വാര്‍ത്ത ഉണ്ടാക്കുന്ന/ഉണ്ടാകുന്ന വിധം

മുന്‍‌കൂര്‍ ജാമ്യം: ഇന്നലെയും ഇന്നും ആയി മനോരമ ന്യൂസില്‍ ആകെ ഒരു പത്തു പതിനഞ്ചു മിനിട്ട് വാര്‍ത്ത കേട്ടപ്പോള്‍/കണ്ടപ്പോള്‍ ശ്രദ്ധിച്ച രണ്ടേ രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ഒച്ചപ്പാട്. സ്ഥിരമായി വാര്‍ത്ത കേള്‍ക്കാനുള്ള ഒരു മൂഡില്‍ അല്ല ഇപ്പോള്‍ ഉള്ളത് (മെഡിക്കല്‍ എന്ട്രന്‍സ്  ഒന്ന് കഴിഞ്ഞോട്ടെ)
-----------------------


ഒന്ന്) ദിലീപ് പറഞ്ഞത്രേ "കേരളത്തില്‍ നിന്ന് ജൂറിയില്‍ അംഗങ്ങള്‍ ഇല്ലാത്തതു മാത്രം കൊണ്ടാണ് സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയത്" എന്ന്. അതിന്റെ സത്യാവസ്ഥയല്ല എന്റെ ചോദ്യം. അത് ദിലീപ് പറഞ്ഞതാണോ അതോ ദിലീപിനെ കൊണ്ട് പറയിപ്പിച്ചതാണോ ?
ആ നിമിഷം ഞാന്‍ ലൈവ് ആയി കണ്ടതാണ് . സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയതിനെ കുറിച്ച് അവതാരകന്‍ ദിലീപിനോട് ചോദിച്ചു വളരെ സന്തോഷം എന്നൊക്കെ പറഞ്ഞു ദിലീപ്. എന്നിട്ട് അവതാരകന്‍ കുത്തി ചോദിച്ചു "നേരത്തെ പലരും പറഞ്ഞത് പോലെ (ഏതൊക്കെയോ പേരും പറഞ്ഞു, അത് ഞാന്‍ ഓര്‍ക്കുന്നില്ല. കാരണം അപ്പോള്‍ അതിനു പ്രാധ്യാനം ഉണ്ടായിരുന്നില്ല) കേരളത്തില്‍ നിന്ന് ജൂറി ഇല്ലാത്തതു കൊണ്ടാണോ സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയത് എന്ന്. അങ്ങനെ ചോദിച്ചപ്പോള്‍ ഒരു ലൈവ് ഫോണ്‍-ഇന്‍ ഇന്റര്‍വ്യൂവില്‍ ദിലീപ് വളരെ പെട്ടെന്ന് (മിക്കവാറും ചിന്തിക്കാതെ) ചോദ്യത്തിന്റെ ടോണിനു അനുസൃതമായി പറഞ്ഞ ആ ഉത്തരം മിനിട്ടുകള്‍ക്ക് ശേഷം മനോരമ ന്യൂസ്‌ അടിയില്‍ എഴുതി കാണിക്കാന്‍ തുടങ്ങി ദിലീപിന്റെ മാത്രം പേരില്‍!!

രണ്ട്) പ്ലസ്‌ ടു റിസള്‍ട്ട്‌ വന്നു കഴിഞ്ഞ ഉടനെ റിപ്പോര്‍ട്ടര്‍ (കയ്യില്‍ ഒരു കടലാസും പിടിച്ചു എല്ലാം ഒഫീഷ്യല്‍ ആയ കാര്യങ്ങളാണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന ഇഫക്റ്റ് വരുത്തിച്ചു കൊണ്ട് ) കേരള എഞ്ചിനീയറിംഗ് എന്ട്രന്‍സ് ഫലത്തില്‍ യോഗ്യത പരീക്ഷയുടെ മാര്‍ക്ക്‌ കൂടി കൂട്ടും എന്നതിനാല്‍ ഇപ്പോള്‍ എന്ട്രന്‍സ് ഫലത്തിന് മുന്‍പ് പ്ലസ്‌ ടു ഫലം വന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്നു . മാത്രമല്ല ഇനി ഇപ്പോള്‍ എന്ട്രന്‍സ് ഫലത്തിനോട് പ്ലസ്‌ ടു മാര്‍ക്ക്‌ കൂടി കൂട്ടി ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നും പറഞ്ഞു.

സി ബി എസ് ഇ പ്ലസ്‌ ടു ഫലം പുറത്തു വന്നിട്ടില്ല എന്ന് ഈ റിപ്പോര്‍ട്ടര്‍ മറന്നതാണോ അതോ അറിയാത്തതാണോ എന്നറിയില പക്ഷെ ഈ വാര്‍ത്ത ഒഫീഷ്യല്‍ അല്ല എന്നും ആ റിപ്പോര്‍ട്ടറുടെ ഭാവനയില്‍ ഉണര്‍ന്നത് ആണെന്നും സംശയമില്ല. (ഞാന്‍ ഉദ്ദേശിച്ചത് സംശയം ഉണ്ട് എന്നാണു) അങ്ങനെ ആണെങ്കില്‍ വാര്‍ത്ത ചാനലുകളില്‍ പറയുന്ന വാര്‍ത്ത തനിയെ ഉണ്ടാക്കുന്ന പ്രകൃതിദത്തമായ വാര്‍ത്തകള്‍ ആണോ?

വാര്‍ത്തകള്‍ ഇങ്ങനെ സ്വയം സൃഷ്ടിക്കുക ആണെങ്കില്‍ ബ്ലോഗ്ഗര്‍ ബെര്‍ളിയും മനോരമ ന്യൂസും തമ്മില്‍ എന്ത് വ്യത്യാസം?

വഴിയില്‍ നിന്ന് കിട്ടിയ ഒരു നോട്ടീസ് of S.U.C.A. (Communist)




സംഭാവന കൊടുക്കാന്‍ കയ്യില്‍ കാഷില്ലാഞ്ഞതിനാല്‍ ഇത് ബ്ലോഗില്‍ ഇടാം എന്ന് പറഞ്ഞു വാങ്ങി കൊണ്ട് വന്നതാണ്.
വീട്ടില്‍ എത്തിയ ഉടനെ അമ്മ പറഞ്ഞു "ഈ തട്ടിപ്പൊക്കെ നമ്മള്‍ എത്ര കണ്ടതാ. യു ഡി എഫിന് വോട്ട് ചെയ്യില്ല എന്നുറപ്പിച്ചതും എന്നാല്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യാന്‍ ഗതിയില്ലാതതുമായ ആള്‍ക്കാരുടെ വോട്ട് കൊണ്ട് ജയിച്ചു പോയാല്‍ ഇവര്‍ ഉടനെ കളം മാറ്റി ചവിട്ടി ഏതെങ്കിലും പക്ഷത് ചേരും .. നീ ഇത് കണ്ടു വീണു പോകണ്ടാ മോനെ " ന്നു.
ശരിയായിരിക്കാം. അല്ലെങ്കില്‍ എസ് യു സി എ ആത്മാര്‍ഥമായി പണിയെടുക്കുന്ന ഒരു പാര്‍ട്ടി ആയിരിക്കാം. എങ്ങിനെ ആയാലും എല്ലാവര്ക്കും നല്ലത് വരട്ടെ.

ഹൃദയാഘാതം മാരകമല്ല

"കുഴഞ്ഞു വീണു മരിച്ചു" എന്ന് പത്രങ്ങളില്‍ സ്ഥിരം കാണാറുണ്ടോ?
എന്താ സംഭവം എന്നറിയുമോ?
ഹാര്‍ട്ട്‌ അറ്റാക്ക്‌ ... കാര്‍ഡിയാക് അറസ്റ്റ് ... ഹൃദയം നിലച്ചു പോവല്‍...

പക്ഷെ ഹാര്‍ട്ട് അറ്റാക്ക് വരുന്ന ഏതു വ്യക്തിയേയും രിസസ്സിട്ടെയ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ.
മലയാളികള്‍ ചെയ്യാറുണ്ടോ എന്നറിയില്ല.

എന്തായാലും സ്കൌട്ടിങ്ങിലും റെഡ് ക്രോസ്സിലും ഒക്കെ പഠിപ്പിക്കുന്നുണ്ട്..

സംഭവം വളരെ സിമ്പിള്‍ ആണ്..
CPR എന്ന് പറയുന്ന cardio pulmonary resuscitation ഉം ഉണ്ട്.
CCR എന്ന് പറയുന്ന cardio cerbral resuscitation ഉം ഉണ്ട്.
രണ്ടും ഏകദേശം ഒന്ന് തന്നെയാണ്.. പക്ഷെ ആദ്യത്തേതില്‍ കൃത്രിമ ശാസോച്ച്വാസം കൂടി കൊടുക്കുന്നുണ്ട്.. പക്ഷെ ശ്വാസം നല്‍കാതെ തന്നെ ഹൃദയമിടിപ്പ്‌ ഉണ്ടാക്കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ താരത്യമ്യേന എളുപ്പമായ മറ്റേതെങ്കിലും ചെയ്യാന്‍ നമുക്ക് ഓര്‍മ വരട്ടെ

ആദ്യം ശ്വാസോചാസ്വം , ഹൃദയമിടിപ്പ്‌ ഇവ രണ്ടും നിന്നോ എന്ന് നോക്കുക... (അത് ഉണ്ടെങ്കില്‍ പിന്നെ ഇതൊന്നും വേണ്ടല്ലോ) മിക്കവാറും നിലച്ചിരിക്കും.. എന്ന് വെച്ച് അതിനര്‍ത്ഥം ആ മനുഷ്യന്‍ മരിച്ചു എന്നല്ല. തലച്ചോറ് കൂടിപ്പോയാല്‍ 15 മിനിറ്റ് വരെ ഓക്സിജന്‍ ഇല്ലാതെ ജീവിച്ചിരിക്കും... അപ്പോള്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിച്ചുകൊണ്ടിരുന്നാല്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാം.
മാത്രവുമല്ല രക്തത്തില്‍ 5 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജന്‍ ഉണ്ടാവുകയും ചെയ്യും.
അപ്പൊ ഈ ഓക്സിജന്‍ രക്തം തലയില്‍ എത്തിക്കുക എന്നത് മാത്രമേ നമ്മള്‍ ചെയ്യേണ്ടൂ.

CCR ഇല്‍ നെഞ്ചിന്റെ മധ്യത്തില്‍ രണ്ടിഞ്ചു ആഴത്തില്‍ മിനിറ്റില്‍ നൂറു തവണ എന്ന കണക്കെ (സെകണ്ടില്‍ ഒന്നിലധികം തവണ) ശക്തിയായി ഞെക്കുന്നു.
ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സഹായം ലഭിക്കുന്നത് വരെ.

വിജയന്‍ മാഷ്‌ കുഴഞ്ഞു വീണപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് എടുത്തു കൊണ്ട് പോകുന്നതെ കണ്ടുള്ളൂ... ആരും ആ നെഞ്ചില്‍ ഒന്ന് ചേര്‍ത്ത് ഞെക്കിയില്ല. ഒരു പക്ഷെ...

കേരളത്തിലെ ഹര്‍ത്താല്‍ അനുകൂലികളായ ഭാഗ്യശൂന്യരെ

നിങ്ങളുടെ തന്തയ്ക്കു വിളിക്കാനുള്ള സകല കാരണങ്ങളും ഇന്നലെ കാണിച്ചു തന്നിട്ടുണ്ട്. പക്ഷെ കേരളം മുഴുക്കെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങി വലഞ്ഞ ജനങ്ങള്‍ ഇന്നലെ ആ സത്കര്‍മം ചെയ്തിട്ടുള്ളതിനാല്‍ ഞാന്‍ ആയി എന്റെ കണ്ട്രോള്‍ കൈ വിടുന്നില്ല .

ഹര്‍ത്താല്‍ എന്തിനോ ആകട്ടെ. പക്ഷെ ഒരു കാര്യമുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളോട് നിങ്ങള്ക്ക് ആവശ്യപ്പെടാം, അപേക്ഷിക്കാം പക്ഷെ ഒരിക്കലും അജ്ഞാപിക്കരുത് .. നിങ്ങള്‍ ചെയ്തതോ? സംഖ ബലം ഉപയോഗിച്ച് ആളുകളെ പേടിപ്പിച്ചു ഹര്‍ത്താല്‍ വിജയിപ്പിച്ചതായി ഭാവിച്ചു ... ഇല്ല നിങ്ങള്ക്ക് തെറ്റി. ഇന്നലത്തെ ഹര്‍ത്താല്‍ തോറ്റു. എട്ടു നിലയില്‍ പൊട്ടി. കാരണം നിങ്ങള്‍  ഇന്നലെ ജന നന്മയല്ല ചെയ്തത്. ജന ദ്രോഹമാണ്.

ഒരു ഹര്‍ത്താല്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഹര്‍ത്താല്‍ അനുകൂലിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് എന്താ പറയുക? നിങ്ങളുടെ ഹര്‍ത്താല്‍ നിങ്ങള്‍ പേശീബലം കൊണ്ട് നടത്തി കൊണ്ടുവന്നതാണ്. നിങ്ങള്‍ കാണിച്ചത് ജനങ്ങളുടെ മനസല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അങ്ങനെ ഒരു പ്രതികരണം നാളെ കേന്ദ്ര ഗോവെര്‍ന്മേന്റില്‍ നിന്നുണ്ടായിക്കൂട എന്നറിയാത്തത് കൊണ്ട്  അല്ലല്ലോ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത്? കുരയ്ക്കുന്ന പട്ടി മാത്രമേ കള്ളനെ പിടിക്കൂ എന്ന് ധരിച്ചു നില്‍ക്കുന്ന കേരളത്തിലെയും ബെന്ഗാളിലെയും ദശലക്ഷകണക്കിനു ഇന്ത്യന്‍ വിഡ്ഢികളുടെ മുന്നില്‍ ഒരു സുരേഷ് ഗോപി സ്റ്റൈല്‍ ആക്ഷന്‍ കാട്ടാനല്ലേ?

ആയിക്കോട്ടെ. തടിമാടന്മാരായ അന്ധന്മാരെക്കൊണ്ട് മുന്‍പില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങള്‍ അടിപ്പിക്കുന്ന അടിയില്ലേ. ആ അടി ബൂമെരാങ്ങു പോലെ തിരിച്ച് വന്നു നിങ്ങള്ക്ക് തന്നെ കൊള്ളും . ഇത് നിങ്ങളുടെ കൊള്ളരുതായ്മ കണ്ടു വളര്‍ന്നു വരുന്ന ഒരു യുവ തലമുറയുടെ വാക്കാണ്. സത്യമല്ലാതെ ഭവിക്കില്ല.

എങ്കിലും അല്പം പോലും നന്മ മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് രണ്ടാമതും ഒന്നാലോചിക്കൂ. അക്രമ രാഷ്ട്രീയം കണ്ടു വിരക്തി വന്ന ഒരു മനസിന്റെ അപേക്ഷ.

രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?

മനോരമ ന്യൂസ്‌ "കൌണ്ടര്‍ പോയിന്റ്‌ " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്‌ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍  ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.

സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?

ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?

ഒബാമയയെ ഓര്‍ക്കാന്‍  സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?

ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...

അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ്‌ ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍  ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത്  ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?

അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?

അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.

നിങ്ങള്‍ ഇപ്പോഴും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ടോ? (കിടക്കയില്‍ മുള്ളുന്നുണ്ടോ?)

ഒന്നിനെയും വെറുക്കുന്നത് ശരിയല്ല എന്നറിയാം. എന്നാലും എന്നെ വെറുക്കൂ എന്നെ വെറുക്കൂ എന്ന് ഇങ്ങോട്ട് പറയുമ്പോള്‍ ചാനല്‍ മാറ്റാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് പറയുകയാണേ നിങ്ങള്‍ ഇപ്പോളും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറയുക ആണെങ്കില്‍ നിങ്ങള്‍ ഇപ്പോളും കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കേണ്ടി വരും.
കാരണംസ്
  1. 2007, 2008, 2009, 2010, 2011, 2012 (പിന്നെ ഇല്ല, 2012 ഇല്‍ ലോകാവസാനം :P) എന്നിങ്ങനെ നീണ്ടു പോകുന്ന സീസണുകള്‍ . എന്നാല്‍ എല്ലാം ഒന്നിനൊന്നു പൊട്ടയാണ് താനും.
  2. കണ്ടു മടുത്ത മുഖങ്ങള്‍.
  3. കേട്ട് മടുത്ത ഡയലോഗുകള്‍
  4. മടുപ്പിക്കും നീട്ടികൊണ്ടുപോകള്‍
  5. എല്ലാത്തിനും ഉപരി വിനോദം എന്ന പ്രാഥമിക ഉദ്ദേശം മറന്നു പോയത്.
ഇത് എല്ലാം ചേര്‍ന്ന് രാത്രി ഒമ്പത് മണിയാകുമ്പോള്‍ ഏഷ്യാനെറ്റ്‌ എന്ന ചാനലിന്റെ അടുത്തുകൂടെ പോവാതിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്

സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്‌. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍  നിങ്ങള്‍ അങ്ങോട്ട്‌ തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."

ഓജോ ബോര്‍ഡ് - ഉണ്ട O

ആദ്യമായി നമ്മള്‍ തമ്മില്‍ പ്രോഗ്രമിനോട് നന്ദി പറഞ്ഞു കൊള്ളുന്നു. കേരള ജനത എന്ത് കാണണം എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.
-------------
ഓജോ ബോര്‍ഡ്‌ എന്നാ സംഗതി എന്താണെന്ന് ചെറിയൊരു അറിവ് നിങ്ങള്‍ക്കുണ്ട്‌ എന്ന് ഞാന്‍ വിചാരിക്കുന്നു. അല്ല എനിക്കും അത്രയേ ഉള്ളൂ. (അല്ലെങ്കിലും കുട്ടികളുടെ കളിപ്പാട്ട കാറിന്റെ ടയറില്‍ എത്ര സ്ക്രൂ  ഉണ്ടെന്നു നമ്മള്‍ എവിടെ നോക്കുന്നു, അല്ലെ?)

എന്റെ ഒരു  സഹോദരി ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതെ ഉള്ളൂ ഹോസ്റ്റലില്‍ വെച്ച് ഓജോ ബോര്‍ഡ് വെച്ച് കളിക്കാര്‍ ഉണ്ടെന്നു . ഞാന്‍ ഇത് വരെ ഇതിനെ ഒരു വിനോദോപാധിയില്‍ അധികമായി കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുന്ത്രാണ്ടം വെച്ച് കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലില്‍  നട്ടപ്പാതിരായ്ക്ക് "ആത്മാവുമായി  സല്ലപിച്ചു " നാട്ടപ്രാന്തു വന്ന കുട്ടികള്‍ ഉണ്ട് എന്ന അറിവ് ഞാന്‍ ഞെട്ടലോടെയാണ് കേട്ടത് .

എങ്കിലും ഞാന്‍ ചിന്തിച്ചു പോവുകയാണ് എങ്ങിനെ നമുക്ക് ഇത്രയ്ക്ക് വല്ല്യ അന്ധവിശ്വാസികള്‍ ആകാന്‍ കഴിയുന്നു?

ഒന്നാമത് ഇതിന്റെ "ശാസ്ത്രീയ അടിത്തറ" ഇതാണ് : ആത്മാവ് വന്നു നമ്മുടെ കയ്യിലൂടെ ഉത്തരം കാണിച്ചു തരും.
പിന്നെ മറ്റൊന്ന്, വിശ്വാസം ഇല്ലാത്തവര്‍ ചെയ്‌താല്‍ ഇത് വര്‍ക്ക്‌ ചെയ്യില്ല. (അത് പിന്നെ എന്ത് ലൊട്ട കൊണ്ട് വന്നാലും അങ്ങനെ തന്നെയാണല്ലോ )

നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഇത് കണ്ടവര്‍ക്ക് അറിയാം, അവസാനം ഒരു വിവരമുള്ള ഡോക്ടര്‍ വന്നു കള്ളി വെളിച്ചത്താക്കി.
സംഭവം സിമ്പിള്‍. നമ്മള്‍ നമ്മെ തന്നെ പറ്റിക്കുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ബോര്‍ഡില്‍ വെച്ച കോയിന്‍ നീക്കുന്നു. പക്ഷെ നാട്ടപ്പാതിരയുടെ മെഴുകുതിരി എഫെക്റ്റ്  വരുമ്പോള്‍ ഇതു നിഷ്കളങ്കനും വിചാരിച്ചു പോകും ആത്മാവ് വന്നു കൈ ചലിപ്പിക്കുന്നതാനെന്നു.

ഇത് തട്ടിപ്പാനെന്നതിനു ഒരു തെളിവും ഞാന്‍ നിരത്തില്ല. കാരണം ഇത് തട്ടിപ്പല്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികള്‍ ആയവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.
എങ്കിലും ബാക്കിയുള്ളവരോട്‌ പറയുകയാ - കേരളത്തില്‍ നമ്മള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ എളുപ്പം പറ്റിക്കാന്‍ പറ്റുന്നവരാണ്... ഐ മീന്‍ വളരെ വളരെ എളുപ്പം.