ക്കാരുണ്ടെന്നതാണു വലിയ സങ്കടം

    ReplyDelete
  3. എന്നിട്ടും ഈ നായിണ്റ്റെ മക്കളെ വോട്ട്‌ കൊടുത്‌ ജയിപ്പിക്കാന്‍ കേരളത്തില്‍ ആള്‍ക്കാരുണ്ടെന്നതാണു വലിയ സങ്കടം

    ReplyDelete
  4. ഒരെണ്ണം എന്റെ വകയും വിളിക്കട്ടെ?

    ReplyDelete
  5. "കേരളത്തിൽ ഇടക്കിടെ ആഘോഷിക്കാറുള്ള ഹർത്താൽ ഒരുകണക്കിനു ഇടതുപക്ഷത്തിന്റെ നെഞ്ചത്തടിച്ചുള്ള നിലവിളിയാണു്." - kaippally

    ReplyDelete
  6. communism is the best idea ....ever found ...thats why it has travelled all the 7 seas...but the prob is it has never taken place ...may be a little ...but itz HISTORY! ...

    No one is better in this case, let it be CPM or Con. or BJP.

    Only way to control the nation is .........the POWER must come in the hands of a single man .but he must be the best and greatest soul in the earth or at least India.

    Nothin will change ....by blogging like dis ,or commenting like dis ....Still...

    ReplyDelete
  7. @Nothin will change ....by blogging like dis ,or commenting like dis ....Still...

    This is not about changing everything. This is just about shaping the public's attitude towards an evil that has spread in our society, namely forced participation in hartal. and blogging and commenting can do lots towards that

    ReplyDelete

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു