വിംബിള്‍ഡണ്‍ പുല്‍ മൈതാനത്തില്‍ ഇന്നു വൈകുന്നേരം (ഇന്ത്യന്‍ സമയം) ഫെഡറര്‍ തന്റെ 15-ആം ഗ്രാണ്ട്സ്ലാം നേടുന്നതായിരിക്കും. അമേരികയുടെ ആന്റി റോഡിക്കിനെ തോല്പിച്ചാണ് ഫെഡറര്‍ തന്റെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ പോകുന്നത്.
ഇങ്ങനെ ഞാന്‍ പറഞ്ഞാല്‍ അമിതാത്മവിശ്വാസം ആണ്, ഫെഡറര്‍ ഇന്നു തോല്‍ക്കണം എന്നാലേ ഞാന്‍ പഠിക്കൂ എന്ന് ആരോക്കെയെന്കിലും മനസ്സില്‍ കരുതിയിട്ടുണ്ടാവും എന്നത് അവിടെ നില്‍ക്കട്ടെ.
ഇന്നു ഫെഡറര്‍ ജയിക്കുമ്പോള്‍ മറ്റൊരു വാദം ആണ് ലോകം മുഴുവന്‍ അലയടിക്കാന്‍ പോന്ന വിവാദമായി തീരാന്‍ പോകുന്നത്. നദാല്‍.
നദാല്‍ ഇല്ലാത്തതാണ് ഫെടരരുടെ വിജയരഹസ്യം എന്ന് നാളെ പതിനായിരം നദാല്‍ ഫാന്‍സ് എങ്കിലും പറയും പറഞ്ഞിരിക്കും. ഇനി നദാല്‍ ഉണ്ടായിരുന്നെങ്കിലും ഫെഡറര്‍ ജയിക്കുമായിരുന്നു എന്ന സത്യം എത്ര ഫെഡറര്‍ അനുകൂലികള്‍ വിളിച്ചു കൂക്കിയാലും അവര്‍ സമ്മതിക്കില്ല . ഫെഡറര്‍ എന്ന പ്രതിഭാസം ഈ മാസം ജൂലൈ 22 ഇന് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ജന്മം കാണാന്‍ പറ്റാത്ത സൂര്യഗ്രഹണം പോലെ അപൂര്‍വ്വം ആണെന്ന സത്യം മനസിലാക്കാന്‍ അവര്‍ വളര്‍ന്നിട്ടില്ല എന്ന് പറയുന്നതു തെറ്റാണ്. ഫെഡറര്‍ എന്ന മഹാസത്യത്തെ ആരെങ്കിലും കെട്ടിയിടും എന്ന് മോഹിച്ചു സ്വപ്നം കാണുന്നവര്‍ ആണ് നദാല്‍ ഫാന്‍സ് ആയി മാറുന്നത് എന്നത് തന്നെ കാരണം.
അതുകൊണ്ട് ഇനി ഒന്നേ പറയാനുള്ളൂ .
ഫെഡറര്‍
ഫെഡറര്‍ മാത്രം
കറക്റ്റ് മോനെ കറക്റ്റ് ...
ReplyDelete