ആദ്യമായി നമ്മള് തമ്മില് പ്രോഗ്രമിനോട് നന്ദി പറഞ്ഞു കൊള്ളുന്നു. കേരള ജനത എന്ത് കാണണം എന്ന് അവര്ക്ക് വ്യക്തമായി അറിയാം.
-------------
ഓജോ ബോര്ഡ് എന്നാ സംഗതി എന്താണെന്ന് ചെറിയൊരു അറിവ് നിങ്ങള്ക്കുണ്ട് എന്ന് ഞാന് വിചാരിക്കുന്നു. അല്ല എനിക്കും അത്രയേ ഉള്ളൂ. (അല്ലെങ്കിലും കുട്ടികളുടെ കളിപ്പാട്ട കാറിന്റെ ടയറില് എത്ര സ്ക്രൂ ഉണ്ടെന്നു നമ്മള് എവിടെ നോക്കുന്നു, അല്ലെ?)
എന്റെ ഒരു സഹോദരി ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതെ ഉള്ളൂ ഹോസ്റ്റലില് വെച്ച് ഓജോ ബോര്ഡ് വെച്ച് കളിക്കാര് ഉണ്ടെന്നു . ഞാന് ഇത് വരെ ഇതിനെ ഒരു വിനോദോപാധിയില് അധികമായി കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുന്ത്രാണ്ടം വെച്ച് കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലില് നട്ടപ്പാതിരായ്ക്ക് "ആത്മാവുമായി സല്ലപിച്ചു " നാട്ടപ്രാന്തു വന്ന കുട്ടികള് ഉണ്ട് എന്ന അറിവ് ഞാന് ഞെട്ടലോടെയാണ് കേട്ടത് .
എങ്കിലും ഞാന് ചിന്തിച്ചു പോവുകയാണ് എങ്ങിനെ നമുക്ക് ഇത്രയ്ക്ക് വല്ല്യ അന്ധവിശ്വാസികള് ആകാന് കഴിയുന്നു?
ഒന്നാമത് ഇതിന്റെ "ശാസ്ത്രീയ അടിത്തറ" ഇതാണ് : ആത്മാവ് വന്നു നമ്മുടെ കയ്യിലൂടെ ഉത്തരം കാണിച്ചു തരും.
പിന്നെ മറ്റൊന്ന്, വിശ്വാസം ഇല്ലാത്തവര് ചെയ്താല് ഇത് വര്ക്ക് ചെയ്യില്ല. (അത് പിന്നെ എന്ത് ലൊട്ട കൊണ്ട് വന്നാലും അങ്ങനെ തന്നെയാണല്ലോ )
നമ്മള് തമ്മില് പരിപാടിയില് ഇത് കണ്ടവര്ക്ക് അറിയാം, അവസാനം ഒരു വിവരമുള്ള ഡോക്ടര് വന്നു കള്ളി വെളിച്ചത്താക്കി.
സംഭവം സിമ്പിള്. നമ്മള് നമ്മെ തന്നെ പറ്റിക്കുന്നു. നമ്മള് അറിഞ്ഞോ അറിയാതെയോ ബോര്ഡില് വെച്ച കോയിന് നീക്കുന്നു. പക്ഷെ നാട്ടപ്പാതിരയുടെ മെഴുകുതിരി എഫെക്റ്റ് വരുമ്പോള് ഇതു നിഷ്കളങ്കനും വിചാരിച്ചു പോകും ആത്മാവ് വന്നു കൈ ചലിപ്പിക്കുന്നതാനെന്നു.
ഇത് തട്ടിപ്പാനെന്നതിനു ഒരു തെളിവും ഞാന് നിരത്തില്ല. കാരണം ഇത് തട്ടിപ്പല്ല എന്ന് കരുതാന് മാത്രം വിഡ്ഢികള് ആയവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.
എങ്കിലും ബാക്കിയുള്ളവരോട് പറയുകയാ - കേരളത്തില് നമ്മള് വിചാരിക്കുന്നതില് കൂടുതല് ആളുകള് എളുപ്പം പറ്റിക്കാന് പറ്റുന്നവരാണ്... ഐ മീന് വളരെ വളരെ എളുപ്പം.
കേരള വര്മ്മ പഴശ്ശി രാജ - ദി ഫിലിം കാണുന്നതിന് മുന്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
മമ്മൂട്ടി ആരാണെന്ന് അറിയാത്തതും പക്ഷെ മലയാള സിനിമ എന്താണെന്നും അറിയുന്ന ഒരാളെ ശബ്ദം ഇല്ലാതെ പഴശ്ശി രാജ എന്ന സിനിമ കാണിച്ചാല് അയാള് അത് ഒരു മലയാളം സിനിമ അല്ലെ അല്ല എന്ന് മാത്രമേ പറയൂ. പ്രിന്സ് ഓഫ് പേര്ഷ്യ, ഗ്ലാഡിയേറ്റര്, ദി ലാസ്റ്റ് സമുറായ് തുടങ്ങിയ സിനിമകളുമായി വരെ താരതമ്യം ചെയ്യാന് പറ്റും വിധത്തില് ആണ് ഈ സിനിമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് .
അഥവാ ഇനിയും നിങ്ങള് പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില് തൊട്ടടുത്ത തിയേറ്ററില് അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാന് വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള് ശ്രദ്ധിക്കാനുണ്ട്:
അഥവാ ഇനിയും നിങ്ങള് പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില് തൊട്ടടുത്ത തിയേറ്ററില് അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാന് വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള് ശ്രദ്ധിക്കാനുണ്ട്:
- സംഗതി മൂന്നു മൂന്നര മണിക്കൂറ് നീളം വരും. അതായത് സെക്കന്റ് ഷോയ്ക്ക് കയറിയാല് രാവിലെ ഒരു മണിയാകും പുറത്തിറങ്ങാന്.
- സംഭവം ആദ്യം മുതല് അവസാനം വരെ യുദ്ധം യുദ്ധം യുദ്ധം. അടി കുത്ത് വെട്ടു കുത്ത് ചവിട്ടു വെടി അമ്പ് പീരങ്കി ഇത് മാത്രമേ ഉള്ളൂ. (ഇടയ്ക്കിടയ്ക്ക് സംഗതിയും ഉണ്ട് കേട്ടോ)
- ഫിസിക്സില് വളരെ പിന്നില് ആണ് ഇതിന്റെ ഡയറക്ടര്. സിനിമയില് ഒരു നാലഞ്ചു ജമ്പ്സ് ഉണ്ട്. മമ്മൂട്ടി, മനോജ് കെ ജയന് , പദ്മപ്രിയ എല്ലാരും തുള്ളുന്നുണ്ട് . പക്ഷെ എല്ലാവരും തുള്ളുമ്പോള് ഹൈ ജമ്പില് വേള്ഡ് റെക്കോര്ഡ് കിട്ടിയവരെക്കാളും തുള്ളും . അത് പോട്ടെ സിനിമയില് സാധാരണം. പക്ഷെ ഈ തുള്ളല് അങ്ങനെയല്ല. നിന്ന നില്പില് ഒരു പോന്തലാ. (ഒരു മാതിരി കയറു കെട്ടി വലിക്കുന്നത് പോലെ). അതും അല്ല മനോജ് കെ ജയനൊന്നും കയറിന്റെ മുകളില് നിന്ന് ബാലന്സ് കിട്ടാഞ്ഞതിനാല് ആകാശത്ത് വെച്ച് ശരീരം അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതൊക്കെ കാണാം. ഒന്ന് കണ്ണ് ചിമ്മിയേക്കണം.
- ശരത് കുമാര് എന്ന ഒരു പ്രശസ്ത തമിള് നടന് ഇതില് എടച്ചേരി കുങ്കന് ആയി അഭിനയിക്കുന്നുണ്ട് . ഇതാരാണെന്ന് നിങ്ങള്ക്കറിയില്ലെങ്കില് ഉടന് ഈ വിക്കിപീഡിയ ലേഖനം വായിക്കുക അല്ലെങ്കില് ഒരു മസില് മാന് സ്ക്രീനില് തെളിയുമ്പോള് ചുറ്റും കയ്യടി കേള്ക്കും പക്ഷെ നിങ്ങള് പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കും (ഞാന് ഇരുന്ന പോലെ)
- ഒറിജിനല് പഴശ്ശി രാജ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണു കരുതപ്പെട്ടു വരുന്നത്.
- ഇന്ത്യന് ആര്മിയില് രാജാവ് എന്നൊരു പോസ്റ്റ് ഒഴിവില്ല . അതുകൊണ്ട് മമ്മൂട്ടിക്ക് ചാന്സും ഇല്ല. ഇനി അത് കഴിഞ്ഞിട്ട് മോഹന്ലാല് ഫാന്സിനോട് അടിയാക്കാം എന്ന് വിചാരിചിരിക്കേണ്ട.
- ഇനി നിങ്ങള് വന് മോഹന്ലാല് ഫാന് ആണെങ്കില് (അല്ല അദ്ദേഹത്തെ കന്നെടുതാല് കണ്ടൂടാ എന്നാണെങ്കിലും) പടത്തിന്റെ തുടക്കത്തില് തന്നെ ലാലേട്ടന്റെ മനോഹരമായ ശബ്ദം ഉള്പ്പെടുത്തിയിട്ടുണ്ട്. (കണ്ണ് കൊള്ളാതിരിക്കാന് ;D)
- ഞാന് മോഹന്ലാലിന്റെ ആരാധകന് അല്ല (മമ്മൂട്ടിയുടെയും അല്ല)
- ഇത് ഒരു ലോക സിനിമയാണ് . ലോക്കല് അല്ല .
ഓക്കേ ഇനി ടാകീസിലേക്ക് വണ്ടി വിട്ടോ.
ഇന്റര്നെറ്റില് സുരക്ഷിതരായി ഇരിക്കാന് ഈ കാര്യങ്ങള് ശ്രദ്ധിക്കുക
പൊതുവായി പറഞ്ഞാല്
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security Center
- സ്വന്തം പേര്സണല് കാര്യങ്ങള് ആരോടും പറയാതിരിക്കുക. ഉദാഹരണത്തിന് അഡ്രസ്, ടെലിഫോണ് നമ്പര്, തുടങ്ങിയവ
- ഇന്റര്നെറ്റില് വെച്ചു പരിചയപ്പെട്ട ആരെങ്കിലും നേരില് കാണണം എന്ന് ആവശ്യപ്പെട്ടാല് കഴിവതും ഒഴിഞ്ഞു മാറുക. അല്ലെങ്കില് ഒരു പൊതു സ്ഥലത്തു വെച്ചു കൂടികാഴ്ച തരപ്പെടുത്തുക.
- സ്വന്തം ചിത്രങ്ങളോ മറ്റോ അറിയാത്തവരുമായി ഷെയര് ചെയ്യാതിരിക്കുക.
- ചാറ്റ് ചെയ്യുമ്പോഴും മറ്റും ഒരു കാര്യം ഓര്മിക്കുക 23 വയസ്സുള്ള ഓസ്ട്രേലിയക്കാരി പെണ്കുട്ടി എന്ന് പറഞ്ഞു നിങ്ങളോട് ചാറ്റ് ചെയ്യുനത് ചിലപ്പോള് അമ്പത് വയസുള്ള തൊണ്ടന് മലയാളി ആയിരിക്കാം. (മറിച്ചും ആവാം)
- ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുതുകയോ ബ്ലാക്ക് മെയില് ചെയ്യുകയോ ചെയ്താല് ഒന്നുക്കില് പോലീസില് അറിയിക്കുക, അല്ലെങ്കില് അയാളുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കുക, അല്ലാതെ പിന്നെയും അയാള് പറയുന്നതും കേട്ടിരിക്കാന് പോകരുത്
- ഏതെങ്കിലും ബാങ്കിന്റെ വെബ്സൈറ്റ് പോലെത്തന്നെ അതേപോലെ ഉള്ള പേരില് കള്ളന്മാര് സ്വന്തമായിവെബ്സൈറ്റ് ഉണ്ടാക്കും. അത് കൊണ്ടു അഡ്രസ് അടിക്കുമ്പോള് സ്പെല്ലിംഗ് മിസ്ടെയ്ക്കു ഇല്ലാതെ വരാന് നോക്കുക.
പണ്ടു PayPal.com ഇന് പകരം PayPaI.com എന്ന അഡ്രസ് വെച്ചു ഇങ്ങനെ കുറെ പൈസ തട്ടിയതാ. - മോസില്ല ഫയര്ഫോക്സ് എന്ന വിപ്ലവകരമായ ബ്രൌസര് ഉപയോഗിക്കുക . ഇതു നിങ്ങളുടെ പാസ്വേര്ഡ് തുടങ്ങിയവ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് , ഇതിന്റെ അഡ്രസ് ബാറിന്റെ ഇടതു ഭാഗത്തുള്ള ഐക്കണ് നോക്കി നിങ്ങള് നില്ക്കുന്ന സൈറ്റ് നല്ല സര്ട്ടിഫിക്കറ്റ് ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കാം. അതെ പോലെ വല്ല കള്ളന്മാരുടെ വെബ്സൈറ്റ് ഇലോ മറ്റോ നിങ്ങള് പോവുകയാണെങ്കില് അത് നിങ്ങള്ക്ക് മുന്നറിയിപ്പ് തരികയും ചെയ്യും
- നിങ്ങളുടെ കമ്പ്യൂട്ടറില് വൈറസ് , ആഡ്വെയര് , സ്പൈവെയര് തുടങ്ങിയവ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തുക. ഇതില് ചിലത് നിങ്ങളുടെ പാസ്വേര്ഡും മറ്റും ചോര്ത്താന് സാധ്യതയുണ്ട്.
- ഇ-മെയിലുകളില് കാണുന്ന ലിങ്കുകള് ക്ലിക്ക് ചെയ്തു കിട്ടുന്നത് അതെ ലിങ്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തുക.
- ഇ-മെയിലുകള് വരുന്ന അഡ്രസ് മാറ്റാന് എളുപ്പമാണ്, അതായത് കള്ളന്മാര് ചിലപ്പോള് മൈക്രോസോഫ്റ്റിന്റെ പേരില് ഇമെയില് അയക്കും പക്ഷെ അത് മൈക്രോസോഫ്ട് അയക്കുന്നതായിരിക്കില്ല.
അത് കൊണ്ടു, ഇ-മെയിലുകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക - ഒരു ബാങ്കും തന്റെ കസ്ടമെര്സിനോട് പാസ്വേര്ഡ് അയച്ചു കൊടുക്കാന് പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല് അയച്ചുകൊടുതെക്കരുത്
- ബാങ്കുകളെ പോലെ തന്നെ ജിമെയില്, ഹോട്മെയില്, യാഹൂ തുടങ്ങിയവയും പാസ്സ്വേര്ഡ് ചോദിക്കില്ല, അത് കൊണ്ടു, ലോഗ് ഇന് ചെയ്യാന് അതതു വെബ്സയിട്ടുകളില് അല്ലാതെ പാസ്സ്വേര്ഡ് കൊടുക്കാന് പാടില്ല.
- പല വെബ്സൈറ്റ് ഉകളും നിങ്ങളുടെ കൂട്ടുകാരെ കണ്ടെത്താന് വേണ്ടി ഇമെയില് അഡ്രസ്സും പാസ്സ്വേര്ഡ് ഉം ചോദിക്കും, അങ്ങനെ പാസ്സ്വേര്ഡ് കൊടുക്കാന് തീരുമാനിക്കുമ്പോള് വിശ്വസ്തമായ വെബ്സയിടുകള്ക്ക് മാത്രം കൊടുക്കുക, ബാക്കിയുള്ളവര് നിങ്ങളെ പട്ടിക്കും
- ഫോര്വേഡ് ആയി വരുന്ന എല്ലാ ഇ-മെയിലുകളും സത്യം അല്ല. പലതിലും പറയുന്നതു അപ്പടി പുളുവായിരിക്കും
ഉദാഹരണത്തിന് എ ടി എം ഇല് വെച്ചു നിങ്ങളെ ഒരു കള്ളന് കത്തി കാട്ടി ഭയപ്പെടുത്തി പണം തട്ടാന് വേണ്ടി പിന് അടിക്കാന് പറയുമ്പോള് നിങ്ങളുടെ പിന് തിരിച്ചടിച്ചാല് (അതായത് 1234 എന്നത് 4321 എന്ന് അടിച്ചാല് ) ഉടനെ പോലീസില് വിവരം അറിയിക്കും എന്ന് പറഞ്ഞു ഒരു മെയില് കറങ്ങി നടക്കുന്നുണ്ട്. ഒന്നാലോചിച്ചാല് ഇതിന്റെ ഒക്കെ സത്യാവസ്ഥ മനസിലാക്കവുന്നത്തെ ഉള്ളൂ. അതുമല്ലെങ്കില് അങ്ങിനെയുള്ള മെയിലുകളുടെ സബ്ജക്റ്റ് ഗൂഗിള് ഇല് സേര്ച്ച് ചെയ്തു നോക്കിയാല് കാര്യം മനസിലാവും.
snopes.com
urbanlegends.about.com
hoaxbusters.org
museumofhoaxes.com
hoax-slayer.com
തുടങ്ങിയ വെബ്സയിട്ടുകളും ഇക്കാര്യത്തില് നിങ്ങളെ സഹായിക്കും.
അര്ബന് ലെജെന്ദ്സ് എന്നും ഹോയക്സ് ഇമെയില് എന്നും അറിയപ്പെടുന്ന ഇത്തരം ഇ-മെയിലുകള് ദയവു ചെയ്തു ഫോര്വേഡ് ചെയ്യാതിരിക്കുക (വെറും ശല്യം ആയി മാരാതിര്ക്കുക ) - നേരത്തെ ഒരു പോസ്റ്റില് പറഞ്ഞതു പോലെ നിങ്ങള്ക്ക് പല സ്പാം ഇ-മെയിലുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും . നിങ്ങള് ഇതു വരെ പങ്കെടുക്കാത്ത മത്സരങ്ങളില് ജയിച്ചു എന്ന് പറഞ്ഞും, യാഹൂവിന്റെ ലോട്ടറി കിട്ടി എന്ന് പറഞ്ഞും, നൈജീരിയക്കാരന്റെ അമ്മായി അപ്പന് മരിച്ചു നിങ്ങള് അനന്തരാവകാശി എന്നും ഒക്കെ പറഞ്ഞു ഇമെയില് വരും. അതൊക്കെ അപ്പപ്പോള് ഡിലീറ്റ് ചെയ്തു സമയം ലാഭിക്കുക.
(300000000 dollar എന്നൊക്കെ സംഖ്യകള് ഒബാമ പോലും കണ്ടിട്ടുണ്ടാവില്ല എന്നാലോചിക്കുക) - നിങ്ങളെ അറിയാത്തതോ ഓര്മിക്കാന് സാധ്യത ഇല്ലാത്തതോ ആയ ഒരാള്ക്ക് ഇമെയില് അയക്കുമ്പോള് നിങ്ങള് ആരാണെന്ന് ഒരു രൂപം എങ്കിലും കൊടുക്കാന് ശ്രദ്ധിക്കുക.
- .gov എന്ന് അവസാനിക്കുന്നത് അമേരികന് ഗവണ്മെന്റിന്റെ വെബ്സയിറ്റുകള് ആണ്.
.gov.in, എന്നത് ഇന്ത്യന് ഗവണ്മെന്റിന്റെ വെബ്സയിറ്റുകള് ആണ്. - .kerala.gov.in എന്നത് കേരള ഗവണ്മെന്റ് ഉമായി ബന്ധപ്പെട്ട കാര്യങ്ങള് ആണ്.
- .nic.in എന്നത് national informatic center ഉമായി ബന്ധപ്പെട്ട വെബ്സയിറ്റുകള് ആണ്.
- .com, .net, .in, .co.in തുടങ്ങിയവ ഏതൊരാള്ക്കും ഉപയോഗിക്കാവുന്ന വെബ്സയിറ്റുകള് ആണ്. ഇവ ഉപയോഗിക്കുമ്പോള് സൂക്ഷിക്കണം.
- google പറഞ്ഞു തരുന്ന വെബ്സയിറ്റുകള് എല്ലാം നല്ലവ ആയിക്കോളണം എന്നില്ല.
- ഒരു പണിയും ചെയ്യാതെ മാസം 20000 രൂപ ഉണ്ടാക്കാം എന്നും, വീട്ടില് നിന്നും പണി എടുത്തു മാസം നാല്പ്പതിനായിരം ഉണ്ടാക്കാം എന്നൊക്കെ പറയുന്ന വെബ്സയിറ്റുകളെ വിശ്വസിക്കാതിരുന്നാല്, നിങ്ങള്ക്ക് കുറെ സമയം ലാഭം.
- വിക്കിപീഡിയ മുതല് ഇങ്ങോട്ട് ഏത് വെബ്സയിറ്റായാലും അതില് പറയുന്ന കാര്യങ്ങള് വിശ്വാസയോഗ്യം ആയിരിക്കണം എന്നില്ല. കാരണം, മിക്ക വെബ്സയിട്ടുകളും ഉണ്ടാക്കുന്നത് ഓരോരുത്തര് അവര്ക്കു തോന്നുന്നതൊക്കെ ടൈപ്പ് ചെയ്തു വെക്കാന് ആണ്. അത് കൊണ്ടു ബുദ്ധിപൂര്വ്വം മാത്രം കാര്യങ്ങള് കാണുക.
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security Center
ആ നൈജീരിയാക്കാരന് എങ്ങിനെ ഇതു സാധിച്ചു
ഏകദേശം അരക്കോടി രൂപ ഓണ്ലൈന് തട്ടിപ്പിലൂടെ നേടിയ ഒരു നൈജീരിയക്കാരനെ പോലീസ് പിടിച്ചത്രേ. ആ തട്ടിപ്പ് എങ്ങിനെയാ നടത്തിയത് എന്ന് കൂടി കേള്ക്കുമ്പോള് മാത്രമെ ഞെട്ടൂ.
ഇത്തരം തട്ടിപ്പ് കേസുകളില് ചെന്നു വീഴുന്നവരെ വേണം ശരിക്ക് പറഞ്ഞാല് അറസ്റ്റ് ചെയ്യാന്. ഏതെങ്കിലും ശരാശരി മനുഷ്യന് ഇതൊക്കെ വിശ്വസിക്കുമോ? ഏതോ ഒരു പണക്കാരന് എവിടെയോ വെച്ചു മരിച്ചു. എന്നിട്ട് അയാളുടെ മൊത്തം പണവും നമുക്കു കൊണ്ടു തരുന്നു. അതും എവിടെയോ കിടക്കുന്ന നമ്മുടെ ഇമെയില് അഡ്രസ് പരതി കണ്ടെത്തി നമ്മളെ അറിയിക്കുന്നു. എന്തായാലും ചത്തവന് ഇമെയില് അയക്കാന് ആവില്ല. അപ്പോള് ബാക്കിയുള്ളവന്മാര് അല്ലെ ഇതു ചെയ്യുന്നത് . എന്താന്നോ
"ചാന്സേയില്ല !" എന്ന് പറഞ്ഞു ഒഴിവാക്കേണ്ട സംഗതികള് ആണ് ഇതൊക്കെ. എന്നിട്ടും പോയി വീണു . ഇങ്ങനെയുള്ള നൂറുകണക്കിന് ഈമെയിലുകള് മാസം തോറും വന്നിട്ടും ഒന്നു പോലും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തിട്ടും ഇന്നു രാവിലെ എന്റെ അമ്മ എന്നോട് പറയുകയാ: "നോക്ക് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണേ. " എന്ന്
എന്താ പറയുക ? ഇന്റര്നെറ്റ് ഉപയോഗിക്കുന്ന ബാക്കിയുള്ളവര്ക്ക് പണിയാക്കാന്.
അപ്പോളാ ഞാന് ആലോചിച്ചത് . കുട്ടികളോട് സൂക്ഷിച്ചു ഉപയോഗിക്കണം എന്നൊക്കെ പറയുമെങ്കിലും വല്ല്യവരോട് ആരും ഇതൊന്നും പറയാറില്ല. അതെ കാരണം കൊണ്ടാണ് കുട്ടികളെക്കാള് കൂടുതല് കേരളത്തില് വല്ല്യവര് പറ്റിക്കപ്പെടുന്നത്.
അത് കൊണ്ടു ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള് സൂക്ഷിക്കാനായുള്ള കുറെ കാര്യങ്ങള് ഞാന് അടുത്ത പോസ്റ്റില് ഇടുന്നതായിരിക്കും
ബന്ധപ്പെട്ട പോസ്റ്റുകള് :
ഇന്റര്നെറ്റില് സുരക്ഷിതരായി ഇരിക്കാന് ഈ കാര്യങ്ങള് ശ്രദ്ധിക്കുക
നൈജീരിയയില് ഒരു വല്ല്യ പണക്കാരന് മരിച്ചു. അദ്ദേഹത്തിന്റെ അനന്തരാവകാശി ആയി തിരഞ്ഞെടുത്തത് താങ്കളെയാണ് . ഏകദേശം 15 ദശലക്ഷം രൂപയുടെ സ്വത്താ ഉള്ളത്. നിങ്ങള് നൈജീരിയയില് വന്നു പണം വാങ്ങേണ്ടതാണ്.ഈ ഇമെയില് വായിച്ചിട്ട് അതില് പറയുന്നതു അപ്പടി വിഴുങ്ങി കൊണ്ടു പോയി നാല്പ്പതു ലക്ഷം രൂപ ഏതോ ബാങ്ക് അക്കൌണ്ടില് ഇട്ടു കൊടുത്തു ഏതോ വിദ്വാന്, എന്തിനെന്നോ ആ 150 ലക്ഷം ട്രാന്സ്ഫര് ആക്കാന്.
ഇത്തരം തട്ടിപ്പ് കേസുകളില് ചെന്നു വീഴുന്നവരെ വേണം ശരിക്ക് പറഞ്ഞാല് അറസ്റ്റ് ചെയ്യാന്. ഏതെങ്കിലും ശരാശരി മനുഷ്യന് ഇതൊക്കെ വിശ്വസിക്കുമോ? ഏതോ ഒരു പണക്കാരന് എവിടെയോ വെച്ചു മരിച്ചു. എന്നിട്ട് അയാളുടെ മൊത്തം പണവും നമുക്കു കൊണ്ടു തരുന്നു. അതും എവിടെയോ കിടക്കുന്ന നമ്മുടെ ഇമെയില് അഡ്രസ് പരതി കണ്ടെത്തി നമ്മളെ അറിയിക്കുന്നു. എന്തായാലും ചത്തവന് ഇമെയില് അയക്കാന് ആവില്ല. അപ്പോള് ബാക്കിയുള്ളവന്മാര് അല്ലെ ഇതു ചെയ്യുന്നത് . എന്താന്നോ
"ചാന്സേയില്ല !" എന്ന് പറഞ്ഞു ഒഴിവാക്കേണ്ട സംഗതികള് ആണ് ഇതൊക്കെ. എന്നിട്ടും പോയി വീണു . ഇങ്ങനെയുള്ള നൂറുകണക്കിന് ഈമെയിലുകള് മാസം തോറും വന്നിട്ടും ഒന്നു പോലും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തിട്ടും ഇന്നു രാവിലെ എന്റെ അമ്മ എന്നോട് പറയുകയാ: "നോക്ക് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണേ. " എന്ന്
എന്താ പറയുക ? ഇന്റര്നെറ്റ് ഉപയോഗിക്കുന്ന ബാക്കിയുള്ളവര്ക്ക് പണിയാക്കാന്.
അപ്പോളാ ഞാന് ആലോചിച്ചത് . കുട്ടികളോട് സൂക്ഷിച്ചു ഉപയോഗിക്കണം എന്നൊക്കെ പറയുമെങ്കിലും വല്ല്യവരോട് ആരും ഇതൊന്നും പറയാറില്ല. അതെ കാരണം കൊണ്ടാണ് കുട്ടികളെക്കാള് കൂടുതല് കേരളത്തില് വല്ല്യവര് പറ്റിക്കപ്പെടുന്നത്.
അത് കൊണ്ടു ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള് സൂക്ഷിക്കാനായുള്ള കുറെ കാര്യങ്ങള് ഞാന് അടുത്ത പോസ്റ്റില് ഇടുന്നതായിരിക്കും
ബന്ധപ്പെട്ട പോസ്റ്റുകള് :
ഇന്റര്നെറ്റില് സുരക്ഷിതരായി ഇരിക്കാന് ഈ കാര്യങ്ങള് ശ്രദ്ധിക്കുക
ഇന്ത്യ സ്വാതന്ത്ര്യം പണയം വെച്ചതോ അതോ സ്വാതന്ത്ര്യം നേടിയതോ?
- കസബ് കുറ്റം സമ്മതിച്ചു. (ഇനി അതിന്റെ കുറവും കൂടിയല്ലേ ഉള്ളൂ)
- ആര്ക്കെല്ലാമോ അര്ജ്ജുനാ അവാര്ഡ്, ദ്രോണാചാര്യ അവാര്ഡ്, ഭീമ അവാര്ഡ് , നകുല അവാര്ഡ്, ....
- എല്ലാ കണ്ണുകളും മാനത്തേക്ക്
- മലമ്പുഴയില് മലം ഒഴുക്കാന്, ഖും ഖും ക്ഷമിക്കണം, മണല് എടുക്കാന് നാല് കമ്പനികള്
- ഇന്ത്യ യും അമേരികയും കരാര് ഒപ്പിട്ടു
ആദ്യം പറഞ്ഞ വാര്ത്തകളില് ആദ്യത്തെ നാലും പോട്ടെ (സൂര്യ ഗ്രഹണം നാളെ അതിരാവിലെ എന്നുള്ളത് മാറ്റി വൈകുന്നേരം 5 മണിക്ക് ആക്കാന് കഴിഞ്ഞിരുനെന്കില്...), ആ അവസാനത്തെ വാര്ത്ത , അഞ്ചില് ഒരാള് അര്ജുനന് എന്ന് പറഞ്ഞതു പോലെ എന്റെ ചങ്കില് തറച്ചു നിന്നു.
കാരണം, സംഭവത്തില് കാണുന്ന 'ഇന്ത്യ'യും 'അമേരിക'യും എനിക്ക് ജീവനാണ്. ഈ പറയുന്ന കരാര് ഒപ്പിടല് ഞാന് തത്സമയം ആയി ടിവിയില് കാണുകയും ചെയ്തതാ. അപ്പോള് പിന്നെ ഈ വാര്ത്ത കണ്ണില് പെടാതിരിക്കുമോ. കരടു പെട്ടത് പോലെ ആയിപ്പോയി പെട്ടെന്ന് എന്ന് മാത്രമെ ഉള്ളൂ. കാരണം, പണ്ടു ഇന്ത്യ അമേരികയുമായി ആണവ കരാര് ഒപ്പിട്ടപ്പോള് ഉള്ള പോലെ സ്വന്തം "സ്വാതന്ത്ര്യം പണയം വെച്ചു" എന്ന് തോന്നിപിക്കുന്ന വിധത്തില് ആണ് മാതൃഭൂമി സംഭവം പരാമര്ശിച്ചിട്ടുള്ളത്.
അന്ന് ഈ ബ്ലോഗ് ഇല്ലാത്തതിനാല്, അന്ന് പറയേണ്ടിയിരുന്നത് ഞാന് ഇന്നു പറയുകയാണ്.
ഇന്ത്യ അബ്ദുല്കലാം പറയുന്നതുപോലെ 2020 ആവുമ്പോഴേക്കും ഒരു ലോകശക്തി ആയി മാറണം എന്നുണ്ടെങ്കില്, ട്രെയിനും ബസും കാറും ഓടാനും, കമ്പ്യൂട്ടറും മൊബൈലും ടിവിയും ഒക്കെ പ്രവര്ത്തിക്കാനും, എനര്ജി അഥവാ ഊര്ജം വേണം. ഈ ഊര്ജം ഉണ്ടാക്കാന്, നമ്മള് ഇപ്പോളും ഉപയോഗിക്കുന്ന വെള്ളവും കല്ക്കരിയും ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്
E = 1/2 m v 2
എന്ന തോതില് മാത്രമാണ് ലഭിക്കുക. (അല്ല സയന്സ് പടിക്കുന്നതല്ല, പടിപ്പിക്കുന്നതുമല്ല, വെറുതെ ഒരു കൌതുകത്തിന് എഴുതിയതാ)
പക്ഷെ അമേരികായും മറ്റു വികസിത രാഷ്ട്രങ്ങളും ഉപയോഗിക്കുന്ന ആണവോര്ജം നമുക്കുപയോങിക്കാന് കഴിഞ്ഞാല്
E = m c 2
എന്ന തോതില് അതിന്റെ എത്രയോ മടങ്ങ് ഊര്ജം നമുക്കുണ്ടാക്കാം.
(ഐന്സ്റ്റീന് ഇത്ര കഷ്ടപ്പെട്ട് ഇതു കണ്ടുപിടിച്ചത് പിന്നെന്തിനാണ്?)
പക്ഷെ, നമ്മള് പാവം ഇന്ത്യാക്കാര്ക്ക് ഈ നയൂട്രോനിനെ പിടിച്ചു കറന്റ് ആക്കാന് യുറേനിയം എവിടുന്നു കിട്ടാനാ?
ഇനി അഥവാ ഉള്ള നക്കാപിച്ച നുള്ളി പെറുക്കി വല്ലവന്റെയും കയ്യില് നിന്നും വാങ്ങാം എന്ന് വിചാരിച്ചാല്, സംഭവം ആരാ നമുക്കു വില്ക്കുക? (18 വയസിനു താഴെയുള്ളവര്ക്ക് പുകയില ഉത്പന്നങ്ങള് വില്ക്കുന്നത് ശിക്ഷാര്ഹമാണ്)
ഇനി ഇപ്പം അഥവാ എവിടെ നിന്നെങ്കിലും യുറേനിയം സംഖടിപിച്ചാല് തന്നെ കുരങ്ങന്റെ കയ്യില് പൂമാല കിട്ടിയിട്ടെന്താ കാര്യം?
അതുകൊണ്ടാ വിവരമുള്ളവര് (ഉദാഹരണം : മന്മോഹന് സിംഗും ബുഷും പിന്നെ ഞാനും)ആണവ കരാര് ഒപ്പിടാന് ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്.
പക്ഷെ ഇപ്പം നോക്കിയാലും ചിലര്ക്കൊരു പ്രശ്നമുണ്ട്.
കരാര് ഒപ്പിടുമ്പോള് അമേരിക ചില നിബന്ധനകള് മുന്നോട്ടു വെക്കും. എന്ത് നിബന്ധന വെച്ചാലും അത് ഇന്ത്യയുടെ സര്വാധികാരത്തിനും സ്വാതന്ത്ര്യത്തിനും കോട്ടം തട്ടുന്നതാണ് എന്നെ ഇവര്ക്ക് പറയാന് ഉണ്ടാവൂ. പിന്നെ ഇവര് എന്താണ് ഉദ്ദേശിക്കുന്നത്? ഒരു നിബന്ധനയുമില്ലാതെ കരാര് ഒപ്പിടണോ?അതോ ഇങ്ങോട്ട് സാധനം തരുന്നവര് നമ്മള് അങ്ങോട്ട് പറയുന്നതു പോലെ കേള്ക്കണമോ?
ഇതെന്താ വെള്ളരിക്കാ പട്ടണമോ
ഒന്നുക്കില് മര്യാദയ്ക്ക് കിട്ടുന്നതും കൊണ്ടു നന്നാവാന് നോക്ക്. അല്ലെങ്കില് വായും പൊളിച്ചു കയ്യും പൊന്തിച്ചു അവിടെ നിന്നോ.
2020 ആകുമ്പോഴേക്കും ഇന്ത്യ ട്വന്റി ട്വന്റി മാത്രം അറിയുന്ന രാജ്യം ആയി മാറും.
ജ്യോതിഷം സത്യമാണോ അല്ലയോ? അല്ല എന്നാണെങ്കില്, ദൈവം സത്യമാണോ അല്ലയോ?
ആക്കിയപ്പോള് ആദ്യം കണ്ടത് ഏഷ്യാനെറ്റിലെ നമ്മള് തമ്മില് പരിപാടിയാണ്. (അതെ റീ-ടെലികാസ്റ്റ് ആണ് , അല്ലാതെ ഞാന് ഗള്ഫില് ഒന്നും അല്ല). വിഷയം - ജ്യോതിഷം.
രണ്ടോ മൂന്നോ ജ്യോത്സന്മാരും, ഒരു വക്കീലും, ഒരു ഡോക്ടറും, ഒരു യുക്തിവാദിയും, പിന്നെ വേറെ ഏതോ ഒരാളും അതിഥികള്. ശ്രീ ശ്രീകണ്ഠന് നായര് (അദ്ദേഹം ഉണ്ടെന്നത് പിന്നെ പറയണ്ടല്ലോ). പിന്നെ കുറെ സ്ത്രീകളും, (പുരുഷന്മാര് ഉണ്ടായിരുന്നോ എന്ന് ഓര്ക്കുന്നില്ല, എന്തായാലും ആരും സംസാരിച്ചതായി കണ്ടില്ല.)
അങ്ങനെ അടി തുടങ്ങി.(അതായത് ഞാന് കാണാന് തുടങ്ങിയപ്പോള് അടിയായിരുന്നു)
കാണികളില് ഒരാള് ചോദിക്കുന്നു : ഒരു ജ്യോത്സന് ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞതു കൊണ്ടു കല്യാണം നടക്കാതെ പോയ എത്രയോ കുട്ടികളെ നമ്മള് കാണുന്നു. എന്നാല് അതെ സമയം ഒരു ജ്യോത്സനെയും കാണാതെ പ്രേമിച്ചു കല്യാണം കഴിച്ചവര് സുഖമായി ജീവിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഇനി മുതല് എന്റെ ഭാവനയില് ഉള്ള സംവാദം ആണ്)
ജ്യോത്സന് (അതായത് ഞാന്) : ആ സുഖമായി ജീവിക്കുന്നു എന്ന് പറയുന്നവരുടെ ജാതകം ചേരുന്ന ജാതകം ആയിരിക്കാം.
കാണി: അങ്ങനെയെങ്കില് ലോകത്ത് എത്രയോ മുസ്ലിംങ്ങള്, ക്രിസ്ത്യാനികള്, അവര്ക്കൊന്നും ജ്യോതിഷം ആവശ്യമില്ലല്ലോ?
ജ്യോ: അവര് ജ്യോതിഷം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമ്മള് നോക്കേണ്ട ആവശ്യമില്ലല്ലോ. അവരുടെയും ജാതകം എഴുതിയാല് ഒത്തു നോക്കാവുന്നത്തെ ഉള്ളു.
യുക്തിവാദി: ജ്യോത്സന് ചേരാത്ത ജാതകം എന്ന് പറഞ്ഞിട്ടും സുഖമായ ജീവിക്കുന്നവര് ഉണ്ടല്ലോ?
ജ്യോ: ചിലപ്പോള് ജ്യോത്സനു തെറ്റിയതാവാം, പക്ഷെ ജ്യോതിഷം തെറ്റില്ല....
അങ്ങനെ പോകുന്നു. പക്ഷെ ഇവിടെ ചോദിക്കാതെ പോയ ഒരു ചോദ്യം ഉണ്ട്.
ജ്യോതിഷത്തിന്റെ അടിത്തറ എന്താണ് ?
ഏത് ശാസ്ത്രത്തില് ആണ് ജ്യോത്സന്മാര് വിശ്വസിക്കുന്നത്?
ആധുനികമായ ഒരു ശാസ്ത്ര പ്രകാരവും അവര്ക്കു ജ്യോതിഷം തെളിയിക്കാന് പറ്റില്ല (പിന്നെ ചിലര് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രഭാവം മൂലം ഉണ്ടാകുന്ന മാറ്റങ്ങള് കാരണം കാക്ക മലന്നു പറക്കും കോഴിക്കു കൊമ്പ് മുളയ്ക്കും എന്നൊക്കെ പറയും, അതിന് എന്റെ മനസ്സില് സ്ഥാനമില്ലല്ലോ)
പിന്നെ ആകെ പറയാന് പറ്റുന്നത്, ഒരു വിശ്വാസം എന്നാണു. (ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും, ഏകാഗ്ര മനസും, 'ശാസ്ത്ര'വും ഒരുമിച്ചു കൂട്ടി ജ്യോത്സന്മാര് പറയുന്നതു അപ്പടി വിഴുങ്ങുക). അതും, അങ്ങോട്ട് ഇറങ്ങുന്നില്ല അല്ലെ?
ഇവിടെയാണ് ഞാന് എന്റെ തുരുപ്പ് ചീട്ടു ഇറക്കുന്നത്.
കല്ലില്ലോ, തൂണിലോ, ആകാശത്തോ, ഇവിടെയോന്നുമല്ല മനസിലാക്കാന് പറ്റാത്ത ഒരിടതോ, എവിടെയെങ്കിലും ഒരു ദൈവം ഉണ്ടെന്നും, ആ ദൈവം മനുഷ്യന്റെ ഭാഗ്യ നിര്ഭാഗ്യങ്ങള് തീരുമാനിക്കുന്നു എന്നും വിശ്വസിക്കുന്നവര്ക്ക്, എന്തുകൊണ്ട് നിമിത്തങ്ങള് കവടി തുടങ്ങിയവയെ വിശ്വസിച്ചുകൂടാ?
അതായത്, നിങ്ങള്ക്ക് ദൈവത്തെ വിശ്വസിക്കാം എങ്കില് എന്തുകൊണ്ട് നിങ്ങള്ക്ക് ജ്യോതിഷത്തില് വിശ്വസിച്ചു കൂടാ?
ഇനി അഥവാ നിങ്ങള് ജ്യോതിഷത്തില് വിശ്വസിക്കുന്നില്ല ഇനി വിശ്വസിക്കാന് കൂട്ടാക്കുന്നുമില്ല എന്നാണെങ്കില്, നിങ്ങള് ദൈവത്തില് എന്ത് കൊണ്ടു വിശ്വസിക്കുന്നു.
------------------------------
ജ്യോത്സന്മാര് പറയുന്നതു ജ്യോതിഷം ഒരു ശാസ്ത്രം ആണെന്നും, അത് പഠിച്ചാല് മാത്രമെ മനസിലാവൂ എന്നും.
മതവിശ്വാസികള് പറയുന്നതു ദൈവം ഒരു സംഭവം ആണെന്നും, അത് മനസിലാക്കിയാല് മാത്രമെ മനസിലാവൂ എന്നും.
എന്താ ഞാന് പറയുന്നതു സരിയല്ലേ?

ഫെഡറര് - ഫൈനലിന് മുമ്പെ ഫൈനല് ജയിച്ച മഹാവിസ്മയം
വിംബിള്ഡണ് പുല് മൈതാനത്തില് ഇന്നു വൈകുന്നേരം (ഇന്ത്യന് സമയം) ഫെഡറര് തന്റെ 15-ആം ഗ്രാണ്ട്സ്ലാം നേടുന്നതായിരിക്കും. അമേരികയുടെ ആന്റി റോഡിക്കിനെ തോല്പിച്ചാണ് ഫെഡറര് തന്റെ റെക്കോര്ഡ് നേട്ടം സ്വന്തമാക്കാന് പോകുന്നത്.
ഇങ്ങനെ ഞാന് പറഞ്ഞാല് അമിതാത്മവിശ്വാസം ആണ്, ഫെഡറര് ഇന്നു തോല്ക്കണം എന്നാലേ ഞാന് പഠിക്കൂ എന്ന് ആരോക്കെയെന്കിലും മനസ്സില് കരുതിയിട്ടുണ്ടാവും എന്നത് അവിടെ നില്ക്കട്ടെ.
ഇന്നു ഫെഡറര് ജയിക്കുമ്പോള് മറ്റൊരു വാദം ആണ് ലോകം മുഴുവന് അലയടിക്കാന് പോന്ന വിവാദമായി തീരാന് പോകുന്നത്. നദാല്.
നദാല് ഇല്ലാത്തതാണ് ഫെടരരുടെ വിജയരഹസ്യം എന്ന് നാളെ പതിനായിരം നദാല് ഫാന്സ് എങ്കിലും പറയും പറഞ്ഞിരിക്കും. ഇനി നദാല് ഉണ്ടായിരുന്നെങ്കിലും ഫെഡറര് ജയിക്കുമായിരുന്നു എന്ന സത്യം എത്ര ഫെഡറര് അനുകൂലികള് വിളിച്ചു കൂക്കിയാലും അവര് സമ്മതിക്കില്ല . ഫെഡറര് എന്ന പ്രതിഭാസം ഈ മാസം ജൂലൈ 22 ഇന് കാണാന് കഴിഞ്ഞില്ലെങ്കില് പിന്നെ ഈ ജന്മം കാണാന് പറ്റാത്ത സൂര്യഗ്രഹണം പോലെ അപൂര്വ്വം ആണെന്ന സത്യം മനസിലാക്കാന് അവര് വളര്ന്നിട്ടില്ല എന്ന് പറയുന്നതു തെറ്റാണ്. ഫെഡറര് എന്ന മഹാസത്യത്തെ ആരെങ്കിലും കെട്ടിയിടും എന്ന് മോഹിച്ചു സ്വപ്നം കാണുന്നവര് ആണ് നദാല് ഫാന്സ് ആയി മാറുന്നത് എന്നത് തന്നെ കാരണം.
അതുകൊണ്ട് ഇനി ഒന്നേ പറയാനുള്ളൂ .
ഫെഡറര്
ഫെഡറര് മാത്രം

Subscribe to:
Posts (Atom)